26-07-2017, 10:57 AM
1.ശബ്ദത്തിന്റെ തീവ്രതയുടെ യൂണിറ്റ്?
*ഡെസിബെൽ (db)
2.അലക്സാണ്ടർ ഗ്രഹാംബെൽ എന്ന ശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥമാണ് ശബ്ദത്തിന്റെ ഉച്ചതയ്ക്ക് ഡെസിബൽ എന്ന യൂണിറ്റ് നൽകിയിരിക്കുന്നത്.
3.ശബ്ദമലിനീകരണം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
*ഡെസിബെൽ
4.പാർപ്പിട മേഖലകളിലെ അനുവദനീയമായ ശബ്ദദ പരിധി?
*പകൽ 50db,രാത്രി 40db
5.ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?
*ഓഡിയോമീറ്റർ
6.ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ്?
*ഹെർട്സ്
>ഹെൻറിച്ച് ഹെർട്സ് എന്ന ശാസ്ത്രജ്ഞനോടുള്ള ബഹുമാനാർത്ഥമാണ് ആവൃത്തിയുടെ യൂണിറ്റായി ഹെർട്സ് നൽകിയിരിക്കുന്നത്.
7.ശബ്ദത്തിന്റെ കൂർമതയാണ്?
*സ്ഥായി (Pitch)
8.ശബ്ദത്തിന്റെ കൂർമത (Pitch) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
*ആവൃത്തി (Frequency)
9.ട്യൂണിംഗ് ഫോർക്ക് കണ്ടുപിടിച്ചത്?
*ജോൺ ഷേയർ
10.ആവൃത്തി കൂടുമ്പോൾ ശബ്ദത്തിന്റെ കൂർമത?
*കൂടുന്നു
11.സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദത്തിന്റ കൂർമത കൂടുതലാണ്
12.മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ശരീരഭാഗം?
*സ്വനതന്തുക്കൾ (Larynx)
13.നാം കേൾക്കുന്ന ശബ്ദം ചെവിയിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം?
*ശ്രവണ സ്ഥിരത
14.മനുഷ്യന്റെ ശ്രവണ സ്ഥിരത?
*1/10 സെക്കന്റ്
15.ശബ്ദം ഒരു മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസം?
*പ്രതിധ്വനി (Echo)
16.പ്രതിധ്വനി ഉണ്ടാകുവാനാവശ്യമായ ദൂരപരിധി?
*17 മീറ്റർ
17.ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ്?
*അനുരണനം (Reverberation)
18.ശബ്ദത്തേക്കാൾ വേഗത്തിലോ ശബ്ദവേഗത്തിലോ സഞ്ചരിക്കുന്ന വസ്തുവിൽ ആഘാത തരംഗം (shock wave) മൂലം ഉണ്ടാകുന്ന ശക്തിയേറിയ ഉയർന്ന ശബ്ദം?
*സോണിക്സ് ബൂം
19.ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന പൊട്ടൽ ശബ്ദത്തിനു കാരണം?
*സോണിക്സ് ബൂം
20.ശബ്ദദത്തിന്റെ കുറഞ്ഞ വേഗതയെ സൂചിപ്പിക്കുന്നത്?
*സബ്സോണിക്
21.ശബ്ദത്തെക്കാൾ കൂടുതൽ വേഗത്തെ സൂചിപ്പിക്കുന്നത്?
*സൂപ്പർ സോണിക്സ്
22.ശബ്ദത്തെക്കാൾ 5 ഇരട്ടി വേഗതയെ സൂചിപ്പിക്കുന്നത്?
*ഹൈപ്പർ സോണിക്
23.20 ഹെർട്സിൽ കുറവുള്ള ശബ്ദദതരംഗം?
*ഇൻഫ്രാസോണിക് തരംഗങ്ങൾ
24.20,000 ഹെർട്സിൽ കൂടുതൽ ഉള്ള ശബ്ദതരംഗം?
*അൾട്രാസോണിക് തരംഗങ്ങൾ
25.ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങൾ?
*മെഗാഫോൺ, സ്റ്റെതസ്കോപ്
26.വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?
*ടാക്കോമീറ്റർ
27.ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ അൾട് സൗണ്ട് സ്കാനിംഗ് (സോണോഗ്രാഫി) ഉപയോഗിക്കുന്നു.
28.ഫോട്ടോഗ്രാഫിയിലുള്ള ഫിലിം നിർമ്മിക്കാനും ആന്തരികാവയവങ്ങളുടെ സ്കാനിംഗിനും ഉപയോഗിക്കുന്ന തരംഗം?
*അൾട്രാസോണിക്
29.ആന, തിമിംഗലം, ജിറാഫ് എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?
*ഇൻഫ്രാസോണിക്
ശബ്ദത്തിന്റെ വേഗതകൾ
30.ശബ്ദത്തിന്റെ വായുവിലുള്ള വേഗത?
*340 മീ/സെ
31.ജലത്തിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?
*1453 മീ/സെ
32.തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?
*3850 മീ/സെ
33.സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?
*5000 മീ/സെ
34.സാന്ദ്രത കൂടിയ മാധ്യമത്തിൽക്കൂടിയുള്ള ശബ്ദത്തിന്റെ സഞ്ചാരം?
*വേഗത്തിലായിരിക്കും
35.ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം?
*ഖരം
36.ശബ്ദത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?
*വാതകം
37.വ്യത്യസ്ത മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?
*വാതകം < ദ്രാവകം < ഖരം