26-07-2017, 09:35 AM
1.മൂത്രാശയക്കല്ല് പൊടിച്ച് നീക്കം ചെയ്യുന്നതിന് അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു.
2.ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം?
*സോഫ്റ്റ് എക്സ്റേ
3.റേഡിയോ, ടി.വി. പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്ന കിരണം ?
*റേഡിയോ തരംഗം
4.റേഡിയേഷനും, ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം?
*ഹാർഡ് എക്സ്റേ
5.തരംഗ ദൈർഘ്യം കൂടിയതും ഊർജ്ജം കുറഞ്ഞതുമായ എക്സ്റേ?
*സോഫ്റ്റ് എക്സ്റേ
6.മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണ്ണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ?
*ബുൾബുൾസ്
7.കണ്ണാടിയിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടം, വലം തിരിഞ്ഞുവരാൻ കാരണമായ പ്രതിഭാസം?
*പാർശ്വിക വിപര്യയം
ലെൻസ്
8.ലെൻസിന്റെ പവർ അളക്കുവാനുള്ള യൂണിറ്റ്?
*ഡയോപ്റ്റർ
9.ഒരു ലെൻസിന്റെ പ്രകാശീയ കേന്ദ്രത്തിനും മുഖ്യ ഫോക്കസിനും ഇടയ്ക്കുള്ള അകലം?
*ഫോക്കസ് ദൂരം
10.വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ സമീപ വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിന്റെ ന്യൂനത?
*ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ) (Longsight)
11.ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
*സംവ്രജന (convex lens)
12.വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ലെൻസ്?
*കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
13.മാഗ്നിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?
*കോൺവെക്സ് ലെൻസ്
14.മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?
*കോൺവെക്സ് ലെൻസ്
15.ഒരു ‘വിവ്രജന ലെൻസ്’ ഉപയോഗിച്ച് ഹ്രസ്വദൃഷ്ടി പരിഹരിക്കാം
16.വിവ്രജന ലെൻസ് (Diverging lens)എന്നറിയപ്പെടുന്ന ലെൻസ് ?
*കോൺകേവ് ലെൻസ്
17.സംവ്രജന ലെൻസ് (Converging lens) എന്നറിയപ്പെടുന്ന ലെൻസ് ?
*കോൺവെക്സ് ലെൻസ്
18.ഒരു സിലിൻഡ്രിക്കൽ ലെൻസ് ഉപയോഗിച്ച് വിഷമ ദൃഷ്ടി പരിഹരിക്കാം.
19.ഒപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?
*ഫ്ളിന്റ് ഗ്ലാസ്
20.ഹസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഷ്ക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
*ബൈഫോക്കൽ ലെൻസ്
21.ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
*ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
22.കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?
*യാഥാർത്ഥവും തലകീഴായതും (Real & Inverted)
23.കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?
*മിഥ്യയും നിവർന്നതും (Virtual and Erect)
Extra Mark
24.മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്?
*കോൺവെക്സ് ലെൻസ്
25.മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്?
*കോൺകേവ് ലെൻസ്