07-08-2017, 10:55 AM
ആഗോളവാതങ്ങൾ/സ്ഥിരവാതങ്ങൾ(Planetary Winds Permanent Winds)
1.ഉച്ചമർദ്ദമേഖലയിൽ നിന്ന് ന്യൂനമർദ്ദമേഖലകളിലേക്ക്
വീശുന്ന വാതങ്ങളെ ആഗോളവാതങ്ങൾ/സ്ഥിരവാതങ്ങൾ എന്നു വിളിക്കുന്നു.
2.വർഷം മുഴുവൻ ഒരേ ദിശയിൽ വീശുന്ന കാറ്റുകളാണ്?
*സ്ഥിരവാതങ്ങൾ
3.സ്ഥിരവാതങ്ങളെ നിയന്ത്രിക്കുന്നത്?
*ആഗോള മർദ്ദമേഖലകൾ
4.ആഗോളവാതങ്ങൾ (Planetary Winds) എന്നറിയപ്പെടുന്നത്?
*സ്ഥിരവാതങ്ങൾ
5.സ്ഥിരവാതങ്ങളിൽ ഉൾപ്പെടുന്ന കാറ്റുകൾ?
*വാണിജ്യവാതങ്ങൾ (Trade winds)
*പശ്ചിമവാതങ്ങൾ (Westerlies)
*ധ്രുവീയവാതങ്ങൾ (Polar Winds)
6.ഭൂമധ്യരേഖയ്ക്ക് ഇരുവശവും 300 അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റുകൾ?
*വാണിജ്യവാതങ്ങൾ (Trade winds)
7.30° അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖയിലേക്കു വീശുന്നത്.?
*തെക്ക് കിഴക്കൻ വാണിജ്യവാതം (South East Trade winds)
8.രണ്ട് അർദ്ധഗോളങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് വീശുന്ന വാണിജ്യ വാതങ്ങൾ കൂടിച്ചേരുന്ന ഭാഗം?
*ഇന്റർട്രോപിക്കൽ കൺവർജൻസ് സോൺ(ITCZ)
9.ഇന്റർട്രോപിക്കൽ കൺവർജൻസ് സോണുകൾ കാണപ്പെടുന്ന മേഖല?
*ഡോൾഡ്രം മേഖല
10.ഉപോഷ്ണമേഖലാ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകളാണ്?
*പശ്ചിമവാതങ്ങൾ (Westerlies)
11.പടിഞ്ഞാറ് ദിശയിൽ നിന്ന് വീശുന്ന കാറ്റുകളായതിനാലാണ് ഇവയെ പശ്ചിമവാതങ്ങൾ എന്നു വിളിക്കുന്നത്
12.ഉത്തരാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങൾ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് വീശുന്നു
13.ദക്ഷിണാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങൾ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് തെക്ക് കിഴക്ക് ദിശയിലേക്ക് വീശുന്നു.
14.വൻകരയുടെ അഭാവവും വിസ്തൃതമായുള്ള സമുദ്രങ്ങളും ദക്ഷിണാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയാർജിക്കാൻ സഹായിക്കുന്നു.
15.ടാസ്മാനിയ, ന്യൂസിലാന്റ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ്?
*റോറിംഗ് ഫോർട്ടീസ്
16.ധ്രുവപ്രദേശങ്ങളിൽ നിന്ന് ഉപ്രധുവീയ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റ്?
*ധ്രുവീയ കാറ്റ്(Polar winds)
17.പൂർവ്വവാതങ്ങൾ (Easterlies)എന്ന് അറിയപ്പെടുന്നത്?
*ധ്രുവീയ കാറ്റ്
കാലികവാതങ്ങൾ (Seasonal Winds)
18.ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾ?
*കാലികവാതങ്ങൾ
19.കാലികവാതങ്ങൾക്കുദാഹരണം?
*മൺസൂൺ കാറ്റ്, കരക്കാറ്റ്, കടൽക്കാറ്റ്, പർവ്വതക്കാറ്റ്, താഴ്വരക്കാറ്റ്
20.‘മൺസൂൺ' എന്ന പദം ഏത് വാക്കിൽ നിന്നാണ് ഉണ്ടായത്?
*ഋതുക്കൾ എന്നർത്ഥം വരുന്ന മൗസിം എന്ന അറബ് പദത്തിൽ നിന്ന്
Info plus
21.ദക്ഷിണാർദ്ധ ഗോളത്തിൽ 350യ്ക്കും 450 യ്ക്കും ഇടയിൽ വീശുന്ന പശ്ചിമവാതങ്ങൾ?
*അലമുറയിടുന്ന അറുപതുകൾ(Roaring Forties)
22.ദക്ഷിണാർദ്ധഗോളത്തിൽ 450 യ്ക്കും 550 യ്ക്കും ഇടയിൽ വീശുന്ന പശ്ചിമവാതങ്ങൾ?
*കഠോരമായ അൻപതുകൾ (Furious fifties)
23.ദക്ഷിണാർദ്ധഗോളത്തിൽ 550 യ്ക്കും 650 യ്ക്കും ഇടയിൽ വീശുന്ന പശ്ചിമവാതങ്ങൾ?
*അലമുറയിടുന്ന അറുപതുകൾ (Screaming sixties)
മാറിപ്പോകരുത്
24.തെക്ക് പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ?
*ജൂൺ - സെപ്തംബർ
25.വടക്ക് കിഴക്കൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ?
*ഒക്ടോബർ -നവംബർ