27-07-2017, 01:13 PM
1.അഭികേന്ദ്ര ബലത്തിന്റെ ദിശ വൃത്ത കേന്ദ്രത്തിലേക്കാണ്
2.ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് മേൽ കൈ പ്രയോഗിക്കുന്ന
ബലം?
*അഭികേന്ദ്രബലം
അപകേന്ദ്രബലം (Centrifugal force)
3.അഭികേന്ദ്രബലം പ്രയോഗിക്കുന്ന വസ്തുവിൻ മേൽ പരിക്രമണം ചെയ്യുന്ന വസ്തു പ്രയോഗിക്കുന്ന ബലമാണ്?
*അപകേന്ദ്രബലം
4.അപകേന്ദ്ര ബലത്തിന്റെ ദിശ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കാണ്
5.ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല്, കയ്യിൽ പ്രയോഗിക്കുന്ന ബലം?
*അപകേന്ദ്രബലം
6.തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിനു കാരണം?
*അപകേന്ദ്രബലം
7.വാഷിങ് മെഷീനിന്റെ പ്രവർത്തന തത്വം?
*അപകേന്ദ്രബലം
പ്ലവക്ഷമബലം (Buoyant Force)
8.ഒരു ദ്രവത്തിൽ ഭാഗികമായോ പൂർണ്ണമായോ മുങ്ങിയിരിക്കുന്ന വസ്തുവിൽ ദ്രവം മുകളിലോട്ട് പ്രയോഗിക്കുന്ന ബലമാണ്?
*പ്ലവക്ഷമ ബലം
9.കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണം?
*പ്ലവക്ഷമബലം
10.ഇരുമ്പ് വെള്ളത്തിൽ താണു പോകുന്നു. എന്നാൽ ഇരുമ്പ് കൊണ്ടു നിർമ്മിച്ച കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം?
*കപ്പൽ നിർമ്മിക്കാനുപയോഗിച്ച ആകെ ഇരുമ്പിന്റെ വ്യാപ്തത്തെക്കാൾ കൂടുതൽ വ്യാപ്തം വെള്ളത്തെ കപ്പലിന് ആദേശം ചെയ്യാൻ സാധിക്കുന്നതിനാൽ.
11.അപകടകരമല്ലാത്ത വിധത്തിൽ കപ്പലിൽ ഭാരം കയറ്റുന്നതിന് സഹായകമായ സൂചിക രേഖകളാണ്?
*പ്ലിംസോൾ ലാനുകൾ (Plimsoll lines)
ഇലാസ്തികത .
12.ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉളവാകുന്ന ആന്തരികബലം?
*ഇലാസ്തികത
13.ഇലാസ്തികത പ്രകടിപ്പിക്കുന്ന വസ്തുക്കളാണ്?
*റബ്ബർ, ഗ്ലാസ്, സ്റ്റീൽ
14.സ്റ്റീലിന്റെ ഇലാസ്തികത റബ്ബറിനേക്കാൾ?
*കൂടുതലാണ്
15.ഗ്ലാസിന് സ്റ്റീലിനേക്കാൾ ഇലാസ്തികത കൂടുതലാണ്.
ആവേഗബലം
16.കുറഞ്ഞ സമയംകൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം?
*ആവേഗബലം
>ആവേഗബലം = ബലം X സമയം
I=F×t
I = ആവേഗം (Impulse), F= ബലം (Force).
t= സമയം(time)
17.ആണി ചുറ്റികകൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം?
*ആവേഗബലം
ആർക്കിമിഡീസ് തത്വം
*ഒരു വസ്തു പൂർണ്ണമായോ, ഭാഗികമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലം (Buyant Force),ആ വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിനു തുല്യമായിരിക്കും.
*യുറേക്കാ യുറേക്കാ എന്ന് വിളിച്ചുകൊണ്ട് നഗ്നനായി തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ-ആർക്കിമിഡീസ്
പ്ലവനതത്വം
*ഒരു വസ്തു ദ്രാവകത്തിൽ പൊങ്ങിക്കിടക്കുമ്പോൾ വസ്തുവിന്റെ ഭാരം അത് ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും
വൈദ്യുതി
18.ഇലക്ട്രോണുകളുടെ പ്രവാഹമാണ്?
*വൈദ്യുതി
19.വൈദ്യുതിയുടെ പിതാവ്?
*മൈക്കൽ ഫാരഡെ
20.വൈദ്യുതി കാന്തിക പ്രേരണതത്വം കണ്ടെത്തിയത്?
*മൈക്കൽ ഫാരഡെ
21.വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്കാണ് ?
*ധാരാ വൈദ്യുതി
22.ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതിയാണ്/
*നോർധാരാ വൈദ്യുതി