07-08-2017, 10:12 AM
1.അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്?
*പാസ്കൽ
2.അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഏകകം?
*ഹെക്ടോപാസ്കൽ (hPa) Hecto Pascal
3.ദീർഘനാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം?
*ബാരോഗ്രാഫ്
4.അന്തരീക്ഷ മർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം?
*മൈക്രോ ബാരോവേരിയോ ഗ്രാഫ്
5.അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഏകകങ്ങൾ?
*മില്ലീബാർ, ഹെക്ടോപാസ്കൽ
6.അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപ കരണങ്ങൾ?
*മെർക്കുറിക് ബാരോമീറ്റർ, അനറോയിഡ് ബാരോമീറ്റർ
7.കാലാവസ്ഥാ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ?
*മെർക്കുറിക് ബാരോമീറ്റർ
8.ദ്രാവകമില്ലാത്ത ബാരോമീറ്റർ?
*അനിറോയിഡ് ബാരോമീറ്റർ
9.ബാരോമീറ്റർ കണ്ടുപിടിച്ചത്?
*ടോറി സെല്ലി (ഇറ്റലി)
മർദ്ദമേഖലകൾ
10.ഭൂമിയിൽ ചില നിശ്ചിത അക്ഷാംശങ്ങൾക്കിടയിൽ ഒരേ അന്തരീക്ഷ മർദ്ദമാണ് പൊതുവെ അനുഭവപ്പെടാറ്. ഈ അക്ഷാംശമേഖലകളെ ആഗോള മർദ്ദമേഖലകൾ എന്നു വിളിക്കുന്നു.
11.ഭൂമധ്യരേഖയുടെ ഇരുവശങ്ങളിൽ ഏതാണ്ട് 5O മുതൽ 10O വരെ വ്യാപ്തിയിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖല?
*ഭൂമധ്യരേഖ ന്യൂനമർദ്ധമേഖല (Equatorial Low Pressure Belt)
12.നിർവാതമേഖല (Doldrums) എന്ന് വിളിക്കുന്ന മർദ്ദമേഖല?
*ഭൂമധ്യരേഖ ന്യൂനമർദ്ധമേഖല
13.ഭൂമധ്യരേഖയ്ക്ക് 30° വടക്കും 30° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ?
*ഉപോഷ്ണ ഉച്ചമർദ്ദ മേഖലകൾ (Subtropical High Pressure Belt)
14.ഹോഴ്സ് ലാറ്റിറ്റ്യൂഡ് എന്ന് വിളിക്കുന്ന മർദ്ദമേഖല?
*ഉപോഷണ ഉച്ചമർദ്ദമേഖലകൾ
15.ഭൂമധ്യരേഖയ്ക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ?
*ഉപധ്രുവീയ ന്യൂനമർദ്ദമേഖലകൾ (Sub Polar Low Pressure Belt)
16.ധ്രുവപ്രദേശത്ത് അനുഭവപ്പെടുന്ന മർദ്ദമേഖലകൾ?
*ധ്രുവീയ ഉച്ചമർദ്ദമേഖലകൾ (Polar High Pressure Belt)
17.ഏറ്റവും കുറച്ചു താപം ലഭിക്കുന്ന മർദ്ദമേഖലകൾ?
*ധ്രുവീയ ഉച്ചമർദ്ദമേഖലകൾ
18.ഏത് പ്രഭാവമാണ് ധ്രുവീയ ഉച്ച മർദ്ദമേഖലകളുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്?
*കൊറിയോലീസ് ബലം
കാറ്റ്
19.മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്ന് മർദ്ദം കുറഞ്ഞ പ്രദേശങ്ങളിലേയ്ക്കുള്ള വായുവിന്റെ തിരശ്ചീന ചലനം?
*കാറ്റ്
20.ഭൂമിയുടെ ഭ്രമണം കാറ്റിന്റെ സഞ്ചാരഗതിയ്ക്ക് വ്യതിയാനം ഉണ്ടാക്കുന്നു.
21.കാറ്റിനെക്കുറിച്ചുള്ള പഠനം?
*അനിമോളജി
കൊറിയോലിസ് പ്രഭാവം (Coriolis Effect)
*ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന (ജലം, വായു) വസ്തുക്കൾക്ക് ഉത്തരാർദ്ധഗോളത്തിൽ അവയുടെ സഞ്ചാരദിശ വലത്തോട്ടും ദക്ഷിണാർദ്ധഗോളത്തിൽ അവയുടെ സഞ്ചാരദിശ ഇടത്തോട്ടും വ്യതിചലിക്കുന്നു. ഈ ദിശാ വ്യതിയാനമാണ് കൊറിയോലിസ് പ്രഭാവം.
22.കൊറിയോലിസ് പ്രഭാവം കണ്ടെത്തിയത്?
*ഗുസ്താവ് ഡി കൊറിയോലിസ്
23.കൊറിയോലിസ് പ്രഭാവത്തെക്കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്ത അമേരിക്കൻ ശാസ്ത്രജ്ഞൻ?
*അഡ്മിറൽ ഫെറൽ
24.കൊറിയോലിസ് പ്രഭാവത്തിന്റെ സ്വാധീനത്താൽ കാറ്റുകൾക്കുണ്ടാകുന്ന ദിശാവ്യതിയാനത്തെ അടിസ്ഥാനമാക്കി ഫെറൽ ആവിഷ്കരിച്ച നിയമം?
*ഫെറൽ നിയമം
25.ധ്രുവങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരുംതോറും കൊറിയോലിസ് ബലം കുറയുന്നു.