05-08-2017, 03:20 PM
1.അന്തരീക്ഷത്തെ ലംബതലത്തിൽ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു?
*ഹോമോസ്ഫിയർ, ഹെറ്ററോസ്ഫിയർ
2.ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതും വാതകങ്ങൾ മിശ്രിത രൂപത്തിൽ കാണപ്പെടുന്നതുമായ അന്തരീക്ഷ ഭാഗം?
*ഹോമോസ്ഫിയർ
3.ഹോമോസ്ഫിയറിന്റെ ഉയരം എത്രയാണ്?
*0 മുതൽ 90 കി.മീ
4.ഭൂമിയിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്നതും വാതകങ്ങൾ പാളികളായി കാണപ്പെടുന്നതുമായ അന്തരീക്ഷ ഭാഗം?
*ഹെറ്ററോസ്ഫിയർ(Homosphere)
5.ഊഷ്മാവിനെ അടിസ്ഥാനമാക്കി ഹോമോസ്ഫിയറിനെ നാലായി തരം തിരിച്ചിരിക്കുന്നു
*ട്രോപ്പോസ്ഫിയർ (Troposphere)
*സ്ട്രാറ്റോസ്ഫിയർ (Stratosphere)
*മീസോസ്ഫിയർ (Mesosphere)
*തെർമോസ്ഫിയർ (Thermosphere)
ട്രോപ്പോസ്ഫിയർ(Troposphere)
6.ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളി?
*ട്രോപ്പോസ്ഫിയർ
7.ട്രോപ്പോസ്ഫിയറിന്റെ അർത്ഥം?
*സംയോജന മേഖല
8.ദൈദിന കാലാവസ്ഥാവ്യതിയാനത്തിന് കാരണമായ മണ്ഡലം?
*ട്രോപ്പോസ്ഫിയർ
9.നാം അധിവസിക്കുന്ന അന്തരീക്ഷത്തിലെ മണ്ഡലം?
*ട്രോപ്പോസ്ഫിയർ
10.ഭൗമാന്തരീക്ഷത്തിന്റെ പിണ്ഡത്തിന്റെ 80% ത്തോളം കാണപ്പെടുന്നത്?
*ട്രോപ്പോസ്ഫിയർ
11.ജൈവമണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി?
*ട്രോപ്പോസ്ഫിയർ
12.ധ്രുവപ്രദേശത്ത് 9 കിലോമീറ്റർ വരെയും ഭൂമധ്യരേഖാപ്രദേശത്ത് 17കിലോ. മീറ്റർ വരെയും വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷപാളി?
*ട്രോപ്പോസ്ഫിയർ
13.ട്രോപ്പോസ്ഫിയറിൽ അനുഭവപ്പെടുന്ന പ്രധാന പ്രതിഭാസങ്ങൾ?
*കാറ്റ്,ഹരിതഗൃഹപ്രഭാവം,മഞ്ഞ്,മഴ
14.ട്രോപ്പോസ്ഫിയറിന് ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കുറയുന്നു.
15.ഓരോ നിശ്ചിത ഉയരത്തിനും ഒരു നിയതമായ തോതിൽ ഊഷ്മാവ് കുറയുന്ന പ്രക്രിയ?
*ക്രമമായ താപനഷ്ട നിരക്ക്. 6.5 °C/1 km (നോർമൽ ലാപ്സ് റേറ്റ്)
16.ട്രോപ്പോസ്ഫിയറിൽ ഉയരം വർദ്ധിക്കുന്നത്?
*ഗ്രീഷ്മ കാലത്ത് (വേനൽകാലത്ത്)
17.ട്രോപ്പോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന രേഖ?
*ട്രോപ്പോപാസ് (Tropo-pause)
18.ട്രോപ്പോപാസ്സിലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്?
*ജറ്റ് പ്രവാഹങ്ങൾ
അന്തരീക്ഷ വായുവിലെ
അന്തരീക്ഷ വാതകങ്ങൾ യൂണിറ്റ് വ്യാപ്തം (ശതമാനത്തിൽ )
*നൈട്രജൻ (N2) - 78.084%
*ഓക്സിജൻ (O2) -20.946%
*ആർഗൺ (A) - 0.934%
*കാർബൺ ഡൈ ഓക്സൈഡ് (CO2) -0.0314%
*നിയോൺ (Ne)-0.001818%
*ഹീലിയം (He)-0.000524%
*മീഥെയ്ൻ(CH4)-0.000179%
*ഓസോൺ (O3)-0.001%
*ക്രാപ്റ്റോൺ (Kr)-0.000114%
*ഹൈഡ്രജൻ (H2)-0.000055%
*സിനോൺ(Xe)-0.000009%