17-07-2017, 11:06 AM
അടിസ്ഥാന വിവരങ്ങൾ
1.കേരളത്തിലെ ആദ്യത്തെ ബാലപഞ്ചായത്ത്?
*നെടുമ്പാശ്ശേരി
2.കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല?
*എറണാകുളം
3.കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള ജില്ല?
*എറണാകുളം
4.കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ?
*എറണാകുളം
5.കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം?
*കൊച്ചി
6.ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്ന് പോകുന്ന കേരളത്തിലെ ജില്ല?
*എറണാകുളം
7.കേരളത്തിൽ ജൂതന്മാർ ഏറ്റവും കൂടുതലുള്ള ജില്ല?
*എറണാകുളം
Extra mark
8.ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?
*ഐരാപുരം
9.കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതിചെയ്യുന്നത്?
*ഇടപ്പള്ളി
10.യൂറോപ്യൻ രേഖകളിൽ 'റിപ്പോളിൻ' എന്ന പരാമർശിച്ചിരിക്കുന്ന സ്ഥലം?
*ഇടപ്പള്ളി
11.കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം?
*തൃപ്പൂണിത്തുറ ഹിൽ പാലസ്
12.സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടെലികോം സ്റ്റാർട്ട് അപ് വില്ലേജ് സ്ഥിതി ചെയ്യുന്നത്?
*കളമശ്ശേരി
13.ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം?
*കുമ്പളങ്ങി
14.കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം?
*കുമ്പളങ്ങി
കൊച്ചി രാജവംശം
15.'കൊച്ചിയിലെ മാർത്താണ്ഡവർമ്മ' എന്നറിയപ്പെടുന്നത്?
*ശക്തൻ തമ്പുരാൻ
16.കൊച്ചിയിൽ ഉണ്ടായിരുന്ന പാരമ്പര്യ മന്ത്രിമാർ?
*പാലിയത്തച്ചന്മാർ
17.പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം?
*കൊച്ചി രാജവംശം
18.കൊച്ചി രാജവംശത്തിന്റെ തലസ്ഥാനം?
*തൃപ്പൂണിത്തുറ
19.കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം?
*ചിത്രകൂടം
20.കൊച്ചി ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി?
*റാണി ഗംഗാധര ലക്ഷ്മി
21.കൊച്ചിയിലെ ആദ്യ ദിവാൻ?
*കേണൽ മൺറോ
22.കൊച്ചിയിലെ അവസാന ദിവാൻ?
*സി.പി. കരുണാകര മേനോൻ
23.കൊച്ചി രാജ്യത്ത് അടിമത്തം നിർത്തലാക്കിയ ദിവാൻ?
*ശങ്കരവാര്യർ
24.കൊച്ചി ഭരിച്ചിരുന്ന പ്രശസ്ത നായ രാജാവ്?
*ശക്തൻ തമ്പുരാൻ