17-07-2017, 12:47 PM
1.വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ പ്രവർത്തന ചുമതല വഹിക്കുന്നത്?
*ദുബായ് പോർട്ട്സ് വേൾഡ് (D.P World)
2.രാജ്യത്തെ നീളം കൂടിയ റെയിൽവേ പാലം?
*ഇടപ്പള്ളി-വല്ലാർപാടം പാലം (4.62 കി.മീ)
3.ഇന്ത്യയിൽ പോർച്ചുഗീസുകാർ നിർമ്മിച്ച ആദ്യ പള്ളി?
*സെന്റ് ഫ്രാൻസിസ് പള്ളി
4.ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട?
*മാനുവൽ കോട്ട (1503)
5.പള്ളിപ്പുറം കോട്ട, വൈപ്പിൻ കോട്ട, ആയകോട്ട എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
*മാനുവൽ കോട്ട
6.ഇന്ത്യയിലെ ഏറ്റവും പഴയ ജൂതപ്പള്ളി സ്ഥിതി ചെയ്യുന്നത്?
*മട്ടാഞ്ചേരി
7.യൂറോപ്യന്മാർ ഇന്ത്യയിൽ പണി കഴിപ്പിച്ച ആദ്യത്തെ കൊട്ടാരം?
*മട്ടാഞ്ചേരി കൊട്ടാരം (1555)
8.ബോൾഗാട്ടി പാലസ് പണി കഴിപ്പിച്ചത്?
*ഡച്ചുകാർ
9.കോമൺവെൽത്ത് രാജ്യങ്ങളിലെ ഏറ്റവും പഴയ സിനഗോഗ് (ജൂതപ്പള്ളി) സ്ഥിതി ചെയ്യുന്നത്?
*മട്ടാഞ്ചേരി
10.മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി സ്ഥാപിച്ചത്?
*ജോസഫ് അസാർ
11.മട്ടാഞ്ചേരി ജൂതപ്പള്ളി സ്ഥാപിതമായത്?
*1567
12.പരദേശി സിനഗോഗ് എന്നറിയപ്പെടുന്നത്?
*മട്ടാഞ്ചേരി ജൂതപ്പള്ളി
13.ചരിത്രപ്രസിദ്ധമായ ജൂതതെരുവ് സ്ഥിതി ചെയ്യുന്നത്?
*മട്ടാഞ്ചേരി
14.പെരുമ്പടപ്പ് എന്നറിയപ്പെടുന്ന പ്രദേശം?
*ബോൾഗാട്ടി ദ്വീപ്
15.വാസ്കോഡഗാമയുടെ ഭൗതിക ശരീരം ആദ്യം കബറടക്കിയത്?
*സെന്റ് ഫ്രാൻസിസ് പള്ളി (കൊച്ചി)
16.ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്ന കൊട്ടാരം?
*മട്ടാഞ്ചേരി കൊട്ടാരം
17.രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ തീർത്ഥാടന കേന്ദ്രം?
*മലയാറ്റൂർ കുരിശുമുടി (മലയാറ്റൂർ സെന്റ് തോമസ് ദേവാലയം)
18.കേരളത്തിലെ ആദ്യ നിയമ സർവ്വകലാശാലയുടെ ആസ്ഥാനം?
*National University of Advanced Legal Studies;(NUALS)) കളമശ്ശേരി
19.NUALS ന്റെ ചാൻസിലർ?
*ഹൈക്കോടതി ചീഫ് ജസ്റ്റിസ്
20.NUALS ന്റെ ആദ്യ ചാൻസിലർ?
*Y.K.സബർവാൾ
21.NUALS ന്റെ ആദ്യ വൈസ് ചാൻസിലർ?
*എസ്.ജി.ഭട്ട്
22.ചോറ്റാനിക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
*എറണാകുളം
23.ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവം?
*ചോറ്റാനിക്കര മകം
24.ജവഹർലാൽ ഇന്റർനാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
*കലൂർ (കൊച്ചി)
25.ഫിഷറീസ് സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?
*ഡോ. ബി. മധുസൂദന കുറുപ്പ്
26.കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം?
*മംഗളവനം
Info plus
27.പൂർണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം?
*കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
പുത്തനറിവ്
28.2017 -ലെ U-17 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന കേരളത്തിലെ സ്റ്റേഡിയം?
*ജവഹർലാൽ ഇന്റർനാഷണൽ സ്റ്റേഡിയം