07-08-2017, 12:38 PM
1.സസ്യജാലകങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ് ?
*മിസ്ട്രൽ
2.റോൺ താഴ്വരയെ ചുറ്റി കടന്നുപോകുന്ന പ്രാദേശികവാതം?
*മിസ്ട്രൽ
3.ഹേമന്തകാലത്ത് അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതം?
*മിസ്ട്രൽ
4.ഈജിപ്റ്റിൽ വീശുന്ന വരണ്ട ഉഷ്ണ കാറ്റ്?
*ഖാംസിൻ(Khamsin)
5.ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂട് കാറ്റ്?
*ബെർഗ്ഗ്
6.ഇറാനിൽ വീശുന്ന ശൈത്യവാതം?
*ബൈസ്
7.സ്പെയിനിൽ അനുഭവപ്പെടുന്ന തണുത്ത കാറ്റ്?
*ലെവാന്റെർ
8.ജപ്പാനിൽ അനുഭവപ്പെടുന്ന ചൂടു കാറ്റ്?
*യാമോ (Yamo)
9.അറ്റ്ലാന്റിക്കിന്റെ കിഴക്കൻ തീരത്തും വടക്കൻ ഇറ്റലിയിലും അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ്?
*ബോറ (Bora)
10.സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക,തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന കാറ്റ്?
*സിറോക്കോ (sirocco)
11.അമേരിക്കയിലെ കാലിഫോർണിയയുടെ തെക്കൻ തീരങ്ങളിൽ വീശുന്ന പ്രാദേശികവാതം?
*സാന്താ അന (Santa Ana)
12.അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന അതിശൈത്യമേറിയ കാറ്റ്?
*ബ്ലിസാർഡ്
അന്തരീക്ഷ ആർദ്രത (Humidity)
13.അന്തരീക്ഷത്തിലെ നീരാവിയുടെ അളവ്?
*ആർദ്ര
14.ഏത് പ്രക്രിയയിലൂടെയാണ് അന്തരീക്ഷത്തിൽ നീരാവി എത്തുന്നത്?
*ബാഷ്പീകരണം
15.ഒരു നിശ്ചിത താപനിലയുള്ള വായുവിന് ഒരു നിശ്ചിത അളവിൽ നീരാവിയെ ഉൾക്കൊള്ളാൻ കഴിയുന്ന അളവ്?
*പൂരിതാങ്കം (Saturation point)
16.വായു നീരാവിയാൽ പൂരിതാമാക്കപ്പെടുമ്പോഴുള്ള താപനില?
*ഹിമാങ്കം (Dew point)
17.ഒരു നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷ വായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന നീരാവിയുടെ അളവും ആ സമയത്ത് അന്തരീക്ഷ വായുവിൽ ഉള്ള നീരാവിയുടെ അളവും തമ്മിലുള്ള അനുപാതം?
*ആപേക്ഷിക ആർദ്ര (Relative Humidity)
ഘനീകരണം
18.ബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തിലെത്തുന്ന നീരാവി ഘനീഭവിച്ച് ജലകണങ്ങളായി മാറുന്ന പ്രക്രിയ?
*ഘനീകരണം
19.തുഷാരം, മൂടൽമഞ്ഞ്, മേഘങ്ങൾ എന്നിവ ഘനീകരണത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്.
20.അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന പൊടിപടലങ്ങളെ ഘനീകരണ മർമ്മം (Condensation nuclei) എന്ന് വിളിക്കുന്നു.
21.നീരാവിപൂരിതവായു തണുത്ത പ്രതലങ്ങളിൽ സ്പർശിക്കുമ്പോൾ നീരാവി ഘനീഭവിച്ച് രൂപം കൊള്ളുന്ന ജലകണം?
*തുഷാരം(Dew)
22.ഭൗമോപരിതലത്തിനുമുകളിൽ നീരാവി ഘനീഭവിച്ച് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നത്?
*മൂടൽമഞ്ഞ്
23.വായുവിനെ പൂരിതമാക്കാൻ ആവശ്യമായ നീരാവിയുടെ പരിധിയാണ്?
*പൂരിതാങ്കം
24.വായു-നീരാവി അനുപാതം പൂരിതമാകുകയും അതിനു താഴെ ഘനീഭവിച്ചു തുടങ്ങുകയും ചെയ്യുന്ന നിർണ്ണായക ഊഷ്മാവാണ്?
*ഹിമാങ്കം
പ്രാദേശിക വാതങ്ങൾ
കാറ്റ് >പ്രദേശം>സ്വഭാവം
*ഫൊൻ- ആൽപ്സ് പർവ്വതം -ഉഷ്ണം
*ചിനൂക്ക് -റോക്കീസ് പർവ്വതം -ഉഷ്ണം
*കാൽബൈശാഖി -ബംഗാൾ,ബീഹാർ,ആസാം-ഉഷ്ണം
*ലൂ-ഉത്തരേന്ത്യൻ സമതലം -ഉഷ്ണം
*ഫർമാട്ടൻ-ഗിനിയൻ തീരം -ഉഷ്ണം
*സൊൻഡ-ആൻഡീസ് (അർജന്റീന)-ഉഷ്ണം
*ബെർഗ്ഗ്-ദക്ഷിണാഫ്രിക്ക -ഉഷ്ണം
*സാന്ത അന -കാലിഫോർണിയ-ഉഷ്ണം
*ഖാംസിൻ-ഈജിപ്ത്-ഉഷ്ണം
*മിസ്ട്രൽ- ആൽപ്സ് (ഫ്രാൻസ്) - ശീതം
ചക്രവാതം>പ്രദേശം
*ടൈഫൂൺസ് - ചൈന കടൽ
*ഹരിക്കെയ്ൻസ്-കരീബിയൻ കടൽ മെക്സികോ ഉൾക്കടൽ
*സൈക്ലോൺ.-ബംഗാൾ ഉൾക്കടൽ
*തൈഫു-ജപ്പാൻ
*വില്ലി-വില്ലീസ് -ആസ്ട്രേലിയ
*ടോർണാഡോ-അമേരിക്ക