29-07-2017, 02:22 PM
1.ആറ്റങ്ങളുടെ ഊർജം കുറയുമ്പോൾ സ്ഥിരത കൂടുന്നു.
2.ആറ്റങ്ങൾ ഇലക്ട്രോണുകൾ സ്വീകരിക്കുകയോ വിട്ടുകൊടുക്കുകയോ ചെയ്യുമ്പോൾ അയോണുകളായി മാറുന്നു
3.ആറ്റങ്ങൾ ഇലക്ട്രോൺ വിട്ടുകൊടുക്കുമ്പോൾ പോസിറ്റീവ് ചാർജ്ജുള്ള അയോണുകളായിമാറുന്നു
4.ഇലക്ട്രോൺ വിട്ടുകൊടുത്ത് പോസിറ്റീവ് ചാർജ്ജുള്ള അയോണുകളായി മാറാനുള്ള മൂലകത്തിന്റെ കഴിവ്?
*ഇലക്ട്രോ പോസിറ്റിവിറ്റി
5.ഇലക്ട്രോൺ വിട്ടുകൊടുക്കുന്ന പ്രവർത്തനം?
*ഓക്സീകരണം
6.ആറ്റങ്ങൾ ഇലക്ട്രോൺ സ്വീകരിക്കുമ്പോൾ നെഗറ്റീവ് ചാർജ്ജുള്ള അയോണുകളായി മാറുന്നു.
7.ഇലട്രോണുകളെ ആകർഷിച്ച് നെഗറ്റീവ് ചാർജ്ജുള്ള അയോണുകളായി മാറാനുള്ള മൂലകത്തിന്റെ കഴിവ്?
*ഇലക്ട്രോനെഗറ്റിവിറ്റി
8.ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം?
*നിരോക്സീകരണം
9.മൂലകങ്ങളുടെ ഇലക്ട്രോ നെഗറ്റീവ് സ്വഭാവം താരതമ്യപ്പെടുത്താൻ സഹായിക്കുന്ന സ്കെയിൽ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ?
*ലിനസ് പോളിങ്
10.വൈദ്യുതോർജ്ജം ആഗിരണം ചെയ്യുകയോ പുറത്തേയ്ക്ക് വിടുകയോ ചെയ്യുന്ന രാസപ്രവർത്തനങ്ങൾ?
*വൈദ്യുത രാസപ്രവർത്തനങ്ങൾ
11.സമാനചാർജുകൾ വികർഷിക്കുകയും വിപരീതചാർജുകൾ ആകർഷിക്കുകയും ചെയ്യുന്നു
12.സ്വതന്ത്ര ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി
13.നിരോക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡ്?
*കാഥോഡ്
14.ഓക്സീകരണം സംഭവിക്കുന്നു ഇലക്ട്രോഡ്?
*ആനോഡ്
15.രണ്ട് ഇലക്സ്ട്രോഡുകൾ തമ്മിൽ ഉള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിനു മാത്രമേ വൈദ്യുത പ്രവാഹം ഉണ്ടാക്കാൻ കഴിയുകയുള്ളൂ.
16.രണ്ട് ഇലക്ട്രോഡുകൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം?
*സെൽ e.m.f.(Cell electromotive force)
17.ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ E1, E2 ആണെങ്കിൽ em.f. = E2-E1
18.ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ കണക്കാക്കാൻ അടിസ്ഥാനമായി എടുത്തിരിക്കുന്ന ഇലക്ട്രോഡ്?
*സ്റ്റാൻഡേർഡ് ഹൈഡ്രജൻ ഇലക്ട്രോഡ്
19.സ്റ്റാൻഡേർഡ് അവസ്ഥയിലെ ഹൈഡ്രജൻ ഇലക്സ്ട്രോഡിന്റെ പൊട്ടൻഷ്യൽ?
*പൂജ്യം
20.സ്റ്റാൻഡേർഡ് അവസ്ഥയിലെ ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ കണക്കാക്കി അതിന്റെ ക്രമത്തിൽ ഇലക്ട്രോഡുകളെ വിന്യസിച്ചിരിക്കുന്ന പട്ടിക?
*ഇലക്ട്രോ കെമിക്കൽ സീരിസ്
21.1atm മർദ്ദവും 298K ഊഷ്മാവും ഉള്ള അവസ്ഥയാണ് STP (Standard Temperature and Pressure)
22.രണ്ട് ഇലക്സ്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
*വോൾട്ട് മീറ്റർ
23.ജലീയ ലായനിയിലോ ഉരുകിയ അവസ്ഥയിലോ വിപരീത ചാർജ്ജുള്ള അയോണുകളായി മാറുന്ന സംയുക്തങ്ങളാണ്?
*ഇലക്ട്രോലൈറ്റുകൾ
24.ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം?
*വൈദ്യുത വിശ്ലേഷണം (ഇലക്ട്രോലിസിസ്)
25.സോഡിയം ക്ലോറൈഡിനെ വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ സോഡിയം കാഥോഡിലും ക്ലോറിൻ ആനോഡിലും ശേഖരിക്കപ്പെടുന്നു.
26.അയോണിക സംയുക്തങ്ങളുടെ ലായനികളാണ് ഇലക്ട്രോലൈറ്റുകൾ.
27.ഇലക്ട്രോ കെമിക്കൽ സീരീസിൽ ഏറ്റവും മുകളിൽ വരുന്നവ?
*ആൽക്കലി ലോഹങ്ങൾ
28.രാസോർജ്ജം വൈദ്യുതോർജമായും വൈദ്യുതോർജം രാസോർജ്ജമായും മരുന്ന് സംവിധാനമാണ്?
*വൈദ്യുത രാസസെൽ
തെറ്റരുത്
29.ക്രമവർത്തന നിയമം (Periodic law)?
*മെൻഡലിയോഫ്
30.ആധുനിക ക്രമവർത്തന നിയമം?
*മോസ്ലി
31.അഷ്ടക നിയമം(Law of Octaves)?
*ജോൺ ന്യൂലാൻഡ്സ്
32.ട്രയാഡ്സ് നിയമം (Law of Triads)
*ഡോബറെയ്നർ
ഉറപ്പിക്കാം ഒരു മാർക്ക്
34.ഖര വസ്തുക്കളെ ദ്രാവകമാക്കാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറ്റുന്ന പ്രക്രിയ ?
*ഉത്പതനം (Sublimation)
35.ഉത്പതനത്തിന് വിധേയമാകുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണം?
*കർപ്പൂരം,പാറ്റാഗുളിക (നാഫ്ത്തലീൻ)