05-08-2017, 04:23 PM
1.ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായ നോക്ടിലൂസന്റ് മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷപാളി?
*മീസോസ്ഫിയർ
2.ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്ന പാളി?
*മീസോസ്ഫിയർ
3.മീസോസ്ഫിയറിനേയും തൊട്ടടുത്ത പാളിയായ തെർമോസ്ഫിയറിനേയും തമ്മിൽ വേർതിരിക്കുന്നത്?
*മീസോപ്പാസ് (Mesopause)
തെർമോസ്ഫിയർ(Thermosphere)
4.മീസോപ്പാസിൽ തുടങ്ങി 80 മുതൽ 480 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷ മണ്ഡലം?
*തെർമോസ്ഫിയർ
5.തെർമോസ്ഫിയറിന്റെ ഉയരം കൂടുന്തോറും താപനില കൂടുന്നു
6.ഏറ്റവും താപനില കൂടിയ പാളി?
*തെർമോസ്ഫിയർ
7.ധ്രുവ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?
*തെർമോസ്ഫിയർ
8.തെർമോസ്ഫിയറിന്റെ മുകളിലായി സ്ഥിതി ചെയ്യുന്ന മണ്ഡലം?
*എക്സോസ്ഫിയർ
9.അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളി?
*എക്സോസ്ഫിയർ
10.തെർമോസ്ഫിയറിന്റെ താഴെയുള്ള ഭാഗം അറിയപ്പെടുന്നത്?
*അയണോസ്ഫിയർ
11.അയണോസ്ഫിയർ കണ്ടെത്തിയത്?
*കെന്നലി, ഹോവിസൈഡ്
12.വാർത്താവിനിമയ കൃതിമോപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലം?
*അയണോസ്ഫിയർ
13.അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖ?
*കാർമൻരേഖ (ഭൗമോപരിതലത്തിൽ നിന്നും 100 കിലോമീറ്റർ വരെ ഉയരമുള്ള ഭാഗം)
14.കാർമൻരേഖയ്ക്ക് ആ പേര് നൽകിയത്?
*തിയോഡോർവാൻ കാർമൻ എന്ന ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥം
15.അന്തരീക്ഷത്തിന്റെ മേൽപാളിയെപ്പറ്റി ലോകത്ത് എഴുതപ്പെട്ട ആദ്യഗ്രന്ഥം?
*ദി അപ്പർ അറ്റ്മോസ്ഫിയർ
16.ദി അപ്പർ അറ്റമോസ്ഫിയർ എന്ന ഗ്രന്ഥം എഴുതിയത്?
*എസ്.കെ. മിത്ര
17.അയണോസ്ഫിയർ പാളിയെക്കുറിച്ച് സിദ്ധാന്തങ്ങൾ രൂപീകരിച്ച ഇന്ത്യക്കാരൻ?
*എസ്.കെ. മിത്ര
അന്തരീക്ഷതാപം
18.ഭൂമിയുടെ ഊർജ്ജ സ്രോതസ്സ്?
*സൂര്യൻ
19.അന്തരീക്ഷം ചൂടാകുന്നതിനുള്ള കാരണം?
*ഭൗമവികിരണം
20.സൂര്യകിരണം ഭൂമിയിലെത്താൻ എടുക്കുന്ന സമയം?
*8 മിനിട്ട് 20 സെക്കന്റ് / 500 sec.
Info plus
21.അന്തരീക്ഷത്തിലെ കാർബൺഡൈയോക്സൈഡിന്റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ്?
*കീലിങ് കർവ്
22.കീലിങ് കർവ് ആവിഷ്ക്കരിച്ചത്?
*ചാൾസ് ഡേവിഡ് കീലിങ്
ഒന്നാം റാങ്കിലേയ്ക്ക്
23.‘മാനവരാശിയുടെ ഭവനം’ എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി?
*ട്രോപ്പോസ്ഫിയർ
24.ധ്രുവീയ സ്ട്രാറ്റോസ്ഫിയറിൽ കാണപ്പെടുന്ന മേഘപടലങ്ങൾ?
*നക്രിയസ്
25.ഉൽക്കാ വർഷ പ്രദേശമെന്ന് അറിയപ്പെടുന്ന അന്തരീക്ഷപാളി?
*മീസോസ്ഫിയർ
26.ഭൂഗുരുത്വാകർഷണം ഏറ്റവും കുറഞ്ഞ മണ്ഡലം?
*തെർമോസ്ഫിയർ
27.റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം?
*അയണോസ്ഫിയർ
സൗരവികിരണം & ഭൗമവികിരണം
28.സൂര്യന്റെ ഊർജ്ജ പ്രസരണം?
*സൗരവികിരണം/സൂര്യതാപനം (Insolation)
29.സൗരോർജ്ജം ഭൂമിയിലെത്തുന്നത്?
*ഹ്രസ്വതരംഗ രൂപത്തിൽ (Short waves radiation)
30.ഭൂമി പുറംതള്ളുന്ന താപം?
*ഭൗമവികിരണം (Terrestrial Radiation)
31.ഭൗമവികിരണം നടക്കുന്നത്?
*ദീർഘതരം രൂപത്തിൽ (Long wave radiation)