27-07-2017, 12:05 PM
ഉത്തോലകങ്ങൾ (Levers)
1.ഉത്തോലകത്തിന്റെ ഉപജ്ഞതാവ്?
*ആർക്കിമിഡീസ്
2.ധാരം(Fulcrum) എന്ന സ്ഥിര ബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം തിരിയാൻ കഴിവുള്ള ഒരു ദൃഡദണ്ഡാണ്?
*ഉത്തോലകം
3.ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ്?
*യത്നം (Effort)
4.ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലമാണ്?
*രോധം (Resistance)
5.യത്നത്തിനും രോധത്തിനുമിടയിൽ ധാരം വരുന്ന ഉത്തോലകങ്ങളാണ്?
*ഒന്നാം വർഗ്ഗ ഉത്തോലകം
6.ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണങ്ങൾ?
*ത്രാസ്, കത്രിക, കപ്പി, പ്ലയേഴ്സ്, സീസോ, നെയിൽപുള്ളർ
7.ധാരത്തിനും യത്നത്തിനുമിടയിൽ രോധം വരുന്ന ഉത്തോലകങ്ങളാണ്?
*രണ്ടാം വർഗ്ഗ ഉത്തോലകം
8.രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണങ്ങൾ?
*നാരങ്ങാഞെക്കി,പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ,വീൽചെയർ
9.രോധത്തിനും ധാരത്തിനുമിടയിൽ യത്നം വരുന്ന ഉത്തോലകങ്ങളാണ്?
*മൂന്നാം വർഗ്ഗ ഉത്തോലകം
10.മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ?
*ചവണ, ചൂണ്ട, ഐസ്ക്ടോങ്സ്
11.യന്ത്രിക ലാഭം =രോധം/യത്നം
12.ഒന്നാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രിക ലാഭം ഒന്നോ ഒന്നിൽ കൂടുതലോ ഒന്നിൽ കുറവോ ആയിരിക്കും
13.രണ്ടാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രികലാഭം ഒന്നിൽ കൂടുതലായിരിക്കും.
14.മൂന്നാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രിക ലാഭം ഒന്നിൽ കുറവായിരിക്കും.
ശ്യാനബലം (Viscocity)
15.ചലിച്ചുകൊണ്ടിരിക്കുന്നു ദ്രാവകപാളികൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണബലമാണ്
*ശ്യാനബലം(വിസ്കോസിറ്റി)
16.വെള്ളത്തേക്കാൾ വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ?
*എണ്ണ,തേൻ,ഗ്ലിസറിൻ,ആവണക്കെണ്ണ
17.വിസ്കോസിറ്റിയില്ലാത്ത ദ്രാവകങ്ങൾ?
*സൂപ്പർ ഫ്ളൂയിഡുകൾ
>ഉൗഷ്മാവ് കൂടുമ്പോൾ ദ്രവകങ്ങളുടെ വിസ്കോസിറ്റി കുറയുന്നു.
പ്രതലബലം(Surface Tension)
18.ഒരു ദ്രവകപാടയോ ദ്രാവകോപരിതലമോ അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ വേണ്ടി ഉളവാക്കുന്ന ബലം?
*പ്രതലബലം
19.സോപ്പു ചേർക്കുമ്പോൾ ജലത്തിന്റെ പ്രതലബലം?
*കുറയുന്നു
20.സോപ്പുലായനി സാധാരണ വെള്ളത്തേക്കാൾ അഴുക്ക് എളുപ്പം നീക്കാൻ കാരണം?
*പ്രതലബലം കുറവായതിനാൽ
21.ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ ഇരിക്കാനും നടക്കാനും കഴിയുന്നത് പ്രതലബലം മൂലമാണ്.
22.മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്ക് കാരണം?
*പ്രതലബലം
23.മഴക്കോട്ടുകൾ, ടെന്റുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ജലപ്രതിരോധ സ്വഭാവത്തിന് കാരണം?
*പ്രതലബലം
24.ചൂടുകൂടുമ്പോൾ പ്രതലബലം കുറയും.
കേശികത്വം(Capillarity)
25.സൂക്ഷ്മസുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ്?
*കേശികത്വം
26.കേശികത്വത്തിന് ഉദാഹരണങ്ങൾ
>വിളക്ക് തിരിയിൽ എണ്ണ മുകളിലേക്ക് കയറുന്നത്
>വേരുകൾ മണ്ണിൽ നിന്ന് ജലം വലിച്ചെടുക്കുന്നത്
>ബ്ലാക്ക് ബോർഡ് മഷി ആഗിരണം ചെയ്യുന്നത്
27.ഒപ്പുകടലാസ് ജലം വലിച്ചെടുക്കുന്നത്
28.കേശിക താഴ്ച കാണിക്കുന്ന ദ്രാവകം?
*മെർക്കുറി
അഭികേന്ദ്ര ബലം (Centripetal force)
29.പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻ അന്വാരത്വരണം ഉണ്ടാകുന്നതിന് കാരണം?
*അഭികേന്ദ്ര ബലം