28-07-2017, 04:06 PM
ഉപകരണങ്ങൾ
*തെർമോമീറ്റർ-ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം
*ബാരോമീറ്റർ-അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം
*അൾട്ടിമീറ്റർ -ഉയരം അളക്കുന്നതിനുള്ള ഉപകരണം
*പൈറോമീറ്റർ-ഉയർന്ന ഊഷ്മാവ് അളക്കുന്ന ഉപകരണം
*കലോറിമീറ്റർ-താപം അളക്കുന്നതിനുള്ള ഉപകരണം
*ഹൈഗ്രോമീറ്റർ-അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് അറിയാൻ ഉപയോഗിക്കുന്നു.
*ഹൈഡ്രോമീറ്റർ-ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം
*ലാക്ടോമീറ്റർ-പാലിന്റെ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്നു
*ഓഡിയോമീറ്റർ-ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നു
*ടാക്കോ മീറ്റർ-വിമാനങ്ങൾ, ബോട്ടുകൾ എന്നിവയുടെ വേഗത അളക്കാൻ ഉപയോഗിക്കുന്നു
*ഹൈഡ്രോഫോൺ-ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്നു
*ഫാത്തോമീറ്റർ- സമുദ്രത്തിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം
*ക്രോണോമീറ്റർ-കപ്പലിൽ കൃത്യസമയം അളക്കാനായി ഉപയോഗിക്കുന്ന ഉപകരണം
*ആംപ്ലിഫയർ-വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം
*വിൻഡ് വെയിൻ -കാറ്റിന്റെ ഗതിയറിയാൻ ഉപയോഗിക്കുന്നു
*മാരിനേഴ്സ് കോമ്പസ്-ദിശയറിയാനായി നാവികർ ഉപയോഗിക്കുന്നു
*റെയിൻ ഗേജ്-മഴയുടെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
*അനിമോമീറ്റർ-കാറ്റിന്റെ ശക്തിയും വേഗതയും അളക്കുന്ന ഉപകരണം
*പെരിസ്കോപ് -അന്തർവാഹിനികളിൽ ഇരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാൻ സാധിക്കുന്ന ഉപകരണം
*ഇബുലിയോസ്കോപ്പ്- ദ്രാവകങ്ങളുടെ തിളനില (boiling point) അളക്കാൻ ഉപയോഗിക്കുന്നു
*നോഫോസ്കോപ്-മേഘങ്ങളുടെയും ആകാശ ഗോളങ്ങളുടെയും വേഗതയും ദിശയും അളക്കാൻ ഉപയോഗിക്കുന്നു
*ഓംമീറ്റർ-വൈദ്യുതപ്രതിരോധം അളക്കാനുപയോഗിക്കുന്നു
*സക്കാരിമീറ്റർ-ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയാൻ ഉപയോ ഗിക്കുന്നു
*കാർബുറേറ്റർ -ആന്തര ദഹനയന്ത്രങ്ങളിൽ പെട്രോൾ ബാഷ്പവും വായുവും കൂടിക്കലർത്തുന്ന ഉപകരണം
*ക്രസ്കോഗ്രാഫ് -ചെടികളുടെ വളർച്ചയെ രേഖപ്പെടുത്തുന്നു.
*വിസ്കോമീറ്റർ-ദ്രാവകങ്ങളുടെ വിസ്കോ സിറ്റി അളക്കുന്നതിനുള്ള ഉപകരണം
*സീസ്മോമീറ്റർ -ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം
*അക്യുമുലേറ്റർ-വൈദ്യുതിയെ സംഭരിച്ചുവെയ്ക്കാൻ
*കമ്യൂട്ടേറ്റർ-വൈദ്യുതിയുടെ ദിശ മാറ്റാൻ
*റിയോസ്റ്റാറ്റ്-ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ മാറ്റം വരുത്താൻ
*അമ്മീറ്റർ-ഒരു സർക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാൻ
*ട്രാൻസ്ഫോമർ -AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉപയോഗിക്കുന്നു
*ഇലക്ട്രോസ്കോപ്-ഇലക്ട്രിക് ചാർജിന്റെ സാന്നിധ്യം അറിയാൻ
*വോൾട്ട് മീറ്റർ -പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാൻ
*ഗാൽവനോമീറ്റർ-വളരെ കുറഞ്ഞ അളവിലുള്ള വൈദ്യുതി അളക്കുവാൻ
*റക്ടിഫയർ -AC യെ DC ആക്കി മാറ്റാൻ
*ഇൻവെർടർ -DC യെ AC ആക്കി മാറ്റാൻ