17-07-2017, 11:37 AM
1.ഓണത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പ്രസിദ്ധമായ അത്തച്ചമയം നടക്കുന്ന സ്ഥലം?
*തൃപ്പൂണിത്തുറ
2.കേരളത്തിൽ ഏറ്റവും കൂടുതൽ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല?
(a)വയനാട് (b) മലപ്പുറം (c ) തിരുവനന്തപുരം (d)എറണാകുളം
ഉത്തരം (d)എറണാകുളം
3.കേരളത്തിലെ ഏക മേജർ തുറമുഖം?
*കൊച്ചി തുറമുഖം
4.കൊച്ചി മേജർ തുറമുഖമായ വർഷം?
*1936
5.കൊച്ചി തുറമുഖത്തിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്?
*കൊച്ചിൻ പോർട്ട് ട്രസ്റ്റ്
6.കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്ന വർഷം?
*1964
7.കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം?
*1341
8.കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടാനായി കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ചുണ്ടായ ദ്വീപ്?
*വെല്ലിംഗ്ടൺ
9.കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ്?
*വെല്ലിംഗ്ടൺ ദ്വീപ്
10.കൊച്ചി എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സ്ഥലം?
*അമ്പലമുകൾ
11.ഇന്ത്യയിലെ ആദ്യ e-തുറമുഖം നിലവിൽ വന്ന സ്ഥലം?
*കൊച്ചി
12.സൈനിക ആവശ്യത്തിനുള്ള വിമാനത്താവളം?
*വെല്ലിംഗ്ടൺ
13.കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത്?
*കൊച്ചി ദിവാനായിരുന്ന ആർ.കെ.ഷൺമുഖം ഷെട്ടി
14.ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രൻഷിപ്മെന്റ് കണ്ടെയ്നർ ടെർമിനൽ സ്ഥാപിതമായത്?
*കൊച്ചി (വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ)
15.വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഉത്ഘാടനം ചെയ്തത്?
*ഡോ.മൻമോഹൻ സിംഗ് (2011)
ഇനി തെറ്റില്ല
16.കൊച്ചി തുറമുഖ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം?
*ജപ്പാൻ
17.കൊച്ചി എണ്ണശുദ്ധീകരണശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം?
*അമേരിക്ക
Info plus
18.കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം?
*ബ്രഹ്മപുരം
19.കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?
*ഫോർട്ട് കൊച്ചി
20.'ഗോശ്രീ' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം?
*കൊച്ചി
എറണാകുളത്തെ പ്രമുഖർ
*ശങ്കരാചാര്യർ (തത്വചിന്തകൻ)
*സഹോദരൻ അയ്യപ്പൻ (സാമൂഹ്യ പരിഷ്കർത്താവ്)
*പണ്ഡിറ്റ് കെ.പി.കറുപ്പൻ (സാമൂഹ്യ പരിഷ്കർത്താവ്)
*ജി.ശങ്കരക്കുറുപ്പ് (കവി)
*ചങ്ങമ്പുഴ കൃഷ്ണപിള്ള (കവി)