31-07-2017, 03:42 PM
1.യന്ത്രഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
*സിലുമിൻ
2.സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
*ക്രോംസ്റ്റീൽ
3.പാറപൊട്ടിക്കാനുള്ള യന്ത്രം, റെയിൽപാളങ്ങൾ, രക്ഷാകവചങ്ങൾ എന്നിവ നിർമ്മിക്കുവാനുപയോഗിക്കുന്ന ലോഹസങ്കരം?
*മാംഗനീസ് സ്റ്റീൽ
ബ്രിട്ടാനിയം
*ഓസ്കാർ ശിൽപം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരമാണ് ബ്രിട്ടാനിയം,ടിൻ, ആന്റിമണി,കോപ്പർ എന്നിവയാണ് ബ്രിട്ടാനിയത്തിലെ ലോഹങ്ങൾ.
ലോഹസങ്കരങ്ങൾ
*പിച്ചള (Brass) -കോപ്പർ,സിങ്ക്
*ഓട് (Bronze)-കോപ്പർ,ടിൻ
*ഡ്യൂറാലുമിൻ-കോപ്പർ,അലുമിനിയം,മഗ്നീഷ്യം,മാംഗനീസ്
*ടൈപ്പ് മെറ്റൽ -കോപ്പർ,ടിൻ,ലെഡ്, ആന്റിമണി
*നാണയ സിൽവർ (സ്റ്റെർലിങ് സിൽവർ) -കോപ്പർ, സിൽവർ
*ഗൺമെറ്റൽ-കോപ്പർ, ടിൻ, സിങ്ക്
*നിക്രോം-നിക്കൽ, ഇരുമ്പ്, ക്രോമിയം
*ഫ്യൂസ് വയർ-ടിൻ,ലെഡ്
*മഗ്നേലിയം-മഗ്നീഷ്യം,അലുമിനിയം
*സിലുമിൻ-സിലിക്കൺ,അലൂമിനിയം.
*അലുമിനിയം ബ്രോൺസ്-അലൂമിനിയം, കോപ്പർ
*കോൺസ്റ്റന്റൻ-കോപ്പർ, നിക്കൽ
*ഡ്യൂർഅയൺ-അയൺ,സിലിക്കൺ
*ഇലക്ട്രോമെറ്റൽ-മഗ്നീഷ്യം. സിങ്ക്,കോപ്പർ
*ജെർമ്മൻ സിൽവർ-കോപ്പർ, സിങ്ക്, നിക്കൽ
*ന്യൂട്ടൺ മെറ്റൽ-ബിസ്മത്, ലെഡ്, ടിൻ
*ഫോസ്ഫർ ബ്രോൺസ് -കോപ്പർ,ടിൻ,ഫോസ്ഫറസ്
*റോസ് മെറ്റൽ-ബിസ്മത്ത്,ലെഡ്,ടിൻ,കാഡ്മിയം
*ബെൽ മെറ്റൽ-കോപ്പർ(78%),ടിൻ(22%)
ലോഹസങ്കരങ്ങളുടെ ഉപയോഗം
*കാന്തം-അൽനിക്കോ
*സോൾഡറിങ് വയർ -സോൾഡർ
*ക്രാങ്ക്ഷാഫ്റ്റ് -നിക്കൽ സ്റ്റീൽ
*വിമാനഭാഗങ്ങൾ -ഡ്യൂറാലുമിൻ
*പൊൻഡുലം-ഇൻവാർ
*പാത്രങ്ങൾ,പ്രതിമകൾ-ഒാട്
*തോക്കിൻ്റെ ബാരൽ-ഗൺമെറ്റൽ
*ഹീറ്റിങ് എലിമെന്റ് - നിക്രോം
*എൻജിൻ ഭാഗങ്ങൾ -സിലുമിൻ
*സ്പ്രിങ്- ക്രോംസ്റ്റീൽ
*പാറതുരക്കുന്ന ഡ്രില്ലിങ് ബിറ്റ്,റെയിൽ പാളങ്ങൾ, ചക്രങ്ങളുടെ അച്ചുതണ്ട്,രക്ഷാകവചങ്ങൾ -മാംഗനീസ് സ്റ്റീൽ
*വെള്ളിനാണയം-സ്റ്റെർലിങ് സിൽവർ
*ട്രോളർ, സ്റ്റീമർ എന്നിവയുടെ ആന്തര ഭാഗങ്ങൾ-മഡേലിയം
*മോട്ടോർ കാറുകളുടെ ആക്സിൽ -ക്രോം വനേഡിയം സ്റ്റീൽ
നിറ്റിനോൾ
55% നിക്കലും 45% ടൈറ്റാനിയവും അടങ്ങിയ ലോഹസങ്കരമാണ് നിറ്റിനോൾ.നിറ്റിനോൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു വസ്തു വളച്ച് രൂപം മാറ്റിയശേഷം ചൂടാക്കിയാൽ ആ വസ്തു തിരികെ പൂർവ്വ രൂപം പ്രാപിക്കുന്നതു കാണാം.ഈ പ്രത്യേകതയോടുകൂടിയ നിറ്റിനോൾ കണ്ണടയുടെ ഫെയിം,ചില ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.