27-07-2017, 03:59 PM
1.വീടുകളിലെ വൈദ്യുതീകരണത്തിന് സമാന്തര രീതിയിലുള്ള വയറിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്
2.60 W ബൾബിന്റെ ഫിലമന്റ് 100 W ബൾബിന്റെ ഫിലമെന്റിനെക്കാൾ
കനം കുറഞ്ഞതായിരിക്കും
3.ഒരു 60 W ബൾബും 100 W ബൾബും സമാന്തരമായി കണക്ട് (Parallel) ചെയ്താൽ കൂടുതൽ പ്രകാശിക്കുന്നത് 100 W ബൾബായിരിക്കും
4.ഒരു 60 W ബൾബും 100 W ബൾബും ശ്രേണിയിൽ (series) കണക്ട് ചെയ്താൽ കൂടുതൽ പ്രകാശിക്കുന്നത് 60 W ബൾബായിരിക്കും
5.വാഹനങ്ങൾ, ഇൻവെർട്ടർ, യു.പി. എസ് എന്നിവയിൽ ഉപയോഗിക്കുന്ന സെൽ?
*ലെഡ് സ്റ്റോറേജ് സെൽ
6.ലെഡ് സ്റ്റോറേജ് സെൽ റീച്ചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നവയാണ്
7.ക്വാർട്ട്സ് വാച്ച്, ടോയ്സ്, കാൽക്കുലേറ്റർ, ടെലിവിഷൻ,റിമോർട്ട്,ക്യാമറ എന്നിവയിൽ ഉപയോഗിക്കുന്ന സെൽ?
*മെർക്കുറി സെൽ (135 v)
8.ബട്ടൺസെൽ എന്നറിയപ്പെടുന്നത്?
*മെർക്കുറി സെൽ
9.ആദ്യമായി വൈദ്യുത രാസസെൽ നിർമ്മിച്ചത്?
*അലക്സാൻഡ്രോ വോൾട്ടാ
10.ഡ്രൈസെല്ലിന്റെ വോൾട്ടത?
*1.5 വോൾട്ട്
11.ഡ്രൈസെല്ലിലെ നെഗറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്?
*കാഥോഡ് (ഉദാ: സിങ്ക്)
12.ഡ്രൈസെല്ലിലെ പോസിറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്?
*ആനോഡ് (ഉദാ: കാർബൺ)
13.വോൾട്ടായിക് സെല്ലിന്റെ വോൾട്ടത?
*1 വോൾട്ട്
14.ഇലക്ട്രിക് ബാറ്ററി കണ്ടുപിടിച്ചത്?
*അലക്സാൻഡ്രോ വോൾട്ടാ
15.വിപരീത ചാർജുള്ള മേഘങ്ങൾ തമ്മിലുണ്ടാകുന്ന വൈദ്യുത ഡിസ്ചാർജാണ്?
*മിന്നൽ
16.മിന്നൽ എന്നത് വൈദ്യുതിയുടെ പ്രവാഹമാണ് എന്ന് ആദ്യമായി കണ്ടെത്തിയത്?
*ബഞ്ചമിൻ ഫ്രാങ്ക്ളിൻ
17.മിന്നൽ രക്ഷാകവചം കണ്ടുപിടിച്ചത്?
*ബഞ്ചമിൻ ഫ്രാങ്ക്ളിൻ
18.വാച്ചിലെ ക്വാർട്സ് ക്രിസ്റ്റലിന്റെ പ്രവർത്തന തത്വം?
*മർദ്ദക വൈദ്യുതി (Piezo electricity)
19.പീസോ ഇലക്ട്രിസിറ്റി കണ്ടുപിടിച്ചത്?
*പിയറി ക്യുറി
20.ജൈവ വൈദ്യുതി കണ്ടുപിടിച്ചത്?
*ലിയുഗി ഗാൽവാനി
21.ജലത്തിൽ നിന്നും ഉല്പാദിക്കുന്ന വൈദ്യുതി?
*ഹൈഡ്രോ പവർ
ഷോർട്ട് സർക്യൂട്ട്
*മെയിൻസിലെ രണ്ട് വയറുകൾ തമ്മിൽ സ്പർശിക്കാനിട വന്നാൽ പ്രതിരോധം വളരെ കുറയുകയും സർക്യൂട്ടിൽ വളരെ ഉയർന്ന വൈദ്യുത പ്രവാഹം ഉണ്ടാകുകയും ചെയ്യുന്നു.ഇതാണ് ഷോർട്ട് സർക്യൂട്ട് (ലഘു പഥനം) ഇങ്ങനെയുണ്ടാകുന്ന അമിത വൈദ്യുത പ്രവാഹത്താൽ താപനില ഉയർന്ന് വൈദ്യുതോപകരണങ്ങൾ കത്തിപോകാൻ സാധ്യയുണ്ടാകുന്നു.സേഫ്റ്റി ഫ്യൂസ് (നിരപായ ഫ്യൂസ്) ഉപയോഗിക്കുക വഴി ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. ഷോർട്ട് സർക്യൂട്ട്,ഇൻസുലേഷൻ തകരാറ് എന്നിവയുണ്ടാകുമ്പോൾ കണക്ഷൻ വിചേരദിക്കപ്പെടുന്ന രീതിയിൽ ഉള്ള സുരക്ഷാ സംവിധാനമാണ് സേഫ്റ്റി ഫ്യൂസ്.പോർസലൈൻ ബ്ലോക്കിൽ ഫ്യൂസ് വയർ സമാന്തരമായി കെട്ടിയാണ് സേഫ്റ്റി ഫ്യൂസ് നിർമ്മിക്കുന്നത്.ടിന്നും,ലെഡും ചേർന്ന ലോഹസങ്കരമാണ് ഫ്യൂസ് വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്
എർത്തിങ്
*ഒരു വസ്തുവിന്റെ വെദ്യുതചാർജ്ജ് നിർവ്വീര്യമാക്കാനായി അതിനെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണ് എർത്തിങ് എന്നറിയപ്പെടുന്നത്. വൈദ്യുത തോപകരണങ്ങളിൽ നിന്നുള്ള വൈദ്യുതാഘാതം ഒഴിവാക്കാനും അവയുടെ സുരക്ഷയ്ക്കുമായാണ് അവയെ എർത്ത് ചെയ്യുന്നത്.
മെൻലോ പാർക്കിലെ മാന്ത്രികൻ
*തോമസ് ആൽവാ എഡിസൺ 1847 ഫെബ്രു വരി 11 ന് അമേരിക്കയിലെ മിലാനിൽ ജനിച്ചു.
*ഗ്രാമഫോൺ, ഇലക്സ്ടിക ബൾബ്, ചലിക്കുന്ന സിനിമ ഫോണോഗ്രാഫ് എന്നിവയാണ് എഡിസന്റെ പ്രധാന കണ്ടുപിടിത്തങ്ങൾ
*എറ്റവും കൂടുതൽ കണ്ടുപിടിത്തങ്ങൾ നടത്തിയതും എറ്റവും കൂടുതൽ പേറ്റന്റുകൾ നേടിയ അമേരിക്കാരൻ എഡിസൺ ആണ്.
*1931 ഒക്ടോബർ 18 ന് എഡിസൺ അന്തരിച്ചു.