26-08-2017, 04:22 PM
തത്പുരുഷൻ
ഉത്തരപദത്തിന്റെ അർത്ഥത്തിനാണ് പ്രാധാന്യം
ഉദാ :പുഷ്പബാണം,ഇവിടെ ഉത്തരപദമായ ബാണം എന്ന പദത്തിനാണ് പ്രാധാന്യം.പുഷ്പം കൊണ്ടുള്ള ബാണം എന്നതാണ് വാക്കിനർത്ഥം
ഉദാ :ആനക്കൊമ്പ്,ദിനംപ്രതി
കൂടുതൽ ഉദാഹരണങ്ങൾ
*പൂമണം -പൂവിന്റെ മണം
*നദിക്കര -നടിയുടെ കര
*ആനവാൽ-ആനയുടെ വാൽ
*മീൻ പിടിച്ചു -മീനിനെ പിടിച്ചു
*കൈമുട്ട് -കൈയിലെ മുട്ട്
*ദേശസ്നേഹം -ദേശത്തോട് ഉള്ള സ്നേഹം
*കഥാസന്ദർഭം -കഥയിലെ സന്ദർഭം
*ശിക്ഷാവിധി -ശിക്ഷയുടെ വിധി
*മാങ്ങാക്കാറി- മാങ്ങയാൽ കറി
*മുഖഭാവം -മുഖത്തിലെ ഭാവം
ബഹു വ്രീഹി സമാസം
അന്യപദത്തിന്റെ അർത്ഥത്തിന് പ്രാധാന്യമുള്ളതാണ് ബഹുവ്രീഹി.
ഉദാ: താമരക്കണ്ണൻ:താമരയുടെ ഇതൾപോലെ കണ്ണുകളോടുകൂടിയവൻ ആരോ അവൻ
ഉദാ: പദ്മനാഭൻ, അംബുജാക്ഷൻ, നളിനമുഖി
കൂടുതൽ ഉദാഹരണങ്ങൾ
*മഹാസിദ്ധൻ - മഹത്തായ സിദ്ധിയുള്ളവൻ
*സ്നേഹധനൻ- സ്നേഹം ധനമായിട്ടുള്ളവൻ
*ചിരഞ്ജീവി - ചിരകാലം ജീവിക്കുന്നവൻ
*മനശാസ്ത്രജ്ഞൻ - മനശാസ്ത്രം അറിയുന്നവ
*വിദ്യാർത്ഥി - വിദ്യ അർത്ഥിക്കുന്നവൻ
*വിശ്വമോഹനം - വിശ്വത്തെ മോഹിപ്പിക്കുന്നത്
*തപോധനൻ -തപസ്സ് ധനമായിട്ടുള്ളവൻ
*ചന്ദ്രമുഖി -ചന്ദ്രനെപ്പോലെ മുഖമുള്ളവൻ
*ഹതാശൻ -ഹിതമായ ആശയോടുകൂടിയവൻ
*തപോനിധി -തപസ്സ് നിധിയായിട്ടുള്ളവൻ
*മുഗ്ദ്ധശീല-മുഗ്ദ്ധമായ ആശയോടു കൂടിയവൻ
*സംശയഗ്രസ്തം-സംശയത്താൽ ഗ്രസിക്കപ്പെട്ടത്
*ഹൃദയഹാരി-ഹൃദയത്തെ ഹരിക്കുന്നത്
*വിശ്വവിശ്രുതം- വിശ്വത്തിൽ വിശ്രുതമായിട്ടുള്ളത്
*സർവ്വംസഹ - സർവ്വവും സഹിക്കുന്നവൻ
*തനുഗാത്രി-തനുവായ ഗാത്രമുള്ളവൾ
*ദേശീയം-ദേശത്തെ സംബന്ധിക്കുന്നത്
*ഭഗ്നാശൻ-ഭഗ്നമായ ആശയോടു കൂടിയവൻ
*മാമുൽ പ്രിയൻ-മാമൂലിൽ പ്രിയമുള്ളവൻ
സമസ്തപദം വിഗ്രഹം
*നീലകണ്ഠൻ -നീലയായ കണ്ഠമുള്ളവനാരോ അവൻ (ശിവൻ)
*ചന്ദ്ര മൗലി-ചന്ദ്രൻ മൗലിയിൽ ഉള്ളവനാരോ അവൻ (ശിവൻ)
*ഗജാനനൻ -ഗജത്തിന്റെ ആനനമുള്ളവൻ (ഗണപതി)
*പീതാംബരൻ-പീതമായ അംബരത്തോടു കൂടിയവൻ (ശ്രീകൃഷ്ണൻ)
*പങ്കജാക്ഷൻ -പങ്കജത്തെപ്പോലെ മനോഹരമായ അക്ഷിയോടുകൂടിയവൻ (ശ്രീകൃഷ്ണൻ)
*ചക്രപാണി-ചക്രം പാണിയിൽ ഉള്ള ആൾ (വിഷ്ണു)
*മൂഷികവാഹനൻ- മൂഷികൻ വാഹനമായിട്ടുള്ളവൻ ആരോ അവൻ (ഗണപതി)
*മയൂരവാഹനൻ - മയൂരം വാഹനമായിട്ടുള്ളവൻ ആരോ അവൻ (സുബ്രഹ്മണ്യൻ)
*നാഗകേതു -നാഗം ചിത്രമായുള്ള കൊടിയോടുകൂടിയവൻ (ദുര്യോധനൻ)
ദ്വന്ദ്വസമാസം
ഉഭയപദങ്ങളുടെ (പൂർവ്വോത്തര) അർത്ഥങ്ങൾക്ക് തുല്യ പ്രാധാന്യം
ഉദാ:കൈകാലുകൾ - കൈയും കാലും
രാപകൽ, ഗംഗായമുനേ, കായ്ക്കകനികൾ
*വിഗ്രഹിക്കുമ്പോൾ പൂർവ്വോത്തര പദങ്ങളോടൊപ്പം 'ഉം’ അല്ലെങ്കിൽ 'ഓ' ചേർന്നുവരുന്നു.
കൂടുതൽ ഉദാഹരണങ്ങൾ
*ചരാചരങ്ങൾ - ചരവും അചരവും
*മാതാപിതാക്കൾ -മാതാവും പിതാവും
*നാലഞ്ച്-നാലോ അഞ്ചോ
*ജ്യേഷ്ഠാനുജന്മാർ- ജ്യേഷ്ഠനും അനുജനും
*സുഖദുഃഖം - സുഖവും ദുഃഖവും
*അഞ്ചാറ് - അഞ്ചോ ആറോ
*കോപവ്യസനങ്ങൾ - കോപവും വ്യസനവും