27-07-2017, 12:28 PM
1.ഘർഷണബലം പ്രതലത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടുന്നു.
2.പ്രതലത്തിന്റെ മിനുസം കൂടുന്തോറും ഘർഷണബലം മിനുസം കുറയുന്തോറും ഘർഷണബലം കൂടുകയും ചെയ്യുന്നു.
3.ഘർഷണം കുറയ്ക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ?
*മിനുസപ്പെടുത്തൽ, കൊഴുപ്പിടൽ, ബോൾ ബെയറിങ്ങുകൾ, ധാരാ രേഖിതമാക്കൽ
4.യന്ത്രങ്ങളിൽ ബോൾ ബെയറിങ്ങുകൾ ഉപയോഗിക്കുന്നത്?
*ഘർഷണം കുറയ്ക്കാൻ
5.ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഖരരൂപത്തിലുള്ള വസ്തുക്കൾ?
*സ്നേഹകങ്ങൾ (Lubricants)
6.ഘർഷണം കുറയ്ക്കാനായി യന്ത്രങ്ങളിൽ ഖരരൂപത്തിൽ ഉപയോഗിക്കുന്ന ഒരു സ്നേഹികമാണ്?
*ഗ്രാഫൈറ്റ്
7.പരുക്കൻ ഉപരിതലങ്ങളുടെ ഘർഷണം കുറയ്ക്കാൻ ഉപയോഗിക്കുന്ന രീതി?
*മിനുസപ്പെടുത്തൽ
8.ക്ലോക്ക്, സൈക്കിൾ തുടങ്ങിയ ചെറിയ യന്ത്രങ്ങളിൽ കട്ടികുറഞ്ഞ എണ്ണകൾ ഉപയോഗിച്ച് ഘർഷണം കുറിയ്ക്കുന്ന രീതി?
*കൊഴുപ്പിടൽ
9.യന്ത്രങ്ങളിൽ ഘർഷണം കുറയ്ക്കാൻ ബോൾബെയറിങ്ങുകൾ ഉപയോഗിക്കുവാൻ കാരണം?
*ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ വളരെ കുറവാണ്.
10.പാരച്യുട്ട് ഉപയോഗിക്കാൻ സാധിക്കുന്നത്. തീപ്പെട്ടിക്കൊള്ളി ഉരച്ച് കത്തിക്കുന്നത് എന്നിവയെല്ലാം ഘർഷണത്തിന്റെ ഗുണം കൊണ്ടാണ്.
11.അനാവശ്യമായ തേയ്മാനം, ഇന്ധന പാഴ്ച്ചെലവ് തുടങ്ങിയവ ഘർഷണം കൊണ്ടുള്ള ദോഷങ്ങളാണ്.
12.മോട്ടോർ വാഹനങ്ങൾ,വിമാനങ്ങൾ തുടങ്ങിയവ രണ്ട് അഗ്രഭാഗങ്ങളിലേക്കും വണ്ണം കുറഞ്ഞ് കൂർത്തിരിക്കുന്നതിനു കാരണം?
*ഘർഷണം കുറയ്ക്കാൻ
13.ഘർഷണം കുറയ്ക്കാനായി ചലനത്തിന് അനുകൂലമായ രീതിയിൽ വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്ന രീതി?
*ധാരാരേഖിതമാക്കൽ
14.വാഹനങ്ങളുടെ ടയറുകളിൽ ചാലുകളും കട്ടകളും ഉണ്ടാകുന്നത്തിനു കാരണം?
*ഘർഷണം കൂട്ടുവാൻ
15.വാഹനങ്ങളുടെ ടയറും റോഡും തമ്മിലുള്ള ഘർഷണം കുറഞ്ഞാൽ തെന്നി അപകടം സംഭവിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ടയറുകളിൽ ചാലുകളും കട്ടകളും ഉണ്ടാകുന്നത്
16.അത്ലറ്റുകൾ ഉപയോഗിക്കുന്ന ഷൂവിൽ സ്പൈക്സ് ഘടിപ്പിച്ചിരിക്കുന്നത്?
*ഘർഷണം കൂട്ടുവാൻ
ലഘു യന്ത്രങ്ങൾ
17.മാനുഷിക പ്രയത്നം ലഘൂകാരിക്കാൻ ഉപയോഗിക്കുന്നവയാണ് ?
*ലഘു യന്ത്രങ്ങൾ
18.ലഘുയന്ത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്?
*ഉത്തോലകങ്ങൾ(Lever) ചരിവുതലങ്ങൾ (Incillned plane)ആപ്പ്(Wedges) കപ്പി (Pulley) സ്ക്രൂ(Screw) എന്നിവ