01-08-2017, 11:47 AM
*ഫോസ്ജീൻ (ക്ലോറോഫാം വായുവിൽ തുറന്നുവച്ചാൽ വിഘടിക്കുമെന്നതിനാൽ ക്ലോറോഫോമിൽ ഒരു ശതമാനം ആൽക്കഹോൾ ചേർത്ത് ആംബർ നിറമുള്ള കുപ്പികളിൽ പൂർണമായി നിറച്ച് സൂക്ഷിക്കുന്നു. ക്ലോറോഫോം അനസ്തെറ്റിക് ആയി ഉപയോഗിക്കുന്നു.)
2.ഒന്നാം ലോകമഹായുദ്ധത്തിൽ രാസായുധമായി ഉപയോഗിച്ച വാതകമാണ്?
*ഫോസ്ജീൻ
3.ക്ലോറിന്റെ നിറം?
*മഞ്ഞകലർന്ന പച്ചനിറം (Yellowsh Green)
4.ക്ലോറിൻ വിഷവാതകം ശ്വസിച്ചാലുള്ള ദൂഷ്യഫലം?
*ശ്വാസകോശം, തൊണ്ട, നാസിക എന്നീ ഭാഗങ്ങളിലെ നേർത്ത സ്തരത്തിന് കേടുവരുന്നു
5.ക്ലോറിൻ വിഷബാധയ്ക്ക് ഒരു പ്രതിവിധിയായി ഉപയോഗിക്കുന്ന വാതകം?
*അമോണിയ
6.പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?
*പോളി വിനൈൽ ക്ലോറൈഡ് (PVC)
7.കണ്ണീർ വാതകമായുപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?
*ബെൻസൈൽ ക്ലോറൈഡ്
8.സമുദ്രജലത്തിൽ ഏറ്റവും കൂടിയ അളവിലുള്ള മൂലകം?
*ക്ലോറിൻ
9.കടൽപ്പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകം?
*അയഡിൻ
10.തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം?
*അയഡിൻ
11.ഔഷധമായി ഉപയോഗിക്കുന്ന ഹാലൊജൻ സംയുക്തം?
*ടിങ്ചർ അയഡിൻ
12.ആണവദുരന്തമുണ്ടാകുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉടനെ കഴിക്കാൻ നൽകുന്ന ഗുളികയിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം?
*പൊട്ടാസ്യം അയൊഡൈഡ്
13.അന്നജപരിശോധനയ്ക്ക് ഉപയോഗിക്കുന്ന പദാർത്ഥം?
*അയഡിൻ ലായനി (അയഡിൻ ചേർക്കുമ്പോൾ അന്നജം കടും നീല നിറമാകുന്നു)
ഹൈഡ്രജൻ
14.ആവർത്തനപ്പെട്ടികയിലെ ആദ്യത്തെ മൂലകം?
*ഹൈഡ്രജൻ
15.ഹൈഡ്രജന്റെ അറ്റോമിക സംഖ്യ?
*1.
16.എല്ലാ ആസിഡുകളിലുമുള്ള പൊതുഘടകം?
*ഹൈഡ്രജൻ
17.ഹൈഡ്രജൻ എന്ന പേരിനർത്ഥം?
*ജലം ഉത്പാദിപ്പിക്കുന്ന
നിർമ്മാണ പ്രക്രിയകൾ
18.ഘനജലം ഉത്പാദിപ്പിക്കുന്ന പ്രക്രിയ?
*ഗിർഡലർ സൾഫൈഡ് പ്രക്രിയ
19.ക്ലോറിൻ വാതകത്തിന്റെ ഉത്പാദനം?
*ഡീക്കൺസ് (Deacons) പ്രക്രിയ
20.സോഡിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
*ഡൗൺസ് (Down’s) പ്രക്രിയ
21.മഗ്നീഷ്യം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
*ഡോ (Dow) പ്രക്രിയ
22.ഹൈഡ്രജന്റെ വ്യാവസായികോൽപാദനം?
*ബോഷ് (Bosch) പ്രക്രിയ
23.അലൂമിനിയത്തിന്റെ വ്യാവസായികോൽപാദനം?
*ഹാൾ ഫെറൗൾട്ട്(Hall Heroult) പ്രക്രിയ
24.നൈട്രിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ?
*ഓസ്റ്റ്വാൾഡ് (Ostwald) പ്രക്രിയ
25.ബോക്സൈറ്റിൽ നിന്നും അലൂമിനിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
*ബേയേഴ്സ് (Bayers) പ്രക്രിയ
26.കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?
*സയനൈഡ് (Cyanide) പ്രക്രിയ
27.ഉരുക്കിന്റെ വ്യാവസായികോൽപാദനം?
*ബെസിമർ (Bessimer) പ്രക്രിയ
28.സൾഫ്യൂരിക്കാസിഡിന്റെ നിർമ്മാണം?
*സമ്പർക്ക (Contact) പ്രക്രിയ
29.സൾഫർ നിർമ്മാണ പ്രക്രിയ?
*ഹാഷ് (Frasch)പ്രക്രിയ
30.ജലം,ആൽക്കഹോൾ എന്നിവയുടെ മിശ്രിതത്തിൽ നിന്നും ആൽക്കഹോൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
*ഡിസ്റ്റിലേഷൻ
31.സമുദ്ര ജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്നത്?
*ബാഷ്പീകരണം
32.സമുദ്ര ജലത്തിൽ നിന്നും ജലം ശുദ്ധീകരിച്ചെടുക്കുന്നത്?
*ഡിസ്റ്റിലേഷൻ
നിറങ്ങൾ
*ഫ്ളൂറിൻ-മഞ്ഞ
*ക്ലോറിൻ -മഞ്ഞകലർന്ന പച്ച
*ബ്രോമിൻ-ചുവപ്പു കലർന്ന തവിട്ടു നിറം
*അയഡിൻ - വയലറ്റ്