15-07-2017, 03:59 PM
1.ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി?
*പെരിയാർ
2.പെരിയാർ ഉത്ഭവിക്കുന്നത്?
*ശിവഗിരിമല (ഇടുക്കി)
3.ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാന്റ് സ്വകാര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല?
*ഇടുക്കി
4.കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
*പള്ളിവാസൽ (ഇടുക്കി)
5.പള്ളിവാസൽ പദ്ധതി ഏത് തിരുവിതാംകൂർ രാജാവിന്റെ കാലത്താണ് നിർമ്മിച്ചത്?
*ശ്രീ ചിത്തിര തിരുനാൾ
6.പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?
*മുതിരപ്പുഴ
7.പള്ളിവാസൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായ വർഷം?
*1940
8.ഏതു മലയുടെ താഴ്വാരത്താണ് മൂലമറ്റം വൈദ്യുതി നിലയം സ്ഥാപിച്ചിരിക്കുന്നത്?
*നാടുകാണി
9.കേരളത്തിൽ വിനോദസഞ്ചാരികളുടെ 'സുവർണ്ണ ത്രികോണം’ എന്നറിയപ്പെടുന്നത്?
*ഇടുക്കി, തേക്കടി, മൂന്നാർ
10.മലങ്കര പദ്ധതി സ്ഥിതിചെയ്യുന്ന നദി?
*തൊടുപുഴ
11.ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി?
*മുതിരപ്പുഴ
12.എറണാകുളം ജില്ലയോട് ഏതു വില്ലേജ് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിയ്ക്ക് നഷ്ടമായത്?
*കുട്ടമ്പുഴ
13.തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
*ആനമുടി (2695 മീ.)
14.കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം?
*ഉടുമ്പന്നൂർ (ഇടുക്കി)
15.കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം?
*ഉടുമ്പൻചോല (ഇടുക്കി)
16.ഇടുക്കിയിലെ പ്രധാന വെളളച്ചാട്ടങ്ങൾ?
*തേൻമാരിക്കുത്ത്, തൊമ്മൻകുത്ത്
17.കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശം?
*രാമക്കൽമേട്
18.കേരളവും തമിഴ്നാടും തമ്മിൽ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന ക്ഷേത്രം?
*മംഗളാ ദേവീ ക്ഷേത്രം
19.മംഗളാ ദേവി ക്ഷേത്രത്തിലെ പ്രധാന ഉത്സവം?
*ചിത്രാപൗർണ്ണമി
ഇരവികുളം ദേശീയോദ്യാനം
20.കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?
*ഇരവികുളം (1978)
21.ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്?
*ദേവികുളം
22.ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മൃഗം?
*നീലഗിരി താർ (വരയാട്)
23.കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
*ഇരവികുളം ( PSC യുടെ ഉത്തര സൂചിക പ്രകാരം)എന്നാൽ ശരിയായ ഉത്തരം പെരിയാറാണ്. പെരിയാർ വിസ്തീർണ്ണം - 350 ച.കി.മീ,ഇരവികുളം വിസ്തീർണ്ണം - 97 ച.കി.മീ.
കൺഫ്യൂഷൻ വേണ്ട
24.കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
*മയിലാടുംപാറ (ഇടുക്കി)
25.കേരളത്തിലെ ഏലം ഗവേഷണ കേന്ദ്ര സ്ഥിതിചെയ്യുന്നത്?
*പാമ്പാടുംപാറ (ഇടുക്കി)
26.ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം (ഏലം ലേല കേന്ദ്രം) സ്ഥിതി ചെയ്യുന്ന സ്ഥലം?
*വണ്ടൻമേട്