07-08-2017, 12:00 PM
1.ടൊർണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘം?
*ക്യമുലോ നിംബസ്
2.ഏറ്റവും പ്രക്ഷബ്ധമായ അന്തരീക്ഷ പ്രതിഭാസം?
*ടൊർണാഡോ
3.ഈ അടുത്തകാലത്ത് അമേരിക്കയിൽ കനത്ത നാശം വിതച്ച ടൊർണാഡോയുടെ വകഭേദം?
*Twister Tornado
4.ലോകത്തിൽ ഏറ്റവും കൂടുതൽ ടൊർണാഡോകൾ വീശുന്ന രാജ്യം?
*അമേരിക്ക
5.ടൊർണാഡോ കടന്നുപോകുന്ന പാത?
*ഡാമേജ് പാത്ത്
പ്രതിചക്രവാതം (Anti cyclone)
6.കേന്ദ്രഭാഗത്ത് ഉയർന്ന മർദ്ദവും ചുറ്റും കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്ത് നിന്ന് പുറത്തേക്ക് വീശുന്ന കാറ്റ്?
*പ്രതിചക്രവാതം
7.40000 അടി ഉയരത്തിൽ 200-300 ലാറ്റിറ്റ്യൂഡുകൾക്കിടയിലൂടെ വീശിയടിക്കുന്ന കാറ്റ്?
*ജറ്റ് സ്ട്രീം
8.ജറ്റ് സ്ട്രീം പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ് സഞ്ചാരിക്കുന്നത്.
പ്രാദേശിക വാതങ്ങൾ
9.വളരെ ചെറിയ പ്രദേശത്തെ മാത്രം ബാധിക്കുന്ന കാറ്റുകൾ?
*പ്രാദേശിക വാതങ്ങൾ
10.പ്രാദേശിക വാതങ്ങൾ ഉണ്ടാകാൻ കാരണം?
*പ്രാദേശികമായുണ്ടാകുന്ന താപമർദ്ദ വ്യത്യാസങ്ങളാണ്
11.ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്?
*ലൂ (Loo)
12.ബംഗാൾ, ബീഹാർ, ആസ്സാം മേഖലകളിൽ ഇടിമിന്നലോടു കൂടിയ പേമാരിക്ക് കാരണമാകുന്ന പ്രാദേശികവാതം?
*നോർവെസ്റ്റർ
13.ബംഗാളിൽ കാൽബൈശാഖി എന്നറിയപ്പെടുന്ന കാറ്റ്?
*നോർവെസ്റ്റർ
14.കേരളത്തിലും കർണാടകയുടെ തീരങ്ങളിലും വേനൽക്കാലത്ത് ഇടിയോടു കൂടിയ മഴയ്ക്ക് കാരണമാകുന്ന പ്രാദേശികവാതം?
*മാംഗോഷവർ
15.പ്രീമൺസൂൺ റെയിൻ, വേനൽമഴ എന്നിങ്ങനെ അറിയപ്പെടുന്ന മഴയാണ്?
*മാംഗോഷവർ
16.സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മലബാർ തീരത്ത് വീശുന്ന പ്രാദേശിക വാതം?
*എലിഫന്റാ
17.യൂറോപ്പിലെ ആൽപ്സ് പർവ്വതത്തിന്റെ വടക്കേ ചരുവിൽ വീശുന്ന ഉഷ്ണക്കാറ്റ്?
*ഫൊൻ (Foehn)
18.മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശികവാതം ?
*ഫൊൻ
19.'യൂറോപ്യൻ ചിനൂക്ക്’ എന്നറിയപ്പെടുന്നത്?
*ഫൊൻ
20.വടക്കേ അമേരിക്കയിലെ റോക്കീസ് പർവ്വതങ്ങളിലെ കിഴക്കൻ ചരുവിലൂടെ താഴേയ്ക്ക് വീശുന്ന ഉഷ്ണക്കാറ്റ്?
*ചിനൂക്ക് (Chinook)
21.പടിഞ്ഞാറൻ ആഫ്രിക്കയിൽ വീശുന്ന വരണ്ടകാറ്റ്?
*ഹർമാട്ടൻ (Hamatten)
22.തെക്ക് കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ?
*മിസ്ട്രൽ (Mistral)
ഹോഴ്സ് ലാറ്റിറ്റ്യൂഡും പേരിന്റെ ഉല്പത്തിയും
*പണ്ടു കാലത്ത് കപ്പലുകൾ പായ കെട്ടിയാണ് ഓടിച്ചിരുന്നത്. യൂറോപ്പിൽ നിന്നും അമേരിക്കൻ ഭൂഖണ്ഡങ്ങളിലേയ്ക്ക് സാധനങ്ങളുമായി പോയിരുന്ന കപ്പലുകൾക്ക് തിരശ്ചീന തലത്തിലെ കാറ്റിന്റെ അഭാവം കാരണം 30° ഉത്തരഅക്ഷാംശത്താട് ചേർന്നുള്ള ഭാഗം കടക്കാൻ പ്രയാസമായിരുന്നു. കപ്പലിന്റെ ഭാരം കുറയ്ക്കാൻ വേണ്ടി കുതിരകളെ കടലിലിറക്കിയതിന് ശേഷം കപ്പൽ യാത്ര തുടരുമായിരുന്നു. കുതിരകളെ കടലിലിറക്കേണ്ടി വരുന്ന ഈ നിർവ്വാതമേഖലയ്ക്ക് ഹോഴ്സ് ലാറ്റിറ്റ്യൂഡ് എന്ന പേര് വന്നു.
തെറ്റരുത്
23.പ്രതിചകവാതം ഉത്തരാർദ്ധ ഗോളത്തിൽ വീശുന്ന ദിശ?
*ഘടികാര ദിശ
24.പ്രതിചകവാതം ദക്ഷിണാർദ്ധ ഗോളത്തിൽ വീശുന്ന ദിശ?
*എതിർ ഘടികാര ദിശ
മാറ്റിപ്പോകരുത്
25.‘ഫർമാട്ടൻ ഡോക്ടർ’ വീശുന്ന പ്രദേശം?
*ഗിനിയ (ആഫ്രിക്ക )
26.'ഫർമാന്റിൽ ഡോക്ടർ’ വീശുന്ന പ്രദേശം?
*ആസ്ട്രേലിയ