25-07-2017, 04:03 PM
ഇന്റർഫെറൻസ് (Interference)
1.ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ്?
*ഇന്റർഫെറൻസ്
2.സോപ്പു കുമിളയിലും, വെള്ളത്തിലുള്ള എണ്ണപാളിയിലും കാണുന്ന മനോഹരവർണ്ണങ്ങൾക്ക് കാരണം?
*ഇന്റർഫെറൻസ്
വിസരണം (Scattering)
3.പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ്?
*വിസരണം
4.ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?
*പ്രകാശത്തിന്റെ വിസരണം
5.കടലിന്റെ നീലനിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?
*സി.വി. രാമൻ
6.സമുദ്രജലം നീലനിറമുള്ളതായി തോന്നിക്കുന്നതിന് കാരണമായ പ്രതിഭാസം?
*വിസരണം
7.ആകാശത്തിന്റെ നീലനിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?
*ലോർഡ് റെയ്ലി
8.അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം?
*കറുപ്പ്
9.ചന്ദ്രനിൽ ആകാശത്തിന്റെ നിറം?
*കറുപ്പ്
10.ചന്ദ്രനിൽ ആകാശത്തിന്റെ കറുപ്പ് നിറത്തിന് കാരണം?
*ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തിനാൽ പ്രകാശത്തിന്റെ വിസരണം സാധ്യമാകുന്നില്ല.
പ്രകീർണ്ണം (Dispersion)
11.സമന്വിത്രപ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം?
*പ്രകീർണനം (Dispersion)
12.മഴവില്ല് ഉണ്ടാകുവാൻ കാരണമാകുന്ന പ്രതിഭാസം?
*പ്രകീർണ്ണനം
13.മഴവില്ലുണ്ടാകുന്നതിനുള്ള മറ്റുകാരണങ്ങൾ?
*അപവർത്തനം, പൂർണ്ണാന്തരിക പതിഫലനം
14.മഴവില്ലിന്റെ ആകൃതി?
*അർദ്ധവൃത്താകൃതി
15.മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടകവർണ്ണം?
*ചുവപ്പ്
16.മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?
*വയലറ്റ്
17.മഴവില്ലിന്റെ മധ്യത്തിലുള വർണ്ണം?
*പച്ച
18.മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ?
*40.8 ഡിഗ്രി
19.മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ?
*42.8 ഡിഗ്രി
20.മഴവില്ലുണ്ടാകുന്നത് സൂര്യന്റെ എതിർദിശയിലാണ്.
21.കിഴക്ക് ഭാഗത്ത് സൂര്യനുള്ളപ്പോൾ മഴവില്ല രൂപപ്പെടുന്നത്?
*പടിഞ്ഞാറ് ഭാഗത്ത്
പൂർണ്ണ ആന്തരിക പ്രതിഫലനം (Total internal reflection)
22.ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവര വിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം?
*പൂർണ്ണാന്തരിക പ്രതിഫലനം
23.ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ്?
*നരിന്ദർസിംഗ് കപാനി
24.ശരീരത്തിലെ ആന്തരഭാഗങ്ങൾ കാണാനായി വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന എൻഡോസ് കോപ്പിയിൽ പ്രവർത്തികമാക്കിയിക്കുന്നത്?
*പൂർണ്ണ ആന്തരിക പ്രതിഫലനം
25.വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം?
*പൂർണാന്തരിക പ്രതിഫലനം
ഫോട്ടോ ഇലകട്രിക് പ്രഭാവം (Photoelectric effect)
26.സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശരശ്മികൾ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം?
*ഫോട്ടോ ഇലക്ട്രിക് പ്രഭാവം
27.ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്?
*ഹെൻട്രിച്ച് ഹെർട്സ്
28.ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?
*ആൽബർട്ട് എെൻസ്റ്റീൻ
29.സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം?
*ഫോട്ടോ ഇലക്ട്രിക് പ്രഭാവം
No confusion
30.ഏറ്റവും കൂടുതൽ വിസരണത്തിനു വിധേയമാകുന്ന നിറം?
*വയലറ്റ്
31.ഏറ്റവും കുറവ് വിസരണത്തിനു വിധേയമാകുന്ന നിറം?
*ചുവപ്പ്
32.ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?
*കറുപ്പ്
33.ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം?
*വെള്ള