27-07-2017, 11:07 AM
1.ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം?
*പൂജ്യം
2.ഒരു വസ്തുവിന് ഭൂമിയിലുള്ള ഭാരത്തിന്റെ 1/6 ഭാരം മാത്രമേ ചന്ദ്രനിൽ അനുഭവപ്പെടുകയുള്ളൂ.
3.സ്പ്രിംഗ് ബാലൻസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാനനിയമം?
*ഫൂക്ക്സ് നിയമം
4.ഭാരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
*സ്പ്രിംങ് ത്രാസ്
5.ഭൂഗുരുത്വാകർഷണത്വരണത്തിന്റെ മൂല്യം(g)?
*9.8 m/s2
6.ഒരു വസ്തുക്കളുടെ ഭാരം(W)=mxg
m=വസ്തുവിന്റെ പിണ്ഡം g=ഭൂഗുരുത്വം മൂലമുള്ള ത്വരണം?
7.ഒരു വസ്തുവിന്റെ ഭാരം (Weight) അത് സ്ഥിതിചെയ്യുന്ന ആക്ഷഗോളത്തിനനുസരിച്ച് മാറുന്നു.എന്നാൽ പിണ്ഡം (Mass)സ്ഥിരമായിരിക്കും വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ് പിണ്ഡം.
8.ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്കു പോയാലും,താഴേക്കുപോയാലും വസ്തുവിന്റെ ഭാരം കുറയുന്നു.
9.ഏതൊരു വസ്തുവിനും അതിന്റെ ഭാരം കേന്ദ്രീകരിച്ചിരിക്കുന്നതായി കണക്കാക്കപ്പെടുന്ന ബിന്ദു?
*ഭൂഗുരുത്വകേന്ദ്രം
10.പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കപ്പെടാൻ കാരണം?
*സാർവത്രിക ഗുരുത്വാകർഷണം
11.വസ്തുക്കളെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലം?
*ഭൂഗുരുത്വാകർഷണ ബലം
12.4Kg,2Kg എന്നീ മാസുകളുള്ള 2 വസ്തുക്കൾ 2 മീറ്റർ അകലത്തിൽ ഇരിക്കുകയാണെങ്കിൽ അവ തമ്മിലുള്ള ആകർഷണ ബലം എത്രയാണ്?
*F = GM1 M2/d2=G×4×2/22
=2x6.67x10-11 Nm2/Kg2
13.വസ്തതുക്കളുടെ പിണ്ഡം കൂടുന്നതിനനുസരിച്ച് അവ പ്രയോഗിക്കുന്ന ആകർഷണബലവും കൂടുന്നു.
14.രണ്ട് വസ്തതുക്കളിൽ ഒന്നിന്റെ പിണ്ഡം ഇരട്ടിയായാൽ അവ തമ്മിലുള്ള ആകർഷണബലം രണ്ടു മടങ്ങാകുന്നു.
15.രണ്ട് വസ്തുക്കളുടെയും പിണ്ഡം ഇരട്ടിയായാൽ അവ തമ്മിലുള്ള ആകർഷണബലം നാല് മടങ്ങാകുന്നു.
ഗുരുത്വാകർഷണ നിയമം
*പ്രപഞ്ചത്തിലുള്ള ഓരോ വസ്തുവും പരസ്പരം മറ്റൊന്നിനെയും ആകർഷിക്കുന്നു.ആപ്പോഴുണ്ടാകുന്ന ആകർഷണബലം ആ വസ്തുക്കളുടെ പിണ്ഡങ്ങളുടെ (Mass) ഗുണനഫലത്തിന് നേർ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്റെ വർഗത്തിന് (Square) വിപരീതാനുപാതത്തിലും ആയിരിക്കും.
അതായത് F
F=G
= രണ്ടു വസ്തുക്കളുടെ ഭാരം
d=വസ്തുക്കൾ തമ്മിലുള്ള അകലം
G=ഗുരുത്വാകർഷണ സ്ഥിരാങ്കം.
G=6.67x10-11Nm2/Kg2 (ഗ്രാവിറ്റേഷനൽ കോൺസ്റ്റന്റ്)
നിർബാധ പതനം (Free fall)
16.വ്യത്യസ്ത പിണ്ഡമുള്ള രണ്ട് വസ്തുക്കൾ താഴോട്ടുവീഴുന്നത് ഒരേ വേഗതയിലായിരിക്കുമെന്ന ആദ്യമായി തെളിയിച്ചത്?
*ഗലീലിയോ
>നിർബാധ പതിയ്ക്കുന്ന വസ്തുക്കളുടെ ഭാരം പൂജ്യമായിരിക്കും
>വ്യത്യസ്ത പിണ്ഡമുള്ള രണ്ട് വസ്തുക്കളെ സ്വതന്ത്രമായി വീഴാൻ അനിവാദിച്ചാൽ രണ്ടും ഭൂമിലേയ്ക്ക് പതിയ്ക്കുന്നത് ഒരേ സമയത്തിലായിരിക്കും
ഘർഷണ ബലം (Frictional Force)
17.ഘർഷണം എന്നത് ഒര ബലമാണ്
18.ഒരു വസ്തു മറ്റൊരു വസ്തുവിൽ സ്പർശിച്ചുകൊണ്ട് ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി സംജാതമാകുന്ന ബലം?
*ഘർഷണം
19.വസ്തുവിന്റെ ഭാരം കൂടുന്നതിനനുസരിച്ച് ഘർഷണം ബലം കൂടും.