05-08-2017, 03:44 PM
സ്ട്രാറ്റോസ്ഫിയർ(Stratosphere)
1.ട്രോപ്പോപ്പാസിന് മുകളിലായി 20 മുതൽ 50 കിലോ മീറ്റർ വരെ വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷ മണ്ഡലം?
*സ്ട്രാറ്റോസ്ഫിയർ
2.സ്ട്രാറ്റോസ്ഫിയറിൽ ഉയരം കൂടുന്തോറും ഊഷ്ടമാവ് ക്രമരഹിതമായി കൂടുന്നു.
3.വായുവിന്റെ തിരശ്ചീന ചലനം മൂലം വിമാനങ്ങളുടേയും ജെറ്റ് വിമാനങ്ങളുടേയും സഞ്ചാരത്തിന് അനുയോജ്യമായ മണ്ഡലം?
*സ്ട്രാറ്റോസ്ഫിയർ
4.സ്ട്രാറ്റോസ്ഫിയറിനെയും മിസോസ്ഫിയറിനെയും വേർതിരിക്കുന്നത്?
*സ്ട്രാറ്റോപാസ്
ഓസോൺ പാളി
5.ഓസോൺ കവചം സ്ഥിതി ചെയ്യുന്നത്?
*സ്ട്രാറ്റോസ്ഫിയറിൽ
6.സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?
*ഓസോൺപാളി
7.ഭൂമിയിലെ ജീവജാലങ്ങൾക്കും വസ്തുക്കൾക്കും അന്തരീക്ഷത്തിലുള്ള ഒരു സംരക്ഷണ കവചം?
*ഓസോൺപാളി
8.അന്തരീക്ഷത്തിലെ ഓസോൺ പാളി കാണപ്പെടുന്നത്?
*20-35 കി.മീറ്റർ ഉയരത്തിൽ
9.ഓസോൺ പാളിയുടെ നിറം?
*ഇളം നീല
10.ഓസോൺ പാളിക്ക് വരുന്ന കേടുപാടുകൾ അറിയപ്പെടുന്നത്?
*ഓസോൺ ശേഷണം (Ozone depletion)
11.ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്ന മേഘങ്ങൾ?
*നാക്രിയസ് മേഘങ്ങൾ
12.ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം?
*ഹാലിബേ (അന്റാർട്ടിക്ക) 1913
13.ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത്?
*ഡോബ്സൺ യൂണിറ്റ്
14.ഓസോൺ പടലം തകരാനുള്ള പ്രധാന കാരണം?
*ക്ലോറോ ഫ്ളൂറോ കാർബൺ, കാർബൺ മോണോക്സൈഡ്
15.ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം?
*നിംബസ് 7
16.ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ച വർഷം?
*1987 സെപ്തംബർ 16
17.മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത്?
*1989 ജനുവരി 1
18.ഓസോൺ ദിനമായി ആചരിക്കുന്നത്?
*സെപ്തംബർ 16
19.എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച രാജ്യാന്തര സംഘടന?
*UNEP (United Nations Environment Programme)
20.കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ ആഭിമുഖ്യത്തിലാണ്?
*STEC, തിരുവനന്തപുരം (സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി)
മീസോസ്ഫിയർ (Mesosphere)
21.സ്ട്രാറ്റോപ്പാസിൽ നിന്നും തുടങ്ങി 50 മുതൽ 80 കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ മണ്ഡലം?
*മീസോസ്ഫിയർ
22.മിസോസ്ഫിയറിൽ ഉയരം കൂടുന്തോറും താപം കുറയുന്നു
23.അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം?
*മീസോസ്ഫിയർ
24.മിസോസ്ഫിയറിന്റെ ശരാശരി താപനില?
*83°C
25.അന്തരീക്ഷത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പാളി എന്നർത്ഥമുള്ള അന്തരീക്ഷ പാളി?
*മീസോസ്ഫിയർ
26.നിശാ ദീപങ്ങൾ (Night Shining) എന്നറിയപ്പെടുന്നത്?
*നോക്റ്റിലൂസന്റ് മേഘങ്ങൾ (Noctilucent Clouds)
Info plus
27.പ്രകാശ സംശ്ലേഷണ സമയത്ത് ഓസോൺ പുറത്ത് വിടുന്ന സസ്യം?
*തുളസി
28.അൾട്രാവയലറ്റ് കിരണങ്ങൾ അധികമായി ഏറ്റാൽ ശോഷണം സംഭവിക്കുന്ന കാർഷിക വിള?
*നെല്ല്
തെറ്റരുത്
29.ഓസോൺ കണ്ടുപിടിച്ചത്?
*സി.എഫ്. ഷോൺ ബെയിൻ
30.ഓസോൺപാളി കണ്ടെത്തിയത്?
*ചാൾസ് ഫാബ്രി, ഹെൻട്രി ബ്യുയിസൺ
31.അന്തരീക്ഷത്തിലെ ഓസോൺ പാളിയെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകിയത്?
*G.M.B. ഡോബ്സൺ