26-07-2017, 01:11 PM
1.താപം പുറത്തുവിടുന്ന രാസപ്രവർത്തനം?
*താപമോചക പ്രവർത്തനം
2.താപം ആഗിരണം ചെയ്യുന്ന പ്രവർത്തനം?
*താപശോഷക പ്രവർത്തനം
Don’t Confuse
3.തെർമോമീറ്റർ കണ്ടുപിടിച്ചത്?
*ഗലീലിയോ
4.മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത്?
*ഫാരൻഹീറ്റ്
5.ക്ലീനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത്?
*സർ.തോമസ് ആൽബട്ട്
Equations
6.ഫാരൻഹീറ്റിനെ സെൽഷ്യസ് സ്കെയിലാക്കാൻ?
*C = (F-32)x5/9
7.സെൽഷ്യസിനെ ഫാരൻഹീറ്റ് സ്കെയിലാക്കാൻ?
*F=(cx9/5)+32
8.സെൽഷ്യസിനെ കെൽവിൻ സ്കെയിലാക്കാൻ?
*K=C+273.15
9.കെൽവിനെ സെൽഷ്യസ് സ്കെയിലാക്കാൻ?
*C=K-273.15
താപ പ്രസരണം
10.താപ പ്രസരണം നടക്കുന്നു മൂന്ന് രീതികൾ?
*ചാലനം(Conduction), സംവഹനം(Convection), വികിരണം (Radiation)
11.തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം ,മൂലം താപം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രകിയ?
*ചാലനം
12.ഖര പദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?
*ചാലനം
13.ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രസരണം രീതി?
*സംവഹനം
14.കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?
*സംവഹനം
15.സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലെത്തുന്ന രീതി?
*വികിരണം
16.ഒരു പദാർത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തനാവശ്യമായ താപം?
*താപധാരിത
17.ഒരു മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി?
*വികിരണം
താപീയവികാസം
18.ചൂടാക്കുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം?
*താപീയവികാസം
19.പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ വികസിക്കുന്നു.തണുപ്പിക്കുമ്പോൾ സങ്കോചിക്കുന്നു.
20.ചൂടാക്കുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത്?
*വാതകങ്ങൾ
21.ചൂടാക്കുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസം സംഭവിക്കുന്നത്?
*ഖരപദാർത്ഥങ്ങൾ
>ചൂടാക്കുമ്പോൾ ദ്രാവകങ്ങൾ ഖര പദാർത്ഥങ്ങളെക്കാൾ കൂടുതൽ വികസിക്കുന്നു.
22.പദാർത്ഥങ്ങളുടെ താപീയവികാസം പരിഗണിച്ചിട്ടുള്ള വിവിധ സന്ദർഭങ്ങൾ?
>റെയിൽപ്പാളങ്ങൾക്കിടയിൽ വിടവ് ഇട്ടിരിക്കുന്നത്
>കാളവണ്ടി ചക്രത്തിന് ഇരുമ്പ് പട്ട അടിച്ചിരിക്കുന്നത്
>കോൺക്രീറ്റ് പാലങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത്
>കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ വിടവ് ഇടുന്നത്.
ജലത്തിന്റെ അസാധാരണ വികാസം (Anomalous expansion of water)
23.സാധാരണ താപനിലയിലുള്ള ജല തണുപ്പിക്കുമ്പോൾ മറ്റു പദാർത്ഥങ്ങളെപ്പോലെത്തന്നെ സങ്കോചിക്കുന്നു എന്നാൽ 4oC-ൽ എത്തുമ്പോൾ സങ്കോചിക്കുന്നതിനു പകരം വികസിക്കാൻ തുടങ്ങുന്നു.
24.40oC-ൽ നിന്നും 0°C ലേയ്ക്ക് തണുപ്പിക്കുമ്പോൾ ജലത്തിന്റെ വ്യാപ്തം കൂടുന്നു
25.മറ്റു പദാർത്ഥങ്ങളെ അപേക്ഷിച്ച് 4°C-നും 0°C-നും ഇടയിൽ ജലത്തിനുണ്ടാകുന്ന ഈ പ്രതിഭാസമാണ് അസാധാരണ വികാസം (anomalous expansion) എന്നറിയപ്പെടുന്നത്.
26.ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയുമുള്ള താപനില 4oC ആണ്.
27.ജലത്തെ 0°Cൽ നിന്നും 10°C ലേയ്ക്ക് ചൂടാക്കുമ്പോൾ അതിന്റെ വ്യാപ്തം?
*ആദ്യം കുറയും പിന്നെ കൂടും
വിശിഷ്ട താപധാരിത (Specific Heat Capacity)
28.ഒരു കിലോഗ്രാം പദാർത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസായി ഉയർത്താനാവശ്യമായ താപമാണ്?
*വിശിഷ്ട താപധാരിത