26-08-2017, 04:16 PM
>ആശംസകപ്രകാരം
ആശിസ്സ്,അനുഗ്രഹം എന്നീ അർത്ഥവിശേഷങ്ങൾ ഉണ്ടാക്കുന്ന ക്രിയ രൂപം
ഉദാ :ഭവിച്ചാലും, ജയിക്കുക ദീർഘായുഷമാനാകുക
>പ്രാർത്ഥകപ്രകാരം
പ്രാർത്ഥനയോടുള്ള ക്രിയാരൂപങ്ങൾ.
ഉദാ: എന്നെ രക്ഷിക്കേണമേ.
എന്നിൽ കനിയണമേ
എന്നെ സഹായിക്കണമേ
തദ്ധിതം
>നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ ഉണ്ടാകുന്ന നാമപദങ്ങൾക്കാണ് തദ്ധിതങ്ങൾ എന്നു പറയുന്നത്.
തദ്ധിതങ്ങളെ തന്മാത്ര, തദ്വത്ത്, നാമനിർമ്മായി, പൂരണി എന്നിവ കൂടാതെ സംഖ്യാതദ്ധിതം, സാർവനാമിക തദ്ധിതം എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളത്.
തന്മാത്രാ തദ്ധിതം
ഒരു വസ്തുവിന് അനേകം ഗുണങ്ങൾ അല്ലെങ്കിൽ ധർമ്മങ്ങൾ ഉണ്ടായിരിക്കും. ഒരു ഗുണത്തെ മാത്രം എടുത്തു കാണിക്കുന്നതാണ് തന്മാത്ര തദ്ധിതം, ധർമ്മം, നാമം, സർവനാമം, വിശേഷണം ഇവയോടാണ് ചേരുന്നത്, മ, ആയ്മ, തം, തരം, തനം എന്നീ പ്രത്യയങ്ങളാണ് ചേരുന്നത്.
ഉദാ: പുതുമ, വല്ലായ്മ, ഗുരുതരം, കുട്ടിത്തം, മണ്ടത്തരം, കള്ളത്തരം, കേമത്തം
തദ്വത്ത് തദ്ധിതം
അതുള്ളത്,അതുപോലുള്ളത്, അവിടെ നിന്നും വന്നിട്ടുള്ളത് എന്ന അർത്ഥവിശേഷങ്ങൾ കാണിക്കുന്നത് തദ്വത്ത് വൻ, വൾ, ആൾ, ആളൻ, ആളി, അൻ,കാരൻ, കാരത്തി. കാരി എന്നിവയെല്ലാം ഇതിന്റെ പ്രത്യയങ്ങളാണ്.
ഉദാ. കൂന്, ഉള്ളവൻ - കൂനൻ
വേല ചെയ്യുന്നവൻ - വേലക്കാരൻ
മലയാളം സംസാരിക്കുന്നവൻ - മലയാളി
കിഴക്ക് നിന്ന് വന്നിട്ടുള്ളവൻ -കിഴക്കൻ
മൂപ്പുള്ളവൻ - മൂപ്പൻ
മടിയുള്ളവൻ - മടിയൻ
നാമനിർമ്മായി തദ്ധിതം
'അൻ', 'അൾ', 'തു' എന്നീ പ്രത്യയങ്ങൾ പേരെച്ചത്തോട് ചേർത്തുണ്ടാക്കുന്നത്.
ഉദാ: കണ്ട - കണ്ടവൻ, കണ്ടവൾ,കണ്ടത്
വന്ന-വന്നവൻ,വന്നവൾ, വന്നത്
വെളുത്ത - വെളുത്തവൻ, വെളുത്തവൾ,വെളുത്തത്
പൂരണിതദ്ധിതം
സംഖ്യാശബ്ദത്തിൽ നിന്ന് വിശേഷണമുണ്ടാക്കുന്നതാണ് പൂരണി തദ്ധിതം സംഖ്യാനാമങ്ങളോട് 'ആം','ആമത്തേ' എന്നീ പ്രത്യയം ചേർക്കുന്നത്.
ഉദാ: ഒന്ന്, ഒന്നാം, ഒന്നാമത്തെ, മൂന്നാം പക്കം, അഞ്ചാമത്തെ ദിവസം
സംഖ്യാതദ്ധിതം
സംഖ്യാവിശേഷണങ്ങളിൽ ലിംഗവചനങ്ങൾ കുറിക്കുന്നത്. 'വൻ', 'വൾ', 'വർ' എന്നിവയാണ് പ്രത്യയങ്ങൾ
ഉദാ: ഒരുവൻ, ഒരുവൾ, ഇരുവർ, മൂവർ
സർവനാമിക തദ്ധിതം/ദശാകാലാദിതദ്ധിതം
സ്ഥലം, കാലം, ദേശം, പ്രകാരം, അളവ് ഇവ കുറിക്കാൻ സർവ്വനാമങ്ങളോട് പ്രത്യയങ്ങൾ ചേർത്ത് കൊണ്ടുള്ള രൂപങ്ങൾ
ഉദാ: അങ്ങ്, ഇങ്ങ്, എങ്ങ്, അത്, അത്ര, അപ്പോൾ എന്നിവ
വിഭക്തി
നാമങ്ങളുടെ അവസാനത്തിൽ അർത്ഥഭേദം കുറിക്കുന്നതിനുപയോഗിക്കുന്ന രൂപങ്ങളാണ് വിഭക്തികൾ. അഥവാ മറ്റു പദങ്ങളുമായുള്ള ബന്ധത്തെ കുറിക്കുന്നതിനുവേണ്ടി
നാമങ്ങളിൽ ചേർക്കുന്ന പ്രത്യയങ്ങളാണ് വിഭക്തികൾ.
ഭാഷയിൽ ഏഴ് വിഭക്തികളുണ്ട്. 'നിപ്രസം ഉപ്രസം ആ’ എന്ന ചുരുക്കെഴുത്തുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം
വിഭക്തി പ്രത്യയം
നി -നിർദ്ദേശിക -പ്രത്യയം ഇല്ല
പ്ര - പ്രതിഗാഹിക -എ,ഏ
സം -സംയോജിക -ഓട്,ഒട്
ഉ -ഉദ്ദേശിക-ക്ക് ,ന്,ഉ്
പ്ര -പ്രയോജിക -അൽ
സം -സംബന്ധിക-ന്റെ, ഉടെ
ആ - ആധാരിക-ഇൽ, കൽ
നിർദ്ദേശിക
നിർദ്ദേശിക്കുന്നത് നിർദ്ദേശിക എന്നതാണ് അർത്ഥം. ഇതിന് പ്രത്യയം ഇല്ല. നാമരൂപം തന്നെയാണ്.
ഉദാ: രാമൻ കളിക്കുന്നു.
‘കളിക്കുന്നു' എന്ന അനുപദത്തോട് വച്ചിട്ടുള്ള നാമമാണല്ലോ 'രാമൻ'. രാമൻ എന്ന പദത്തിൽ പ്രത്യയം വയ്ക്കാതെ തന്നെ അർത്ഥം ലഭിക്കുന്നുമുണ്ട്.