25-07-2017, 03:29 PM
1.പ്രകാശത്തിന്റെ തീവ്രത പ്രകാശ തരംഗത്തിന്റെ ആയതി (amplitude)യെ ആശ്രയിച്ചിരിക്കുന്നു.
2.വൈദ്യുതകാന്തിക വികിരണങ്ങളുടെ സമൂഹം?
*വൈദ്യുതകാന്തിക സ്പെക്ട്രം (Electro magnetic Spectrum)
3.വൈദ്യുത കാന്തിക സ്പെക്രടത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം?
*ദൃശ്യപ്രകാശം
4.ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം?
*400 - 700 നാനോ മീറ്റർ
5.തരംഗദൈർഘ്യം കുറഞ്ഞ വികിരണങ്ങളെ ആഗിരണം ചെയ്ത് തരംഗദൈർഘ്യം കൂടിയ ദൃശ്യപ്രകാശം ഉത്സർജ്ജിക്കുന്ന സ്വഭാവമുള്ള വസ്തുക്കളെ “ഫ്ളൂറസെന്റുകൾ' എന്നു വിളിക്കുന്നു
6.വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?
*25 സെ.മീ
7.പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്?
*ആങ്സ്ട്രോം
8.പ്രകാശ തീവ്രത (Luminous Intensity)യുടെ യൂണിറ്റ്?
*കാൻഡല
9.കണ്ണിന് തിരിച്ചറിയുവാൻ കഴിയുന്ന നിറങ്ങളുടെ എണ്ണം?
*ഒരു കോടിയിൽ ഏറെ
10.ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടകവർണ്ണങ്ങൾ?
*ഏഴ്(VIBGYOR- Violet, Indigo, Blue, Green, Yellow, Orange, Red)
11.കണ്ണിനു ഏറ്റവും സുഖകരമായ നിറം?
*മഞ്ഞ
12.സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന നിറം?
*മഞ്ഞ
13.അപകട സൂചനയ്ക്കുള്ള സിഗ്നലുകളിൽ ഉപയോഗിക്കുന്ന നിറം?
*ചുവപ്പ്
14.ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന വർണ്ണങ്ങൾ?
*പച്ച, നീല, ചുവപ്പ്
15.പ്രാഥമിക വർണ്ണങ്ങൾ (Primary Colours)?
*പച്ച, നീല, ചുവപ്പ്
16.പ്രാഥമിക വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ?
*ദ്വിതീയ വർണ്ണങ്ങൾ
17.മൂന്ന് പ്രാഥമിക വർണ്ണങ്ങളും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം?
വെളുപ്പ്
18.ഒരു ദ്വിതീയ വർണ്ണത്തോടൊപ്പം അതിലുൾപ്പെടൽ പ്രാഥമിക വർണ്ണം ചേരുമ്പോൾ ധവള പ്രകാശം ലഭിക്കുന്നു.
19.പ്രാഥമിക ചായക്കൂട്ടുകൾ/പ്രിന്റിംഗിലേ പ്രാഥമിക വർണ്ണങ്ങൾ?
*മഞ്ഞ, മജന്ത, സിയാൻ
>ചുവപ്പ്+പച്ചമഞ്ഞ
>നീല +ചുവപ്പ് മജന്ത
>നീല +പച്ചസിയാൻ
ദ്വിതീയ വർണ്ണങ്ങൾ (Secondary Colours) മഞ്ഞ, മജന്ത, സിയൻ
>പച്ച+ചുവപ്പ്മഞ്ഞ
>നീല + ചുവപ്പ്മജന്ത
>പച്ച+നീല സിയൻ
>പച്ച + നീല+ചുവപ്പ്വെള്ള
തൃതീയ വർണ്ണങ്ങൾ(Tertiary colours)
രണ്ട് ദ്വിതീയ വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങളാണ് തൃതീയ വർണ്ണങ്ങൾ.
>മജന്ത + മഞ്ഞ - ചുവപ്പ്
>സിയൻ+മജന്ത -നീല
പൂരക വർണ്ണങ്ങൾ(Complementary colours)
ധവളപ്രകാശം ലഭിക്കാനായി കുട്ടിചേർക്കപ്പെടുന്ന 2 വർണ്ണങ്ങളാണ് പൂരക വർണ്ണങ്ങൾ.
>പച്ച+മജന്ത—>വെള്ള
>ചുവപ്പ് +സിയൻ—>വെള്ള
>നീല + മഞ്ഞ—>വെള്ള