27-07-2017, 02:16 PM
1.വൈദ്യുതി നന്നായി കടത്തി വിടുന്ന വസ്തുക്കൾ?
*ചാലകങ്ങൾ
2.വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം?
*വെള്ളി
3.വൈദ്യുതി ഭാഗികമായി കടത്തി വിടുന്ന വസ്തുക്കൾ?
*അർധചാലകങ്ങൾ
4.അർധചാലകങ്ങൾക്കുദാഹരണം?
*ജർമേനിയം, സിലിക്കൺ, കാർബൺ
5.വൈദ്യുതി കടത്തി വിടാത്ത വസ്തുക്കൾ?
*കുചാലകങ്ങൾ
6.കുചാലകങ്ങൾക്ക് ഉദാഹരണം?
*പേപ്പർ, ഗ്ലാസ്, ശുദ്ധജലം, ഉണങ്ങിയ തടി,റബ്ബർ
7.'ഇലക്സ്ട്രിസ്റ്റി' എന്ന പദം ആദ്യമായി പ്രയോഗിച്ചത് ?
*തോമസ് ബ്രൗൺ
8.ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതിയാണ്?
*സ്ഥിര വൈദ്യുതി(static current)
9.ഒരു വസ്തുവിന്റെ ഉപരിതലത്തിൽ നിന്നും ഇലക്ട്രോണുകൾ മറ്റൊരു വസ്തുവിലേക്ക് മാറ്റപ്പെടുമ്പോൾ ഇലക്ട്രോൺ നഷ്ടപ്പെട്ട വസ്തുവിന്റെ ചാർജ്ജ് പോസിറ്റീവും ഇലക്ട്രോൺ ലഭിച്ച വസ്തുവിന്റെ ചാർജ്ജ് നെഗറ്റീവുമായിരിക്കും.
10.സജാതീയ ചാർജ്ജുകൾ?
*വികർഷിക്കപ്പെടുന്നു
11.വിജാതീയ ചാർജുകൾ?
*ആകർഷിക്കപ്പെടുന്നു
12.ലോകത്തിലാദ്യമായി വൈദ്യുത ചാർജ് എന്ന പ്രതിഭാസം കണ്ടെത്തിയ് ഏത് വസ്തുവിലാണ്?
*ആംബർ
13.ഗ്ലാസ്സ് ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ ഗ്ലാസ്സിന്റെ ചാർജ്?
*പോസിറ്റീവ്
14.ഗ്ലാസ്സ് ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ സിൽക്കിന്റെ ചാർജ്?
*നെഗറ്റീവ്
15.നേരിയ വൈദ്യുതി പ്രവാഹത്തിന്റെ സാന്നിദ്ധ്യവും ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം?
*ഗാൽവനോമീറ്റർ
16.ഒരു പദാർത്ഥത്തിൽ കൂടിയുള്ള ഇലക്ട്രോണുകളുടെ പ്രവാഹത്തിനുണ്ടാകുന്ന തടസ്സത്തെ നിയന്ത്രിക്കുന്ന ഘടകമാണ്?
*പ്രതിരോധം
17.താപനില കുറയുന്തോറും വൈദ്യുത പ്രതിരോധം കുറയുന്നു.വൈദ്യുത പ്രതിരോധം കുറയുമ്പോൾ ചാലകത കൂടുന്നു
വൈദ്യുതോപകരണങ്ങളുടെ പവർ
*ഇലക്ട്രിക് ബൾബ്-60-100 വാട്ട്
*ഫ്രിഡ്ജ് - 150 വാട്ട്
*ടെലിവിഷൻ -200 വാട്ട്
*ഇസ്തിരിപ്പെട്ടി -750-1000 വാട്ട്
*ഇമേഴ്സൺ ഹീറ്റർ-3 കിലോ വാട്ട്
*ഇലക്ട്രിക് കുക്കർ -8 കിലോ വാട്ട്
Key info
18.വൈദ്യുതിയുടെ ചാർജ്ജിന്റെ യൂണിറ്റ്?
*കൂളോം
19.വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ്?
*കിലോ വാട്ട് ഔവർ
20.വൈദ്യുതി പ്രവാഹം (current)=ചാർജ്/സമയം
21.വൈദ്യുതി പ്രവാഹത്തിന്റെ യൂണിറ്റ്?
*ആമ്പിയർ
സി.വി. രാമൻ(ചന്ദ്രശേഖര വെങ്കിട്ട രാമൻ)
*ജനനം :1888-ൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ.
*ഭൗതിക ശാസ്ത്ര നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യാക്കാരൻ
*1928 ന് ഫെബ്രുവരി 28 ൽ രാമൻ പ്രഭാവം കണ്ടെത്തി.
*1930 -രാമൻ പ്രഭാവത്തിന്റെ കണ്ടെത്തലിന് ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു.
*ആഴക്കടലിന്റെ നീലനിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ
*രാമൻ പ്രഭാവം വിസരണവുമായി (scattering of ight) ബന്ധപ്പെട്ടിരിക്കുന്നു.
*1954 ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ചു
*1970 നവംബർ 21-ന് സി.വി. രാമൻ അന്തരിച്ചു .
*1928 ൽ രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ സ്മരണാർത്ഥം എല്ലാ വർഷവും ഫെബ്രുവരി 28 ശാസ്ത്രദിനമായി ആചരിക്കുന്നു.
*രാമൻ പ്രഭാവത്തിന്റെ കണ്ടെത്തലിൽ സി.വി. രാമനെ സഹായിച്ച ഇന്ത്യക്കാരൻ?
*കെ.എസ്.കൃഷ്ണൻ