17-07-2017, 10:07 AM
എറണാകുളം
>സ്ഥാപിതമായ വർഷം -1958 ഏപ്രിൽ 1
>ജനസാന്ദ്രത -1069 ച.കീ.മി
>സ്ത്രീപുരുഷ അനുപാതം -1028/1000
>കടൽത്തീരം - 46 കീ.മി
>കോർപ്പറേഷൻ -കൊച്ചി
>മുനിസിപ്പാലിറ്റി - 13
>താലൂക്ക്-7
>ബ്ലോക്ക് പഞ്ചായത്ത് - 14
>ഗ്രാമപഞ്ചായത്ത് - 82
>നിയമസഭാ മണ്ഡലം - 14
>ലോകസഭാ മണ്ഡലം - 1 (എറണാകുളം)
1.പ്രാചീനകാലത്ത് ‘ഋഷിനാഗക്കുളം’ എന്നറിയപ്പെട്ടിരുന്നത്?
*എറണാകുളം
2.ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല?
*എറണാകുളം(1990)
3.എറണാകുളം ജില്ലയുടെ ആസ്ഥാനം?
*കാക്കനാട്
4.ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളുള്ള ജില്ല?
*എറണാകുളം (13)
5.ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ലകൾ?
*എറണാകുളം, മലപ്പുറം
6.ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?
*എറണാകുളം
7.ഉദയംപേരൂർ സുന്നഹദോസ് നടന്ന പള്ളി സ്ഥിതി ചെയ്യുന്നത്?
*എറണാകുളം (1599)
8.കൊച്ചി തുറമുഖത്തിന്റെ ശിൽപ്പി?
*റോബർട്ട് ബ്രിസ്റ്റോ
9.വെല്ലിംഗ്ടൺ ദ്വീപിലെ ‘റോബിൻസൺ ക്രൂസോ' എന്നറിയപ്പെടുന്നത്?
*റോബർട്ട് ബ്രിസ്റ്റോ
10.‘കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
*റോബർട്ട് ബ്രിസ്റ്റോ
11.ഇടമലയാർ പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല?
*എറണാകുളം
12.ഭൂതത്താൻ കെട്ട് അണക്കെട്ട് സ്ഥിതിചെയ്യുന്ന ജില്ല?
*എറണാകുളം
13.കൊച്ചി, കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ?
*റാണി പത്മിനി (1981)
14.കൊച്ചിയിൽ ആദ്യത്തെ ഇംഗ്ലീഷ സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം?
*1818
15.മട്ടാഞ്ചേരി ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്?
*ജെ.ഡൗസൻ
16.ഗോശ്രീപാലം സ്ഥിതിചെയ്യുന്ന ജില്ല?
*എറണാകുളം
17.വല്ലാർപാടത്തെ എറണാകുളമായും വൈപ്പിൻ ദ്വീപുമായും ബന്ധിപ്പിക്കുന്ന പാലം?
*ഗോശ്രീപാലം
18.കൊച്ചിൻ കപ്പൽ നിർമ്മാണശാലയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ജാപ്പനീസ് കമ്പനി?
*മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്
19.കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം?
*കാലിയമേനി
20.കേരളത്തിലെ ഏക സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന പട്ടണം?
*കൊച്ചി (1978)
21.കേരളത്തിലെ ആദ്യ മെട്രോ റെയിൽ പദ്ധതി ആരംഭിക്കുന്നത്?
*കൊച്ചി
22.ബിനാലെയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ നഗരം?
*കൊച്ചി