27-07-2017, 09:25 AM
1.മാസ് കൂടുതലുള്ള വസ്തതുക്കൾക്ക് ജഡത്വം?
*കൂടുതലാണ്
2.ഒരു വസ്തു സഞ്ചരിച്ച പാതയുടെ നീളമാണ്?
*ദൂരം
3.യൂണിറ്റ് സമയത്തിൽ ഒരു വസ്തു സഞ്ചരിച്ച ദൂരമാണ് അതിന്റെ വേഗത?
*വേഗത=ദൂരം/സമയം
4.ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ്?
*സ്ഥാനാന്തരം (Displacement)
5.യൂണിറ്റ് സമയത്തിൽ ഒരു വസ്തുവിന്റെ ഒരു പ്രത്യേക ദിശയിൽ ഉണ്ടാകുന്നു സ്ഥാനാന്തരമാണ്. പ്രവേഗം(Velocity)
>പ്രവേഗം=സ്ഥാനാന്തരം/സമയം
6.ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിന്റെ നിരക്കാണ്?
*ത്വരണം (Acceleration)
>ത്വരണം = പ്രവേഗം മാറ്റം /സമയം
>വേഗതയുടെ യൂണിറ്റ് =m/s
>പ്രവേഗത്തിന്റെ യൂണിറ്റ് =m/s
>ത്വരണത്തിന്റെ യൂണിറ്റ് =m/s
7.വാർത്തുള പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തു സമവേഗതയാണെങ്കിലും അതിന്റെ ദിശ എപ്പോഴും മാറികൊണ്ടിരിക്കുന്നതിനാൽ വൃത്തകേന്ദ്രത്തിലേയ്ക്ക് അനുഭവപ്പെടുന്ന ത്വരണം?
*അഭികേന്ദ്രത്വരണം (Centripetalacceleration)
8.ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിൽ ഏൽപ്പിക്കുന്ന ആഘാതം?
*ആക്കം(momentum)
9.പിണ്ഡം (mass), 'm' ഉം, പ്രവേഗം (velocity) 'v'ഉം ആയാൽ ആക്കം?
*ആക്കം = മാസ് X പ്രവേഗം
P=mv
ആക്കത്തിന്റെ യൂണിറ്റ് =kg m/s
10.ജഡത്വത്തിനു കാരണം?
*ഒന്നാം ചലനനിയമം
11.ബലത്തിന് വ്യകതമായ നിർവ്വചനം നൽകുന്ന ചലനനിയമം?
*ഒന്നാം ചലനനിയമം
സർ ഐസക് ന്യൂട്ടൺ
>1642 ഡിസംബർ 25 ന് ഇംഗ്ലണ്ടിൽ ജനിച്ചു.
>1672-ൽ റോയൽ സൊസൈറ്റിയിൽ ഫെല്ലോ തിരഞ്ഞെടുക്കപ്പെട്ടു
>ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
>ഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ്
>മുകളിലേയ്ക്ക് എറിയുന്ന കല്ല് താഴോട്ട് വീഴുന്നതിന്റെ കാരണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ഐസക് ന്യൂട്ടൺ
>സൂര്യപ്രകാശത്തിന് ഏഴ് നിറങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ.
>പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം രചിച്ചത് - ഐസക് ന്യൂട്ടൺ >കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ഐസക് ന്യൂട്ടൺ >ഘടകവർണ്ണങ്ങൾ കൂടി ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്-ഐസക് ന്യൂട്ടൺ
>1727 മാർച്ച് 20ന് ന്യൂട്ടൺ അന്തരിച്ചു.
>ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റർ ആബേയിൽ അന്ത്യവിശ്രമം. >'മനുഷ്യവംശത്തിലെ ഏറ്റവും ഉത്തമവും അമൂല്യവുമായ രത്നം', അദ്ദേഹത്തിന്റെ ശവക്കല്ലറയിലെ വാക്കുകളാണിവ.
ചലനനിയമങ്ങൾ (Laws of motion)
*ഒന്നാം ചലനനിയമം
അസുന്തലിതമായ ബാഹ്യബലത്തിനു വിധേയമാകുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നു.
*രണ്ടാം ചലനനിയമം
ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് അതിനനുഭവപ്പെടുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലും ആക്കവ്യത്യാസം അസന്തുലിത ബാഹ്യബലത്തിന്റെ ദിശയിലും ആയിരിക്കും.
*മൂന്നാ ചലനനിയമം
ഏതൊരു പ്രവർത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.