26-07-2017, 04:30 PM
1.ക്ലോക്ക് നിർമ്മാണ കല?
*ഹോറോളജി
2.സമയം അളക്കുന്ന ശാസ്ത്രം?
*ഹോറോളജി
3.നേർരേഖയിലൂടെയുള്ള വസ്തുക്കളുടെ ചലനം?
*നേർരേഖാ ചലനം
4.നേർരേഖാ ചലനത്തിന് ഒരുദാഹരണമാണ്?
*ഞെട്ടറ്റ് വീഴുന്ന മാമ്പഴം
5.വസ്തുക്കളുടെ വക്രരേഖയിലൂടെയുള്ള ചലനം?
*വക്രരേഖാ ചലനം
6.ദൂരേയ്ക്ക് എറിയുന്ന കല്ലിന്റെ പതനം ഏത് തരം ചലനമാണ്?
*വക്രരേഖാ ചലനം
ഭ്രമണവും പരിക്രമണവും (Rotation and Revolution)
7.കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം?
*ഭ്രമണം (Rotation)
8.കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം?
*പരിക്രമണം (Revolution)
9.കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം?
*പരിക്രമണ ചലനം
10.സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം?
*പരിക്രമണ ചലനം
11.ന്യൂക്ലിയസിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഇലക്ട്രോ ണിനുള്ള ചലനം?
*പരിക്രമണ ചലനവും ഭ്രമണചലനവും
ജഡത്വം ((Inertia)
12.ജഡത്വനിയമം ആവിഷ്കരിച്ചത്?
*ഗലീലിയോ
13.ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ പാതയിലൂടെയുള്ള സമാനചലനത്തിലോ തുടരാനുള്ള പ്രവണത?
*ജഡത്വം
14.ചലന ജഡത്വത്തിന് ഉദാഹരണങ്ങൾ?
*സ്വിച്ച് ഓഫ് ചെയ്തശേഷവും ഫാൻ അൽപസമയത്തേക്ക് കറങ്ങുന്നത്.
*ലോംഗ്ജംപ്സ് ചാടുന്ന കായികതാരങ്ങൾ ചാടുന്നതിനു മുൻപ് അല്പദൂരം ഓടുന്നത്
15.നിശ്ചല ജഡത്വത്തിന് ഉദാഹരണങ്ങൾ?
*അട്ടിയായി അടുക്കിയ കാരംസ് കോയിനുകളുടെ അട്ടി തെറ്റിക്കാതെ അടിയിലത്തെ കോയിൻ തെറിപ്പിക്കാൻ കഴിയുന്നത്
*മാവിൻകൊമ്പ് പെട്ടെന്നു കുലുക്കുമ്പോൾ മാങ്ങ ഞെട്ടറ്റുവീഴുന്നത്
*നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ ബസ്സിലെ യാത്രക്കാർ പുറകോട്ട് ചായുന്നു.
ഗലീലിയോ ഗലീലി (1564-1642)
*രാജ്യം :ഇറ്റലി
*1593 ൽ ആദ്യത്തെ തെർമോമീറ്റർ (തെർമോസ്കോപ്) കണ്ടുപിടിച്ചു.
*മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് ഫാരൻഹീറ്റ്
*അസ്ട്രോണമിക്കൽ ടെലസ്കോപ്പ് ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ.
*ജഡത്വ നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
*വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
*ഗലീലിയോ ആണ് ആദ്യമായി വസ്തുക്കളുടെ നിർബാധ പതനതത്വം അവതരിപ്പിച്ചത്.
പ്രൊജക്ടൈൽ
*അന്തരീക്ഷത്തിലൂടെ ചരിച്ചു വിക്ഷേപിക്കുന്ന വസ്തുക്കൾ-പ്രൊജക്ടൈലുകൾ
*പ്രൊജക്ടൈലിന് ഉദാഹരണങ്ങൾ-ജാവ്ലിൻ ത്രോ, സിഡിക്സ് ത്രോ
*പ്രൊജക്ടൈലിന്റെ പാത - പാരബോള
*പ്രൊജക്ടൈലിന് ഏറ്റവും കൂടിയ റെയ്ഞ്ച് ലഭിക്കുന്ന കോണളവ് - 45 ഡിഗ്രി