15-07-2017, 04:30 PM
1.സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
*മാങ്കുളം
2.ഇന്തോ-സ്വിസ് സംരംഭമായ ക്യാറ്റിൽ ആന്റ് ഫോഡർ ഡവലപ്മെന്റ് പ്രോജക്ട് സ്ഥാപിക്കപ്പെട്ട സ്ഥലം?
*മാട്ടുപ്പെട്ടി (1963)
3.ഇടുക്കിയിൽ നിന്നും കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്ന നദി?
*പാമ്പാർ
4.ചിന്നാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
*ഇടുക്കി
5.കേരളത്തിൽ ചാമ്പൽ മലയണ്ണാൻ (grizzled giant squirrel) കാണപ്പെടുന്ന വന്യജീവി സങ്കേതം?
*ചിന്നാർ
6.പുറന്തോടിൽ നക്ഷത്രചിഹ്നമുള്ള ആമകളെ കണ്ടു വരുന്ന സ്ഥലം?
*ചിന്നാർ
7.കേരളത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിച്ച വ്യവസായ സംരംഭം?
*കണ്ണൻ ദേവൻ കമ്പനി
8.കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ?
*മൂന്നാർ
9.'കേരളത്തിലെ കാശ്മീർ’ എന്നറിയപ്പെടുന്നത്?
*മൂന്നാർ
10.മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ നദികളുടെ സംഗമസ്ഥാനം?
*മൂന്നാർ
11.ആനമുടി സ്ഥിതിചെയ്യുന്ന പഞ്ചായത്ത്?
*മൂന്നാർ
12.ഒരു പ്രത്യേക സസ്യത്തിനായി മാത്രം ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ഉദ്യാനം?
*കുറിഞ്ഞിമല ഉദ്യാനം (2006)
13.കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?
*തേക്കടി (പെരിയാർ)
14.കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
*തേക്കടി (പെരിയാർ)
15.പെരിയാർ വന്യജീവി സങ്കേതത്തിന്റെ പഴയ പേര്?
*നെല്ലിക്കാംപെട്ടി
16.തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്?
*കുമളി
പദ്ധതികൾ
17.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
*ഇടുക്കി
18.കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭജലവൈദ്യുത പദ്ധതി?
*മൂലമറ്റം (ഇടുക്കി)
19.കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
*കല്ലട (കൊല്ലം)
മുനിയറകളുടെ നാട്
20.'ചന്ദനമരങ്ങളുടെ നാട്' എന്നറിയപ്പെടുന്നത്?
*മറയൂർ
21.'മുനിയറകളുടെ നാട്' എന്നറിയപ്പെടുന്നത്?
*മറയൂർ
പദ്ധതികൾ സഹായിച്ച രാജ്യങ്ങൾ
>ഇടുക്കി അണക്കെട്ട് -കാനഡ
>ഇന്ത്യൻ റെയർ എർത്ത്സ് (ചവറ)-ഫ്രാൻസ്
>നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട്-നോർവെ
>കൊച്ചി എണ്ണശുദ്ധീകരണ ശാല -അമേരിക്ക
>കൊച്ചിൻ ഷിപ്പ്യാർഡ് -ജപ്പാൻ
>കാറ്റിൽ & ഫോഡർ ഡവലപ്മെന്റ് പ്രോജക്ട് (മാട്ടുപ്പെട്ടി)-സ്വിറ്റ് സർലണ്ട്