26-08-2017, 04:18 PM
ഭിത്തിക/ അപൂർണ്ണവിരാമം [Colon (]
*തുല്യപ്രാധാന്യമുള്ള വാക്യങ്ങൾക്കിടയിൽ
*സംഭാഷണം സൂചിപ്പിക്കുന്നതിനുമുമ്പ്
*ഉത്തരവാക്യം പൂർവ്വവാക്യത്തിന്റെ വിശദീകരണം ആകുമ്പോൾ
ഉദാ: ഇതിഹാസങ്ങൾ രണ്ടാണ്:രാമായണവും മഹാഭാരതവും
അർദ്ധവിരാമം/ രോധിനി [Semicolon (]
*മഹാവാക്യത്തിലെ സമപ്രാധാന്യമുള്ള ഉപവാക്യങ്ങളെ
വേർതിരിച്ചെഴുതുമ്പോൾ
*ഒരു ആശയത്തെ തുടർച്ചയായി പ്രതിപാദിക്കുന്ന വാക്യങ്ങൾക്കിടയിൽ
ഉദാ:വരൾച്ച രൂക്ഷമായി ;ജലസ്രോതസ്സുകൾ വറ്റിവരണ്ടു
അല്പവിരാമം/അങ്കുശം [Comma (,)]
*അംഗവാക്യത്തിന്റെ അവസാനം
*ഘടകപദങ്ങൾക്ക് ശേഷം
*സംബോധനയ്ക്കു ശേഷം
* ഒരേ ജാതി പദങ്ങളെ വേർതിരിച്ചെഴുതുമ്പോൾ
ഉദാ:നിങ്ങൾ അവിടെ എത്തിയാൽ, ആ വിവരം എന്നെ അറിയിക്കണം
പുസ്തകം, കടലാസ്, പേന എന്നിവ വാങ്ങണം.സുഹൃത്തേ, സുഖമാണോ
ആശ്ചര്യചിഹ്നം/ വിക്ഷേപണി/ വ്യക്ഷേപകചിഹ്നം/സ്തോഭചിഹ്നം [Exclamation Mark (!)]
*ആശ്ചര്യജനകമായ കാര്യം പ്രകടമാക്കുന്ന വാക്യങ്ങളിൽ
*പെട്ടെന്നുണ്ടാകുന്ന വികാരങ്ങളെ പ്രകടിപ്പിക്കുന്ന വാക്യങ്ങളിൽ
ഉദാ:ഹായ് ! എത്ര മനോഹരമായ പുഷ്പം
കഷ്ടം ! നീ വീണ്ടും പരാജയപ്പെട്ടല്ലോ
ഉദ്ധരണി [Quotation mark(“ “)]
*സംഭാഷണങ്ങൾ, കവി വാക്യങ്ങൾ എന്നിവ ഉദ്ധരിക്കുമ്പോൾ
*പഴഞ്ചൊല്ലുകൾ, ശൈലികൾ, സാങ്കേതിക പദങ്ങൾ എന്നിവ പ്രത്യേകം പരാമർശിക്കുമ്പോൾ(ഉദ്ധരണി ഒറ്റയായും ഇരട്ടയായും ഉപയോഗിക്കുന്നു)
ഉദാ: എം.ടി.വാസുദേവൻ നായർ രചിച്ച നോവലാണ് “മഞ്ഞ്”
*"സ്നേഹമാണഖിലസാരമൂഴിയിൽ”
*"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്നാണ് ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയ്തത്
വിശ്ലേഷം [apostrophe (‘)], ലുപ്തചിഹ്നം
*വാക്യത്തിനു മുകളിലായി അങ്കുശം പോലെ തന്നെ ഉപയോഗിക്കുന്നു
ഉദാ:Raja’s
വലയം ആവരണം [Bracket ()]
*വാക്യത്തിനിടയിൽ പ്രത്യേക വിശദീകരണങ്ങൾ നൽകാൻ
*ഒരു വാക്യത്തിനുള്ളിൽ മറ്റൊരു വാക്യമോ വാചകമോ ഉൾപ്പെടുത്താൻ
ചിഹ്നങ്ങൾ
അർത്ഥഗ്രഹണത്തിനും ആശയവ്യക്തതയ്ക്കുമായി അടയാളങ്ങൾ ഉപയോഗിക്കുന്നു.ഇതിനെ 'ചിഹ്നങ്ങൾ (ചിഹ്നം) എന്നു പറയുന്നു.
ചിഹ്നത്തിന് സ്ഥാനഭേദം വന്നാൽ അർത്ഥത്തിന് വൈരുദ്ധ്യം സംഭവിക്കും.വായ്മൊഴി എന്നു വരമൊഴി എന്നു ഭാഷ രണ്ടാണല്ലോ.
ചിഹ്നം വരമൊഴിയ്ക്കാണ് വേണ്ടത്.1911-ൽ ഏ.ആർ.രാജരാജവർമ്മ രചിച്ച ‘സാഹിത്യസാഹ്യം' എന്ന കൃതിയിലാണ് ചിഹ്നം വെളിവാക്കിയിട്ടുള്ളത് ചിഹ്നങ്ങൾ. താഴെ കുറിക്കുന്നു
. = പൂർണ്ണവിരാമം (fullstop), ബിന്ദു
: = ഭിത്തിക (colon). അപൂർണ്ണവിരാമം
; =അർദ്ധവിരാമം,രോധിനി (semi colon)
‘ =അല്പവിരാമം, അങ്കുശം (Comma)
? =ചോദ്യചിഹ്നം,കാകു (question mark) അനുയോഗചിഹ്നം
! =വിക്ഷേപിണി, സ്തോഭ ചിഹ്നം ,ആശ്ചര്യ ചിഹ്നം, വ്യാക്ഷേപക ചിഹ്നം(exclamation mark)
“ “ =ഉദ്ധരണി (quotation Mark)
, =വിശ്ലേഷം (apostrophe),ലുപ്തചിഹ്നം
() =വലയം, ആവരണം ( bracket)
[ ] =കോഷ്ഠം (square bracket)
_ _ =രേഖ (dash)
- =ശൃംഖല (hyphen)
^ =പാടിനി, ഹംസപാദം (caret)
f =പ്രശ്ശേഷം (സംസ്കൃതഭാഷയിലെ ചില പദങ്ങൾക്കിടയിൽ ഉപയോഗിക്കുന്ന ചിഹ്നമാണിത്)
I = കർണ്ണരേഖ, ചരിവുവര (Slash)