17-07-2017, 09:20 AM
മുല്ലപ്പെരിയാർ
1.കേരളത്തിലെ ആദ്യ ഡാം?
*മുല്ലപ്പെരിയാർ
2.മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്ന ജില്ല?
*ഇടുക്കി
3.മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
*പെരിയാർ
4.മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന താലൂക്ക്?
*പീരുമേട് (പഞ്ചായത്ത് - കുമിളി)
5.മുല്ലപ്പെരിയാർ നിർമ്മാണം ആരംഭിച്ച വർഷം?
*1887
6.മുല്ലപ്പെരിയാർ ഡാം പണി പൂർത്തിയായ വർഷം?
*1895
7.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി?
*ജോൺ പെന്നി ക്വിക്ക്
8.മുല്ലപ്പെരിയാർ അണക്കെട്ട് ഉത്ഘാടനം ചെയ്തത്?
*വെൻലോക്ക് പ്രഭു
9.മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന മിശ്രിതം?
*സുർക്കി മിശ്രിതം
10.മുല്ലപ്പെരിയാറിലെ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ടി ഉണ്ടാക്കിയ കരാർ?
*പെരിയാർ ലീസ് എഗ്രിമെന്റ്
11.പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച വർഷം?
*1886 ഒക്ടോബർ 29(999 വർഷത്തേക്ക്)
12.പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ചത്?
*തിരുവിതാംകൂർ ദിവാനായ വി. രാമയ്യങ്കാറും മദ്രാസ് സ്റ്റേറ്റ് സെക്രട്ടറിയായ ജെ. സി. ഹാനിംഗ്ടണും തമ്മിൽ
13.പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?
*ശ്രീ മൂലം തിരുനാൾ
14.പെരിയാർ ലീസ് എഗിമെന്റ് പുതുക്കിയ വർഷം?
*1970
15.പെരിയാർ ലീസ് എഗ്രിമെൻറ് 1970 ൽ പുതുക്കി നൽകിയ കേരള മുഖ്യമന്ത്രി?
*സി.അച്യുതമേനോൻ
16.മുല്ലപ്പെരിയാർ തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ?
*കേരളം, തമിഴ്നാട്
17.മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ച് വയ്ക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്?
*വൈഗ അണക്കെട്ട്
18.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെകുറിച്ച് പഠിക്കാനായി സുപ്രീംകോടതി നിയമിച്ച കമ്മിറ്റിയുടെ തലവൻ?
*ജസ്റ്റിസ് എ.എസ്. ആനന്ദ്
19.ഇപ്പോഴത്തെ തീരുമാനപ്രകാരം മുല്ലപ്പെരിയാർ ഡാമിന്റെ പരമാവധി ജലനിരപ്പ്?
*142 അടി
20.'ഡാം 999' സിനിമ സംവിധാനം ചെയ്തത്?
*സോഹൻ റോയ്