31-07-2017, 11:18 AM
1.ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം?
*ടൈറ്റാനിയം
Get info
2.ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയുടെ ആസ്ഥാനം?
*തിരുവനന്തപുരം
3.ഇന്ത്യയിൽ ടൈറ്റാനിയം സ്പോഞ്ച് മിൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്?
*ചവറ (കൊല്ലം)
ഇരുമ്പ്
4.ഇരുമ്പിന്റെ അറ്റോമിക നമ്പർ?
*26
5.ഭൂമിയുടെ ഉൾക്കാമ്പിൽ കൂടുതലായി കാണപ്പെടുന്ന ലോഹം?
*ഇരുമ്പ്
6.ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന ലോഹം?
*ഇരുമ്പ്
7.നിത്യജീവിതത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലോഹം?
*ഇരുമ്പ്
8.പാറ, മണ്ണ് എന്നിവയുടെ തവിട്ടുനിറത്തിന് കാരണം?
*അയൺ ഓക്സൈഡിന്റെ സാന്നിദ്ധ്യം
9.ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം?
*റോട്ട് അയൺ (പച്ചിരുമ്പ്)
10.ഏറ്റവും കൂടിയ അളവിൽ കാർബൺ കണ്ടെത്തപ്പെട്ടിട്ടുള്ള ഇരുമ്പിന്റെ രൂപം?
*പിഗ് അയൺ
11.തുരുമ്പ് രാസപരമായി അറിയപ്പെടുന്നത്?
*ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
12.ഇരുമ്പ് തുരുമ്പിക്കുമ്പോൾ ഭാരം?
*വർദ്ധിക്കുന്നു
13.അയൺ കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം?
*സ്റ്റീൽ (ഉരുക്ക്)
14.കമ്പി, കൃഷി ആയുധങ്ങൾ, ദണ്ഡുകൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?
*മൈൽഡ് സ്റ്റീൽ
15.മൈൽഡ് സ്റ്റീലിലെ കാർബണിന്റെ അളവ്?
*0.05% - 0.2%
16.റെയിൽ പാളങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?
*മീഡിയം സ്റ്റീൽ
17.മീഡിയം സ്റ്റീലിലെ കാർബണിന്റെ അളവ്?
*0.2%-0.0%
18.ശസ്ത്രക്രിയം ഉപകരണങ്ങൾ സ്പ്രിങുകൾ, കത്തി, ബ്ലേഡ് എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?
*ഹൈകാർബൺ സ്റ്റീൽ
19.ഹൈകാർബൺ സ്റ്റീലിലെ കാർബണിന്റെ അളവ്?
*0.61%-1.5%
20.ഇരുമ്പ് ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്നത്?
*ബ്ലാസ്റ്റ് ഫർണസ്
21.ഏറ്റവും കൂടുതൽ ഇരുമ്പടങ്ങിയിട്ടുള്ള അയിര്?
*മാഗ്നറ്റെറ്റ്
22.വ്യാവസായികമായി ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗി ക്കുന്ന അയിര്?
*ഹേമറ്റെറ്റ്
23.ബ്ലാസ്റ്റ് ഫർണസിൽ നിന്നും ലഭിക്കുന്ന മാലിന്യങ്ങളലടങ്ങിയ അയൺ?
*പിഗ് അയൺ
24.ബ്ലാസ്റ്റ് ഫർണസിൽ ഉപയോഗിക്കുന്ന ഇന്ധനം?
*കാർബൺ
25.സ്റ്റീലിനെ ചൂടാക്കിയും തണുപ്പിച്ചും സ്റ്റീലിന്റെ ഗുണങ്ങൾക്ക് വ്യത്യാസം വരുത്തുന്ന പ്രക്രിയ?
*തപോപചാരം (heat treatment)
26.സ്റ്റീലിന്റെ പ്രധാന താപോപചാര രീതികൾ?
*അനീലിങ്, ഹാർഡനിങ്,.ടെമ്പറിങ്
PSC യുടെ ഇഷ്ടചോദ്യങ്ങൾ
27.ന്യൂക്ലിയസ്സിനോട് ഏറ്റവുമടുത്തിരിക്കുന്ന രണ്ടാമത്തെ ഷെല്ലിൽ ഉള്ള ഇലക്ട്രോണുകളുടെ എണ്ണം?
*8
28.കോപ്പർ സൾഫേറ്റ് ലായനികളിൽ നിന്നും കോപ്പറിനെ വേർതിരിക്കാൻ ഉപയോഗിക്കുന്ന ലോഹം ?
*ഇരുമ്പ്