29-07-2017, 03:36 PM
1.രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം?
*ഗാൽവനിക് സെൽ (വോൾട്ടയിക് സെൽ)
2.വൈദ്യുതോർജ്ജം രാസോർജ്ജമാക്കിമാറ്റുന്ന ഉപകരണം?
*ഇലക്ട്രോളിറ്റിക് സെൽ
3.വൈദ്യുത വിശ്ലേഷണത്തിലൂടെ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ?
*ഇലക്ട്രോപ്ലേറ്റിങ്
4.ഇരുമ്പ് തുരുമ്പിക്കാതിരിക്കാനായി ഇരുമ്പിൻമേൽ സിങ്ക് പൂശുന്ന പ്രക്രിയ?
*ഗാൽവനൈസേഷൻ
5.സ്വർണം പൂശുമ്പോൾ ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്നത്?
*ഗോൾഡ് സയനൈഡും സോഡിയം സയനൈഡും
6.ആസിഡ് ചേർത്ത ജലത്തിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അതുവിഘടിച്ച് ഹൈഡ്രജനും ഓക്സസിജനും ഉണ്ടാകുന്നു.
7.റേഡിയോ ആക്റ്റീവ് ദ്രാവക മൂലകം?
*ഫ്രാൻസിയം
രാസമാറ്റവും ഭൗതികമാറ്റവും
8.സ്ഥിരമായതും പുതിയപദാർത്ഥങ്ങൾ ഉണ്ടാവുന്നതുമായ മാറ്റം?
*രാസമാറ്റം
9.പഞ്ചസാരകത്തി കരിയാവുന്നതും, ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിച്ച ജലവും ലവണവും ഉണ്ടാകുന്നതും, വിറക് കത്തിചാരമാകു ന്നതും രാസമാറ്റത്തിനുദാഹരണങ്ങളാണ്.
10.ഭൗതികഗുണങ്ങളിൽ മാത്രം മാറ്റം ഉണ്ടാകുന്നതും താത്കാലികമായതുമായ മാറ്റം?
*ഭൗതികമാറ്റം
11.ജലം ഐസാവുന്നതും, പഞ്ചസാരവെള്ളത്തിൽ ലയിക്കുന്നതും, മെഴുക് ഉരുകുന്നതും,ജലം നീരാവിയാകുന്നതും ഭൗതിക മാറ്റങ്ങൾക്കുദാഹരണങ്ങളാണ്.
മിശ്രിതങ്ങളുടെ വേർതിരിക്കൽ
12.ഘടകങ്ങളുടെ ഭാരവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ മിശ്രിതങ്ങൾ വേർതിരിക്കാനുപയോഗിക്കുന്ന ഉപകരണം?
*സെൻട്രിഫ്യൂജ്
13.തിളനിലകൾ തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ തമ്മിൽ കലർന്ന രണ്ടു ദ്രാവകങ്ങളുടെ മിശ്രിതത്തെ വേർതിരിക്കുന്ന രീതി?
*അംശിക സ്വേദനം
14.അയിരുകളിൽ നിന്നും ഭൗമ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ?
*അയിരുകളുടെ സാന്ദ്രണം(Concentration ofore)
15.അയിരിനേക്കാൾ സാന്ദ്രത കുറഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന രീതി?
*ജലപ്രവാഹത്തിൽ കഴുകുന്നു
16.മാലിന്യങ്ങളേക്കാൾ സാന്ദ്രത കുറഞ്ഞ അയിരിന്റെ സാന്ദ്രണ രീതി?
*പ്ലവന പ്രകിയ
17.സൾഫൈഡ് അയിരുകളുടെ പ്രധാന സാന്ദ്രണ രീതി?
*ഫ്രോത്ത് ഫ്ളോട്ടേഷൻ
18.കാന്തിക സ്വഭാവമുള്ള അയിരിന്റെ സാന്ദ്രണത്തിനായി ഉപയോഗിക്കാൻ കഴിയുന്ന മാർഗം?
*കാന്തിക വിഭജനം
19.പൊടിച്ച അയിരിനെ അയിരിലെ മാലിന്യങ്ങൾ ലയിക്കാത്തതും ലോഹ സംയുക്തങ്ങൾ ലയിക്കുന്നതുമായ ലായകത്തിൽ ലയിപ്പിച്ച സാന്ദ്രണം ചെയ്യുന്ന രീതി?
*ലീച്ചിങ്
20.പൊടിച്ച അയിരിനെ വായു പ്രവാഹത്തിൽ ശക്തിയായി ചൂടാക്കുന്ന രീതി?
*റോസ്റ്റിങ്
21.ബാഷ്പ ശീലമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന മാർഗം?
*കാൽസിനേഷൻ