29-07-2017, 04:17 PM
1.റോസ്റ്റിങ് കഴിഞ്ഞ അയിരിനൊപ്പം ഉയർന്ന ഊഷ്മാവിൽ ചാർക്കോൽ ചേർത്ത് ചൂടാക്കുന്ന പ്രക്രിയ?
*സ്മെൽറ്റിങ്
2.കാറ്റിന്റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി?
*വിന്നോവിംഗ്
3.അതിവേഗം ബാഷ്പമാകുന്ന ലോഹങ്ങളെ ശക്തിയായി ചൂടാക്കുമ്പോൾ മാലിന്യങ്ങളിൽ നിന്ന് വേർപെട്ട് ബാഷ്പമായി പുറത്തുവരുന്ന പ്രക്രിയ?
*സ്വേദനം
4.സ്വേദനത്തിലൂടെ വേർതിരിക്കാൻ സാധിക്കുന്ന ലോഹങ്ങൾക്ക് ഉദാഹരണങ്ങൾ?
*സിങ്ക്,മെർക്കുറി
5.ചില പദാർത്ഥങ്ങൾ മറ്റു ചില പദാർത്ഥങ്ങളുടെ കണികകളെ അവയുടെ ഉപരിതലത്തിൽ മാത്രം പിടിച്ചു നിർത്തുന്ന പ്രതിഭാസം?
*ആധിശോഷണം (absorption)
6.ആധിശോഷണത്തിന് ഉദാഹരണങ്ങൾ.
>വാട്ടർ ഫിൽട്ടറുകളിൽ ജലശുദ്ധീകരണത്തിന് ചാർക്കോൾ ഉപയോഗിക്കുന്നത്
>ചുവരിൽ പൊടിപിടിക്കുന്നത്
>ഗ്യാസമാസ്കുകളിൽ വിഷവാതകങ്ങളെ മാറ്റാൻ കാർബൺ തരികൾ ഉപയോഗിക്കുന്നത്
7.ചായങ്ങളിൽ നിന്നും ഘടകങ്ങൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം?
*ക്രൊമാറ്റോഗ്രഫി
8.രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിച്ചറിയാൻ ക്രൊമാറ്റോഗ്രഫി ഉപയോഗിക്കാറുണ്ട്.
ലോഹങ്ങൾ
9.ലോഹങ്ങളെക്കുറിച്ചുള്ള പഠനം?
*മെറ്റലർജി
10.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ ലോഹം?
*ചെമ്പ്
11.ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്ന ഘടകം?
*സ്വത്രന്ത ഇലക്ട്രോൺ
12.ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളാണ്?
*ധാതുക്കൾ
13.വ്യാവസായികമായി ലോഹം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ ധാതുവാണ്?
*അയിര്
14.അയിരിലെ മാലിന്യങ്ങളാണ്?
*ഗാങ്
15.ഗാങിനെ നീക്കം ചെയ്യാനുപയോഗിക്കുന്ന പദാർഥങ്ങളാണ്?
*ഫ്ളക്സ്
16.ഗാങ്,ഫ്ളക്സുമായി പ്രവർത്തിച്ച് കിട്ടുന്ന ഉൽപന്നം?
*സ്ലാഗ്(ഗാങ്+ഫ്ളക്സ്=സ്ലാഗ്)
17.സിലിക്ക ഒരു അസിഡിക് ഫ്ളക്സും ചുണ്ണാമ്പുകല്ല് ഒരു ബോസിക് ഫ്ളക്സുമാണ്.
ആൽക്കലി ലോഹങ്ങൾ
18.ഏറ്റവും ലഘുവായ ലോഹം?
*ലിഥിയം
19.ലിഥിയത്തിന്റെ സാന്ദ്രത?
*0.534
20.ഏറ്റവും വീര്യമുള്ള നിരോക്സീകാരി?
*ലിഥിയം
21.മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്?
*സോഡിയം,പൊട്ടാസ്യം
22.മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?
*സോഡിയം, പൊട്ടാസ്യം
23.വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?
*സോഡിയം, പൊട്ടാസ്യം
24.മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന മൂലകം?
*ലിഥിയം
25.സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത് ?
*ക്ലോറിൻ
26.പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?
*ഹൈഡ്രജൻ
27.മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ലോഹം?
*സോഡിയം
28.സയനൈഡ് വിഷബാധയുടെ ചികിത്സക്കായി ഉപയോഗിക്കുന്ന രാസവസ്തു?
*സോഡിയം തയോസൾഫേറ്റ്
29.ആർത്രൈറ്റിസ് എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം?
*പൊട്ടാസ്യം
30.സോഡിയം ഹൈഡ്രോക്സൈഡിന്റെ ഉത്പാദനത്തിനായി
ഉപയോഗിക്കുന്ന സെൽ?
*കാസ്റ്റനർ - കെൽനർ സെൽ
31.സോഡിയം ഓക്സിജനുമായി ജലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം?
*സോഡിയം പെറോക്സൈഡ്
32.സോഡിയം ബൈകാർബണേറ്റിന്റെയും ടാർട്ടാറിക് ആസിഡിന്റേയും മിശ്രിതം?
*ബേക്കിങ് പൗഡർ
31.വ്യാവസായിക പ്രകിയയിലൂടെ ലഭിക്കുന്ന അശുദ്ധ രൂപത്തിലുള്ള സോഡിയം കാർബണേറ്റ്?
*ബ്ലാക്ക് ആഷ്
32.പൊട്ടാസ്യം കാർബണേറ്റ് എന്ന സംയുക്തം അറിയപ്പെടുന്നത്?
*പോൾ ആഷ്
33.ഫോട്ടോഗ്രാഫിക് ഫിലിമിൽ ഫിക്സർ ആയി ഉപയോഗിക്കുന്നത്?
*ഹൈപോ (സോഡിയം തയോസൾഫേറ്റ്/തയോ)
34.ഫെർട്ടിലൈസർ ആയി ഉപയോഗിക്കു ഒരു സോഡിയം സംയുക്തം?
*സോഡിയം നൈട്രേറ്റ്
35.റോഡിലെ മഞ്ഞുരുക്കി മാറ്റാൻ ഉപയോഗിക്കുന്നത്?
*ഉപ്പ് (സോഡിയം ക്ലോറൈഡ്)