15-07-2017, 03:24 PM
1.കോട്ടയത്ത് പ്രചാരമുള്ള ക്രിസ്ത്യാനികളുടെ ദൃശ്യകലാരൂപം?
*ചവിട്ടുനാടകം
2.‘തട്ടുപൊളിപ്പൻ’ എന്നറിയപ്പെടുന്ന കലാരൂപം?
*ചവിട്ടുനാടകം
3.ചവിട്ടുനാടകങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത്?
*കാറൽമാൻ ചരിതം
4.ചവിട്ടുനാടകം ഏത് വിദേശികളുടെ സംഭാവനയാണ്?
*പോർച്ചുഗീസ്
5.പാരാഗ്ലൈഡിംഗിന് അനുയോജ്യമായ പ്രദേശം?
*വാഗമൺ
6.ഏഷ്യയിലെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന പ്രദേശം?
*വാഗമൺ
7.മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് എവിടെവച്ചാണ്?
*കോട്ടയം പബ്ലിക് ലൈബ്രറി
8.നടരാജ ചിത്രം സ്ഥിതിചെയ്യുന്ന ക്ഷേത്രം?
*ഏറ്റുമാനൂർ
9.ഏഴരപ്പൊന്നാന എഴുന്നള്ളത്ത് നടക്കുന്ന ക്ഷേത്രം?
*ഏറ്റുമാനൂർ ക്ഷേത്രം
10.പേട്ടതുള്ളലിന് പ്രശസ്തമായ "വാവരുപളളി സ്ഥിതിചെയ്യുന്നത്?
*എരുമേലി
11.കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
*ആദിത്യപുരം
12.ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം?
*പനച്ചിക്കാട് സരസ്വതീക്ഷേത്രം
13.വിശുദ്ധ അൽഫോൺസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പളളി?
*ഭരണങ്ങാനം പള്ളി
14.കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി?
*ടാവൻകൂർ സിമന്റ്സ് (നാട്ടകം, കോട്ടയം)
കോട്ടയത്തെ കാഴ്ചകൾ
*കുമരകം പക്ഷിസങ്കേതം
*പൂഞ്ഞാർ കൊട്ടാരം
*വലിയ പള്ളി
*ചെറിയ പള്ളി
*മണാർക്കാട് പള്ളി
*ഇല്ലിക്കൽകല്ല്
*വാഗമൺ
*അയ്യൻപാറ
*കൊട്ടത്തവളം
*ഇലവീഴാപൂഞ്ചിറ
*താഴത്തങ്ങാടി ജുമാമസ്ജിദ്
*മുള്ളിയൂർ മഹാഗണപതിക്ഷേത്രം
*തിരുനക്കര ക്ഷേത്രം
*മൊസാർട്ട് ആർട്ട് ഗ്യാലറി
*സെന്റ് ജോസഫ് പള്ളി, മന്നാനം
Rare facts
15.കുട്ടനാടിന്റെ കവാടം എന്നറിയപ്പെടുന്നത്?
*ചങ്ങനാശ്ശേരി
16.ചന്ദനക്കുടം മഹോത്സവം നടക്കുന്ന ജില്ല?
*കോട്ടയം
ആസ്ഥാനങ്ങൾ
17.ട്രാവൻകൂർ സിമന്റ് ഫാക്ടറി?
*നാട്ടകം
18.കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ?
*കോട്ടയം
19.നായർ സർവ്വീസ് സൊസൈറ്റി (എൻ.എസ്.എസ്)?
*പെരുന്ന (ചങ്ങനാശ്ശേരി)
20.ഹിന്ദുസ്ഥാൻ ന്യൂസ്പിന്റ് ഫാക്ടറി?
*വെള്ളൂർ
21.പ്ലാന്റേഷൻ കോർപ്പറേഷൻ?
*കോട്ടയം
22.മദ്രാസ് റബ്ബർ ഫാക്ടറി (MRF)?
*വടവാതൂർ
23.റബ്ബർ ബോർഡ്?
*കോട്ടയം
24.റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?
*കോട്ടയം