07-08-2017, 11:28 AM
1.എ.ഡി 45ൽ മൺസൂൺ കാറ്റിന്റെ ഗതി കണ്ടെത്തിയ ഗ്രീക്ക് നാവികൻ ?
*ഹിപ്പാലസ്
2.മൺസൂൺ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന രാജ്യങ്ങൾ?
*ഇന്ത്യ, ശ്രീലങ്ക
3.പകൽ സമയങ്ങളിൽ കടലിൽ നിന്നും കരയിലേക്ക് വീശുന്ന കാറ്റുകൾ?
*കടൽക്കാറ്റ് (Sea breeze)
4.രാത്രിസമയങ്ങളിൽ കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റുകൾ?
*കരക്കാറ്റ് (Land breeze)
5.താഴ്വരക്കാറ്റ് വീശുന്നത്?
*പകൽ സമയം
6.പർവ്വതക്കാറ്റ് വീശുന്നത്?
*രാത്രി സമയം
അസ്ഥിരവാതങ്ങൾ (Variable Winds)
7.അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്കനുസരിച്ച് രൂപം കൊള്ളുന്ന കാറ്റുകൾ?
*അസ്ഥിരവാതങ്ങൾ
8.അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം?
*ചക്രവാതം (Cyclone)
*പ്രതിചക്രവാതം (Anticyclone)
9.അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദ്ദവും അതിന് ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ കുറഞ്ഞ മർദ്ദകേന്ദ്രത്തിലേക്ക് ചുറ്റും നിന്ന് വീശുന്ന അതിശക്തമായ കാറ്റ്?
*ചക്രവാതം
10.ചക്രവാതത്തിനുള്ളിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം?
*താപോർജ്ജം ഗതികോർജ്ജമായി മാറുന്നു
11.ചക്രവാതം രൂപപ്പെട്ട് ശക്തിപ്രാപിക്കുന്ന വിവിധ ഘട്ടങ്ങളെ ഒരുമിച്ച് വിളിക്കുന്നത്?
*സൈക്ലോജനിസിസ്
12.'പാമ്പിന്റെ ചുരുൾ’ എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നുണ്ടായത്?
*സൈക്ലോൺ
13.രൂപംകൊള്ളുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ ചക്രവാതങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു?
*ഉഷ്ണമേഖലാ ചക്രവാതങ്ങൾ (Tropical cyclone), മിതോഷ്ണമേഖലാ ചക്രവാതങ്ങൾ(Temperate cyclone)
14.ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് 'ചക്രവാതം' എന്ന പേര് നല്കിയത്?
*ക്യാപ്റ്റൻ ഹെൻറി പിഡിംഗ്ടൺ (1848)
15.മിതോഷ്ണമേഖല ചക്രവാതം ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും 350 മുതൽ 650 വരെയുള്ള അക്ഷാംശരേഖകളിലാണ് അനുഭവപ്പെടുന്നത്.
16.‘V’ ആകൃതിയിൽ രൂപം കൊള്ളുന്ന ചക്രവാതങ്ങൾ?
*മിതോഷ്ണമേഖല ചക്രവാതങ്ങൾ
17.ഹരിക്കെയിൻസിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത്?
*സാഫിർ സിംപ്സൺ സ്കെയിൽ
18.ഹരിക്കെയിൻസിന്റെ പ്രധാന വാകഭേദങ്ങൾ?
*ഐവാൻ, ഡെന്നീസ്, റീത്ത, വിൽമ, കത്രീന, ഒഫീലിയ
19.ചോർപ്പിന്റെ (ഫണൽ) ആകൃതിയിൽ മേഘരൂപത്തിൽ കാണപ്പെടുന്ന ചക്രവാതം?
*ടെർണാഡോ
തെറ്റരുത്
20.ചക്രവാതങ്ങൾ ദക്ഷിണാർദ്ധഗോളത്തിൽ വീശുന്ന ദിശ?
*ഘടികാര ദിശ (Clockwise direction)
21.ചക്രവാതങ്ങൾ ഉത്തരാർദ്ധഗോളത്തിൽ വീശുന്ന ദിശ?
*എതിർഘടികാര ദിശ (Anti clockwise direction)
വാണിജ്യവാതങ്ങളും ഹാഡ്ലി സെല്ലും
22.മധ്യമേഖലയിലേയ്ക്ക് വീശുന്ന വാണിജ്യവാതങ്ങൾ ഡോൾ ഡ്രമ്മിലെത്തി മുകളിലേയ്ക്ക് ഉയരുകയും ഉയർന്ന വിതാനങ്ങളിലൂടെ ഇരുവശവുമുള്ള 300 അക്ഷാംശങ്ങളിലേക്ക് ചെന്ന് തണുത്ത് ഊർന്നി റങ്ങുകയും ചെയ്യുന്നതിന്റെ ഒരു ഭാഗം വീണ്ടും വാണിജ്യവാതങ്ങളായി ഭൂമധ്യരേഖയെ ലക്ഷ്യമാക്കി വീശുന്നു. ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന പരിവൃത്തിയാണ് (Cycle), ഹാഡ്ലി സെൽ.