29-07-2017, 10:59 AM
ആവർത്തനപ്പട്ടിക(Periodic Table)
1.മൂലകങ്ങളെ അറ്റോമിക് നമ്പറിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്ന പട്ടിക?
*ആവർത്തനപ്പട്ടിക
2.ആവർത്തനപ്പട്ടികയുടെ പിതാവ്?
*സിമിട്രി മെൻഡലിയേഫ്
3.ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ്?
*ഹെൻ(ടി മോസ്ലി
4.മെൻഡലിയേഫിന്റെ ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്?
*അറ്റോമിക മാസിന്റെ ആരോഹണക്രത്തിൽ
5.ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്?
*അറ്റോമിക സംഖ്യയുടെ ആരോഹണക്രമത്തിൽ
6.അറ്റോമിക വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗീകരിച്ചത്?
*ലോതർ മേയർ
7.ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ?
*118
8.സ്വാഭാവിക മൂലകങ്ങൾ?
*92
9.ആവർത്തന പട്ടികയിലെ ഏറ്റവും ചെറിയ പിരീഡ്?
*1-ാം പിരീഡ് (2 മൂലകങ്ങൾ)
10.1,2,13-18 ഗ്രൂപ്പുകളിലെ മൂലകങ്ങളാണ്?
*പ്രാതിനിധ്യ മൂലകങ്ങൾ (Representative elements)
11.3 മുതൽ 12 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങളാണ്?
*സംക്രമണ മൂലകങ്ങൾ (Transition elements)
12.57 മുതൽ 71 വരെ അറ്റോമിക നമ്പർ ഉള്ള മൂലകങ്ങൾ?
*ലാന്തനൈഡുകൾ
13.89 മുതൽ 103 വരെ അറ്റോമിക നമ്പർ ഉള്ള മൂലകങ്ങൾ?
*ആക്ടിനൈഡുകൾ
14.ഓരോ മൂലക ആറ്റത്തിന്റെയും അവസാന ഇലക്ട്രോൺ ഏത് സബ് ഷെല്ലിൽ വന്നു ചേരുന്നു എന്നതിനെ അടിസ്ഥാനമാക്കി മൂലകങ്ങളെ s,p,d,f ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു.
15.S ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?
*ഒന്നാം ഗ്രൂപ്പ് മൂലകങ്ങളും രണ്ടാം ഗ്രൂപ്പ് മൂലകങ്ങളും
16.p ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?
*13 മുതൽ 18 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങൾ
Basic Facts
17.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?
*ഓക്സിജൻ
18.ഭൗമോപരിതലത്തിൽ ഏറ്റവുമധികമുള്ള മൂലകം?
*ഓക്സിജൻ
19.പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
*ഹൈഡ്രജൻ
20.അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?
*നൈട്രജൻ
21.ഇലക്ട്രോപോസിറ്റിവിറ്റി ഏറ്റവും കൂടിയ അസ്ഥിര മൂലകം?
*ഫ്രാൻസിയം
22.ഇലക്ട്രോപോസിറ്റിവിറ്റി ഏറ്റവും കൂടിയ സ്ഥിരമൂലകം?
*സീസിയം
23.ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം?
*ഫ്ളൂറിൻ
24.ഏറ്റവും ഭാരം കുറഞ്ഞ ലോഹം?
*ലിഥിയം
25.റേഡിയോ ആക്ടീവ് വാതക മൂലകം?
*റഡോൺ
26.ഏറ്റവും സ്ഥിരത കൂടിയ മൂലകം?
*ലെഡ്
27.ഏറ്റവും ക്രിയാശീലം കൂടിയ മൂലകം?
*ഫ്ളൂറിൻ
28.ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ?
*ഫ്രാൻസിയം,സീസിയം
29.ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?
*ക്ലോറിൻ
30.ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ?
*കാർബൺ, ഹൈഡ്രജൻ
31.ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം/
*ടിൻ (10 ഐസോടോപ്പുകൾ)
32.ഏറ്റവും കുറവ് ഐസോടോപ്പുകൾ ഉള്ള മൂലകം?
*ഹൈഡ്രജൻ (3 ഐസോടോപ്പുകൾ)
പീരിയഡുകളും ഗ്രൂപ്പുകളും
33.ആവർത്തനപ്പട്ടികയിലെ സമാന്തരമായിട്ടുള്ള കോളങ്ങൾ?
*പീരിയഡുകൾ
34.ആവർത്തനപ്പട്ടികയിലെ കുത്തനെയുള്ള കോളങ്ങൾ?
*ഗ്രൂപ്പുകൾ
35.ആവർത്തനപ്പട്ടികയിലെ ആകെ പീരിയഡുകൾ?
*ഏഴ് (7)
36.ആവർത്തനപ്പട്ടികയിലെ ആകെ ഗ്രൂപ്പുകൾ?
*18