29-07-2017, 04:30 PM
1.ബ്ലാക്ക് ബോർഡിൽ എഴുതുവാനുപയോഗിക്കുന്ന ചോക്കിന്റെ രാസനാമം?
*കാത്സ്യം കാർബണേറ്റ്
2.പവിഴം രാസപരമായി കാത്സ്യം കാർബണേറ്റിന്റെയും മഗ്നീഷ്യം കാർബണേറ്റിന്റെയും സംയുക്തമാണ്.
3.വിനാഗിരിയിൽ ലയിക്കുന്ന രത്നം?
*പവിഴം
4.ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കുന്നത്?
*കാർബൺ ഡൈഓക്സൈഡ്
5.മനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം?
*കാത്സ്യം
6.പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?
*കാത്സ്യം കാർബണേറ്റ്
7.ജലത്തിന്റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
*കാത്സ്യം ഹൈഡ്രോക്സൈഡ്
8.ഡ്രൈയിങ് ഏജന്റായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
*അൺഹൈഡ്രസ് കാത്സ്യം ക്ലോറൈഡ്
9.വാതകങ്ങളുടെ ഡീഹൈഡ്രേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
*കാത്സ്യം ഓക്സൈഡ്
10.ചുണ്ണാമ്പുകല്ല്, കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?
*കാർബൺ ഡൈഒാക്സൈഡ് (CO2)
11.സിമന്റ് എന്നത്?
*കാത്സ്യം അലുമിനേറ്റുകളുടെ കാത്സ്യം സിലിക്കേറ്റുകളുടെയും ഒരു മിശ്രിതം
12.കുമ്മായക്കുട്ട് നിർമ്മിക്കുന്നതിനുപയോഗിക്കുന്ന കാത്സ്യം സംയുക്തം?
*കാത്സ്യം ഹൈഡ്രോക്സൈഡ്
13.സിമന്റ് നിർമാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തു?
*ചുണ്ണാമ്പുകല്ല് (Lime stone)
14.സിമന്റു നിർമ്മാണത്തിൽ അസംസ്കൃത വസ്തുക്കൾ ചൂടാക്കുന്ന ഊഷ്മാവ്?
*1500OC
15.സാധാരണ ഉപയോഗിക്കുന്ന സിമന്റ്?
*പോർട്ട്ലാന്റ് സിമന്റ്
16.സിമന്റിന്റെ സെറ്റിങിനു കാരണം?
*സിമന്റിലെ അലുമിനേറ്റുകളുടെയും സിലിക്കേറ്റുകളുടെയും ജല സംയോജനം
17.സിമന്റിന്റെ സെറ്റിങ് സമയം നിയന്ത്രിക്കുന്നതിന് സിമന്റ് നിർമ്മാണ സമയത്ത് ചേർക്കുന്ന കാത്സ്യം സംയുക്തം?
*ജിപ്സം
18.ജിപ്സത്തെ 125oC ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉല്പന്നം?
*പ്ലാസ്റ്റർ ഓഫ് പാരീസ്
19.സാധാരണ സിമന്റിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന പദാർത്ഥം ?
*കാത്സ്യം ഓക്സൈഡ്
20.ടൂത്ത്പേസ്റ്റിൽ പോളിഷിങ് ഏജന്റായി ചേർക്കുന്നത്?
*കാത്സ്യം കാർബണേറ്റ്
മഗ്നീഷ്യം
21.മഗ്നീഷ്യത്തിന്റെ അറ്റോമിക നമ്പർ?
*12
22.രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
*മഗ്നീഷ്യം
23.ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
*മഗ്നീഷ്യം
24.സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
*ഡോ പ്രക്രിയ
25.മിൽക്ക് ഓഫ് മഗ്നീഷ്യ?
*മഗ്നീഷ്യം ഹൈഡ്രോക്സൈഡ് Mg(OH)2
26.കൃതിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം?
*സോറൽസ് സിമന്റ് (മഗ്നീഷ്യ സിമന്റ്)
27.ഡെന്റൽ ഫില്ലിങ്ങിനുപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം?
*സോറൽസ് സിമന്റ്
28.മഗ്നീഷ്യം ക്ലോറൈഡിന്റെയും മഗ്നീഷ്യം ഓക്സിസൈഡിന്റെയും മിശ്രിതം?
*സോറൽ സിമന്റ്
29.അന്റാസിഡായി പ്രവർത്തിക്കുന്ന ഒരു സംയുക്തം?
*മിൽക്ക് ഓഫ് മഗ്നീഷ്യ
30.ടാൽക്കം പൗഡർ രാസപരമായി അറിയപ്പെടുന്നത്?
*ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
അലൂമിനിയം
31.അലൂമിനിയത്തിന്റെ അറ്റോമിക നമ്പർ ?
*13
32.ഭൂവൽക്കത്തിലേറ്റവും കൂടുതലുള്ള ലോഹം?
*അലൂമിനിയം
ഒന്നാം റാങ്കിലേയ്ക്ക്
33.ജലത്തിന്റെ താത്കാലിക കാഠിന്യത്തിനു കാരണമായ രാസ സംയുക്തങ്ങൾ?
*കാത്സ്യം ബൈകാർബണേറ്റ്
*മഗ്നീഷ്യം ബൈകാർബണേറ്റ്
34.ജലത്തിന്റെ താത്കാലിക കാഠിന്യം ഇല്ലാതാക്കാനുള്ള മാർഗങ്ങൾ?
*ലൈം ചേർക്കുക,തിളപ്പിക്കുക
35.ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമായ രാസവസ്തുക്കൾ ?
*കാത്സ്യം,മഗ്നീഷ്യം എന്നിവയുടെ സൾഫേറ്റുകളും ക്ലോറൈഡുകളും
36.ജലത്തിന്റെ സ്ഥിരകാഠിന്യം ഇല്ലാതാക്കാനുള്ള മാർഗങ്ങൾ?
*വാഷിങ് സോഡ ചേർക്കുക,ഡിസ്റ്റിലേഷൻ ചെയ്യുക
37.ജലത്തിന്റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
*എഥിലീൻ ഡൈഅമീൻ ടെട്രാ അസറ്റേറ്റ് (EDTA)