26-08-2017, 04:23 PM
*ഭക്തിവിശ്വാസങ്ങൾ-ഭക്തിയും വിശ്വാസവും
*വാദ്യമേളങ്ങൾ - വാദ്യവും മേളവും
*താളലയങ്ങൾ - താളവും ലയവും
*കാലദേശങ്ങൾ - കാലവും ദേശവും
*ദിനരാത്രങ്ങൾ - ദിനവും രാത്രിയും
*സൂര്യചന്ദ്രന്മാർ - സൂര്യനും ചന്ദ്രനും
*അസ്ഥിമജ്ജകൾ-അസ്ഥിയും മജ്ജയും
*ആചാരാനുഷ്ഠാനങ്ങൾ - ആചാരവും അനുഷ്ഠാനവും
*കൗതുകാദരങ്ങൾ - കൗതുകവും ആദരവും
പൂർവ്വപദത്തിനോടു ചേർന്നിരിക്കുന്ന വിഭക്തി പ്രത്യയങ്ങളനുസരിച്ച് തൽപുരുഷ സമാസത്തെ തരംതിരിക്കാം
1.നിർദ്ദേശിക തൽപുരുഷൻ
ഇതിന് പ്രത്യയമില്ലാത്തതിനാൽ വിഗ്രഹിക്കുമ്പോൾ പൂർവ്വപദത്തിനോട് 'എന്ന’ അവ്യയം ചേർന്നിരിക്കുന്നു.
ഉദാ:കേരളദേശം -കേരളമെന്നദേശം
കാളിദാസകവി - കാളിദാസനെന്ന കവി
2.പ്രതിഗ്രാഹികാതൽപുരുഷൻ
പൂർവ്വപദത്തിന് 'എ' എന്ന പ്രത്യയം ചേർന്നുവരുന്നത് പ്രതിഗ്രാഹികാതൽപുരുഷൻ.
ഉദാ:പാക്കുവെട്ടി - പാക്കിനെ വെട്ടുന്നത്
3.സംയോജികാതൽപുരുഷൻ
വിഗ്രഹിക്കുമ്പോൾ 'ഓട്’ എന്ന പ്രത്യയം പൂർവ്വപദത്തിൽ കാണുന്നത് സംയോജികാ തൽപുരുഷൻ
ഉദാ: മദ്യാസക്തി - മദ്യത്തോട് ആസക്തി
4.ഉദ്ദേശികാ തൽപുരുഷൻ
ക്ക്, ന് എന്നീ പ്രത്യയങ്ങൾ ചേർത്ത് വിഗ്രഹിക്കുന്നു.
ഉദാ:പിതൃതർപ്പണം - പിതൃക്കൾക്ക് തർപ്പണം
5.പ്രയോജികാ തൽപുരുഷൻ
ആൽ,കൊണ്ട് എന്നീ പ്രത്യയങ്ങൾ ചേർത്തു വിഗ്രഹിക്കുന്നു.
ഉദാ: പൂപ്പന്തൽ- പൂവാൽ പന്തൽ
6.സംബന്ധികാ തൽപുരുഷൻ
ഉടെ,ന്റെ എന്നീ പ്രത്യയങ്ങൾ ചേർത്ത് വിഗ്രഹിക്കുന്നു.
ഉദാ:തടിക്കഷണം - തടിയുടെ കഷ്ണം
രാമബാണം -രാമന്റെ ബാണം
7.ആധാരികാ തൽപുരുഷൻ
ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർത്ത് വിഗ്രഹിക്കുന്നു.
ഉദാ:മലകയറ്റം - മലയിൽ കയറ്റം
തത്പുരുഷസമാസത്തെ ആറായി തിരിക്കുന്നു.
1.കർമ്മധാരയൻ
ഉത്തരപദത്തിന് പ്രാധാന്യമായിട്ടുള്ളതാണ് തത്പുരഷൻ, വിഗ്രഹിക്കുമ്പോൾ 'ആയ' എന്ന ഇടനില വരുന്നതാണ് കർമ്മധാരയൻ. പൂർവ്വോത്തര പദങ്ങളിൽ പൂർവ്വ പദം ഒരു നിറം വന്നാലും കർമ്മധാരയ സമാസമായിരിക്കും.
ഉദാ: നീലാകാശം, നീല ആയ ആകാശം,മഞ്ഞപ്പട്ട്, സൗമ്യശീലം, വീരവനിത
കൂടുതൽ ഉദാഹരണങ്ങൾ
*ലളിതഗാനം - ലളിതമായഗാനം
*വിശുദ്ധകർമ്മം - വിശുദ്ധമായ കർമ്മം
*മഹർഷി - മഹാനായ ഋഷി
*പീതാംബരം - പീതമായ അംബരം
*ദിവ്യശക്തി - ദിവ്യമായ ശക്തി
*മുഖ്യഘടകം - മുഖ്യമായ ഘടകം
*മൃദുലസ്വഭാവം - മൃദുലമായ സ്വഭാവം
*വികൃതരൂപം - വികൃതമായ രൂപം
*മധുരസ്വപ്നം - മധുരമായ സ്വപ്നം
*ധീരപ്രവൃത്തി - ധീരമായ പ്രവൃത്തി
*പുണ്യനദി - പുണ്യമായ നദി
*മോഹനഗാനം-മോഹനമായ ഗാനം
*ഉത്തമവാക്യം - ഉത്തമമായ വാക്യം
*തീഷ്ണ ഭാവങ്ങൾ തീഷ്ണമായ ഭാവങ്ങൾ
*വിശിഷ്ടവസ്തു - വിശിഷ്ടമായ വസ്തു
*മഞ്ഞക്കിളി - മഞ്ഞയായകളി
*ചലച്ചിത്രം ചലിക്കുന്നതായ ചിത്രം
*മഞ്ഞപ്പട്ട് - മഞ്ഞയായ പട്ട്
*കരിങ്കല്ല് - കറുത്ത കല്ല്
*വെണ്ണിലാവ് -വെളുത്ത നിലാവ്
*ചെഞ്ചുണ്ട് - ചെമന്നചുണ്ട്