26-07-2017, 10:18 AM
ദർപ്പണം (mirror)
1.സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ
*കോൺകേവ് മിറർ
2.ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?
*കോൺകേവ് മിറർ
3.കോൺകേവ് മിററിലെ പ്രതിബിംബം?
*നിവർന്നതും വലുതായതും
4.സൂത്രക്കണ്ണാടി (Trick mirror) ആയി ഉപയോഗിക്കുന്നത്?
*സ്ഫെറിക്കൽ മിറർ
5.ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന ദർപ്പണം?
*കോൺകേവ് ദർപ്പണം
6.ദന്ത ഡോക്ടർമാർ ഉപയോഗിക്കുന്ന ദർപ്പണം?
*കോൺകേവ് ദർപ്പണം
7.വാഹനങ്ങളിൽ റിയർവ്യ ആയി ഉപയോഗിക്കുന്ന ദർപ്പണം?
*കോൺവെക്സ് മിറർ
8.സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദർപ്പണം?
*കോൺവെക്സ് ദർപ്പണം
ശബ്ദം
9.ശബ്ദത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്.
10.ചന്ദ്രനിൽ ശബ്ദം കേൾക്കാത്തതിന് കാരണം?
*ചന്ദ്രനിൽ അന്തരീക്ഷ വായുവില്ല
11.മനുഷ്യന്റെ ശ്രവണപരിധി?
*20 ഹെർട്സ് മുതൽ 20,000 ഹെർട്സ് വരെ
12.ശബ്ദത്തിന് സാധാരണ അന്തരീക്ഷ താപനിലയിൽ വായുവിലുള്ള വേഗത?
*340 മീ./ സെക്കന്റ്
13.ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ റേഡിയോ സംവിധാനം ഉപയോഗിക്കാൻ കാരണം?
*ശ്യൂന്യതയിൽ ശബ്ദത്തിനു സഞ്ചരിക്കാൻ കഴിയില്ല
14.ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ്?
*ആവൃത്തി
15.ശബ്ദമുണ്ടാകാൻ കാരണം?
*കമ്പനം
16.ഒരു വസ്തുവിന്റെ പ്രണോദിത കമ്പനത്തിന്റെ ആവൃത്തി അതിന്റെ സ്വാഭാവികത ആവൃത്തിയോട് സമാനമാകുമ്പോൾ ആയതിനാൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നതാണ്?
*അനുനാദം (Resonance)
17.അനുദൈർഘ്യതരംഗത്തിന് (Longitudinal waves) ഉദാഹരണം?
*ശബ്ദതരംഗം
18.ശബ്ദത്തിന്റെ മൂന്നു സവിശേഷതകളാണ്?
*ഉച്ചത (Loudness) സ്ഥായി (Pitch), ഗുണം (Quality)
19.ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനമാണ്?
*തീവ്രത (Intensity) അല്ലെങ്കിൽ ഉച്ചത(Loudness)
Get info
20.ശബ്ദത്തെ ക്കുറിച്ചുള്ള പഠനം?
*അക്കൗസ്റ്റിക്സ് (Acoustics)
21.പ്രതിധ്വനിയെക്കുറിച്ചുള്ള പഠനം?
*കാറ്റക്കോസ്റ്റിക്സ്
ഡോപ്ളർ ഇഫക്ട് (Doppler Effect)
22.കേൾവിക്കാരന്റെയോ,ശബ്ദദസ്രോതസ്സിന്റെയോ ആപേക്ഷിക ചലനം നിമിത്തം ശബ്ദത്തിന്റെ ആവൃത്തി വ്യത്യാസപ്പെടുന്നതായി അനുഭവപ്പെ ടുന്ന പ്രതിഭാസം?
*ഡോപ്ലർ ഇഫക്ട്
23.ഡോപ്ലർ ഇഫക്ട് കണ്ടുപിടിച്ചത്?
*ക്രിസ്റ്റ്യൻ ഡോപ്ലർ
24.അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസ്സിലാക്കുന്നത് ശബ്ദത്തിന്റെ ഏത് പ്രതിഭാസം ഉപയോഗിച്ചാണ്?
*ഡോപ്ലർ ഇഫക്ട്
25.ശ്രോതാവിലേക്ക് അടുക്കുമ്പോൾ ശബ്ദത്തിന്റെ ആവൃത്തി കൂടുകയും അകലുമ്പോൾ ശബ്ദത്തിന്റെ ആവൃത്തി കുറയുകയും ചെയ്യുന്നു.