26-07-2017, 01:35 PM
1.വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം?
*ജലം (4200j/kgK)
2.15°C-ൽ ഉള്ള ജലത്തിന്റെ വിശിഷ്ട താപധാരിത?
*1 കലോറി /ഗ്രാം സെൽഷ്യസ്
3.ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള മൂലകം?
*ഹൈഡ്രജൻ
4.സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ഖരവസ്തു ദ്രവീകരിക്കുന്ന നിശ്ചിത താപനില?
*ദ്രവണാങ്കം(Melting point)
5.ആൽക്കഹോളിന്റെ ദ്രവണാങ്കം?
*115°C
6.മെർക്കുറിയുടെ ദ്രവണാങ്കം?
*39°C
7.സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില ?
*തിളനില (Boiling Point)
8.പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്?
*120°C
>മർദ്ദം കൂടുമ്പോൾ ദ്രാവകത്തിന്റെ തിളനില കൂടുന്നു.
9.ഒരു ഖരവസ്തു ചൂടാക്കുമ്പോൾ അത് നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രകിയ?
*ഉത്പതനം (ഉദാ: കർപ്പൂരം, നാഫ്ത്തലീൻ,)
ആൽബർട്ട് എെൻസ്റ്റീൻ
>1879 മാർച്ച് 14 ന് ജർമ്മനിയിൽ ഒരു ജൂതകുടുംബത്തിൽ ജനിച്ചു.
>ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നു.
>1905 ൽ വിശിഷ്ട ആപേക്ഷിക സിദ്ധാന്തവും, 1915 ൽ പൊതു ആപേക്ഷിക സിദ്ധാന്തവും അവതരിപ്പിച്ചു
>ഊർജ്ജവും ദ്രവ്യവും ഒരേ അസ്ഥിത്വത്തിന്റെ തന്നെ രണ്ട് വ്യത്യസ്ത
രൂപങ്ങളാണെന്ന് സമർത്ഥിച്ചു.
>ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് വ്യക്തമായ വിശദീകരണം നൽകിയതിന് 1921 ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
>1955 ഏപ്രിൽ 18 ന് അന്തരിച്ചു.
അതിചാലക(Super conductivity)
10.വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായും ഇല്ലാതായിത്തീരുന്ന പ്രതിഭാസം?
*അതിചാലക(Super conductivity)
11.അതിചാലക കണ്ടെത്തിയത്?
*ഡച്ചു ശാസ്ത്രജ്ഞനായ കമർലിംഗ് ഓൺസ് (1911ൽ)
12.മെർക്കുറി അതിചാലകത പ്രദർശിപ്പിക്കുന്ന താപനില?
*4.2 കെൽവിൻ
13.ചാലകത്തിന്റെ പ്രതിരോധം പൂർണമായും നഷ്ടപ്പെടുന്ന താപനില?
*ക്രിട്ടിക്കൽ താപനില
>ലാന്ഥനം, ബേരിയം, കോപ്പർ, ഓക്സിജൻ എന്നീ മൂലകങ്ങൾ 35 കെൽവിൻ താപനിലയിൽ അതിചാലകത പ്രകടിപ്പിക്കുന്നു.
അതിദ്രവത്വം (Super fluidity)
14.വളരെ താഴ്ന്ന താപനിലയിൽ പദാർത്ഥങ്ങൾ ഭൂഗുരത്വബലത്തിനെതിരായി സഞ്ചരിക്കുന്ന പ്രതിഭാസമാണ്?
*അതിദ്രവത്വം
ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ്
*1909 ഒക്ടോബർ 30 ന് മുംബൈയിൽ ജനിച്ചു.
*1945-ൽ ഡോ. ഹോമി.ജെ. ഭാഭയുടെ നേതൃതിത്തിൽ ടാറ്റാ ഫണ്ടമെൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TIFR) സ്ഥാപിക്കപ്പെട്ടു.
*ഭാഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ആണവ റിയാക്ടറുകളാണ് അപ്സര,സൈറസ്,സെർലീന എന്നിവ.
*1954-ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു.
*1966-ൽ ആൽപ്സ് പർവത നിരയ്ക്ക് മുകളിൽ വച്ചുണ്ടായ വാഹനാപകടത്തിൽ അദ്ദേഹം അന്തരിച്ചു.