27-07-2017, 03:17 PM
1.വൈദ്യുതിയുടെ പൊട്ടൻഷ്യൽ വ്യത്യാസത്തെയും വൈദ്യുതിയെയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വൈദ്യുത നിയമം?
*ഓം നിയമം(Ohm slaw)
2.ഇലക്ട്രിക് ഓസിലേഷൻ കണ്ടുപിടിച്ചത്?
*ഹെന്റിച്ച് ഹെട്സ്
3.വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
*ജയിംസ് ക്ലാർക്ക് മാക്സ്വെൽ
4.വൈദ്യുത കാന്തിക പ്രേരണതത്വം (electro magnetic induction) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ?
*ഇൻഡക്ഷൻ കോയിൽ, ഡൈനാമോ(ജനറേറ്റർ), ട്രാൻസ്ഫോർമർ, മൈക്രോഫോൺ
5.വൈദ്യുത പ്രവാഹമുള്ള ചാലകത്തിനു ചുറ്റും ഒരു കാന്തികമണ്ഡലം സംജാതമാക്കപ്പെടുന്നു എന്ന് കണ്ടുപിടിച്ചത്?
*ഈഴ്സ്റ്റഡ്
6.വൈദ്യുത കാന്തികത്വം (Electro Magnetism) കണ്ടു പിടിച്ചത്?
*ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ്
7.വൈദ്യുതവിശ്ലേഷണ തത്വം ആവിഷ്കരിച്ചത്?
*മൈക്കിൾ ഫാരഡേ
8.വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗിക്കുന്ന ലോഹങ്ങൾ?
*കോപ്പർ, നിക്കൽ, സിങ്ക്
9.വൈദ്യുതിയെ കടത്തിവിടുന്നതും, എന്നാൽ വൈദ്യുത വിശ്ലേഷണത്തിനു വിധേയമാകാത്തതുമായ പദാർത്ഥം?
*മെർക്കുറി
10.ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം?
*വൈദ്യുത വിശ്ലേഷണം
11.വൈദ്യുതി കടത്തി വിടുന്നതിനോടൊപ്പം വിഘടനത്തിന് വിധേയമാകുന്ന പദാർത്ഥം?
*ഇലക്ട്രോലൈറ്റ്
12.വൈദ്യുതി കടത്തി വിട്ട് ഒരു ലോഹത്തിൽന്മേൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ?
*വൈദ്യുത ലേപനം
13.വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം?
*ഇലക്ട്രോലൈറ്റ്
14.ഡൈനാമോ കണ്ടുപിടിച്ചത്?
*മൈക്കിൾ ഫാരഡേ
15.രാസോർജ്ജം വൈദ്യുതോർജ്ജമായും വൈദ്യുതോർജ്ജം രാസോർജ്ജമായും മാറുന്ന സംവിധാനമാണ്?
*രാസസെൽ
16.രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം?
*ഗാൽവനിക് സെൽ (വോൾട്ടായിക് സെൽ)
17.വൈദ്യുതോർജ്ജം രാസോർജ്ജമാക്കി മാറ്റുന്ന ഉപകരണം?
*ഇലക്ട്രോളിറ്റിക് സെൽ
18.ഒരു നിശ്ചിത വോൾട്ടതയിൽ കൂടുതലുള്ള വൈദ്യുതി ലഭിക്കുന്നതിന് ഉപയോഗിക്കുന്ന സെൽ?
*ലെഡ് സ്റ്റോറേജ് സെൽ
ഊർജ്ജ പരിവർത്തനം
*ഡൈനാമോ-യാന്തികോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
*ഇലക്ട്രിക് ഫാൻ -വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു
*സോളാർ സെൽ -സൗരോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
*ഇലക്ട്രിക് ബെൽ-വൈദ്യുതോർജ്ജം ശബ്ദോർജ്ജമായി മാറുന്നു
*ഇലക്ട്രിക് ബൾബ് -വൈദ്യുതോർജ്ജം പ്രകാശോർജ്ജമായും താപോർജ്ജമായും മാറുന്നു
*ബാറ്ററി -രാസോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
*ഇലക്ട്രിക് മോട്ടോർ -വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു
*ഗ്യാസ് സ്റ്റൗ-രാസോർജ്ജത്തെ താപോർജ്ജവും പ്രകാശോർജ്ജവുമാക്കി മാറ്റുന്നു.
*മൈക്രോഫോൺ-ശബ്ദോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറുന്നു
*ടെലിവിഷൻ -വൈദ്യുതോർജ്ജത്തെ ശബ്ദോർജ്ജവും പ്രകാശോർജ്ജവും താപോർജ്ജവുമാക്കി മാറുന്നു
*ഹെയർ ഡ്രൈയർ -വൈദ്യുതോർജ്ജത്തെ ശബ്ദോർജ്ജവും താപോർജ്ജവും ഗതികോർജ്ജവുമാക്കി മാറുന്നു
*മെഴുകുതിരി കത്തുമ്പോൾ രസോർജ്ജം പ്രകാശോർജ്ജവും താപോർജ്ജവുമാക്കി മാറുന്നു