07-08-2017, 02:52 PM
1.അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന പൊടിപടലങ്ങൾ,ഉപ്പ്, മറ്റ് ഖരവസ്തുക്കൾ എന്നിവ ഘനീകരണമർമ്മങ്ങളായി പ്രവർത്തിക്കുന്ന പദാർത്ഥങ്ങളാണ്?
*സൂക്ഷ്മധൂളികൾ
2.രാത്രികാലങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതിന്റെ ഫലമായി നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളികളായി മാറുന്നതാണ്?
*തുഷാരം
3.പുകയും മൂടൽമഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപമാണ്?
*സ്മോഗ്
4.കേരളത്തിൽ സ്മോഗ് ഉണ്ടാകുന്ന പട്ടണം?
*ആലുവ
5.മഴത്തുള്ളികൾ തണുത്ത വായുപാളികളുള്ള മേഘങ്ങളിലേക്ക് നീക്കം ചെയ്യപ്പെടുമ്പോൾ തണുത്തുറഞ്ഞ് രൂപം കൊള്ളുന്നതാണ്?
*ആലിപ്പഴങ്ങൾ
മേഘങ്ങൾ
6.മേഘങ്ങളെക്കുറിച്ചുള്ള പഠനം?
*നെഫോളജി (Nephology)
7.ഭൂമിയുടെ എത്ര ശതമാനമാണ് എപ്പോഴും മേഘാവൃതമായിട്ടിരിക്കുന്നത്?
*50%
8.മേഘങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അന്തരീക്ഷ പാളി?
*ട്രോപ്പോസ്ഫീയർ
9.വെള്ള നിറത്തിൽ തൂവൽക്കെട്ടുകൾ പോലെയും കൈ ചൂൽ ആകൃതിയിലും കാണപ്പെടുന്ന മേഘങ്ങൾ?
*സിറസ് (cirus)
10.തെളിഞ്ഞ ആകാശത്തിൽ ചന്ദ്രന് ചുറ്റും കാണപ്പെടുന്ന മഞ്ഞ വലയത്തിന് കാരണം?
*സിറോസ്ട്രാറ്റസ് മേഘം
11.തിരശ്ചീന തലത്തിൽ പാളികളായി കാണപ്പെടുന്ന മേഘങ്ങൾ?
*സ്ട്രാറ്റസ് (Stratus)
12.ഭൗമോപരിതലത്തെ സ്പർശിക്കുന്ന സ്ട്രാറ്റസ് മേഘങ്ങൾ അറിയപ്പെടുന്നത്?
*മൂടൽമഞ്ഞ്
13.മോശമായ കാലാവസ്ഥയിലും മഴച്ചാറ്റലുള്ള അവസരങ്ങളിലും കാണപ്പെടുന്ന മേഘങ്ങൾ?
*സ്ട്രാറ്റസ്
14.ശൈത്യകാല മേഘങ്ങൾ എന്നറിയപ്പെടുന്നത്?
*സ്ട്രാറ്റസ് മേഘങ്ങൾ
15.മേഘങ്ങളെ പ്രധാനമായും 3 ആയി തരംതിരിച്ചിരിക്കുന്നു?
*ഉന്നതതല മേഘങ്ങൾ(High clouds),മധ്യതല മേഘങ്ങൾ (Middle clouds),നിമ്നതല മേഘങ്ങൾ(Low clouds) എന്നിവ
16.ഉന്നതതല മേഘങ്ങൾക്ക് ഉദാഹരണം?
*സിറസ്, സിറോസ്ട്രാറ്റസ്, സിറോക്യുമുലസ്
17.ഉന്നതതല മേഘങ്ങൾ ഭൗമോപരിതലത്തിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിലാണ് കാണപ്പെടുന്നത്?
*6 കി.മീ
18.മധ്യതല മേഘങ്ങൾക്ക് ഉദാഹരണങ്ങൾ?
*ആൾട്ടോസിറസ്, ആൾട്ടോക്യുമുലസ്,ആൾട്ടോസ്ട്രാറ്റസ്
പഞ്ഞിക്കെട്ടുപോൽ ക്യുമുലസ്
19.കാളി ഫ്ളവർ ആകൃതിയിലും ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെയും കാണപ്പെടുന്ന മേഘങ്ങൾ?
*ക്യുമുലസ് മേഘങ്ങൾ
20.സംവഹന പ്രക്രിയ മൂലം രൂപം കൊള്ളുന്ന മേഘങ്ങൾ?
*ക്യുമുലസ് മേഘങ്ങൾ
21.പഞ്ഞികെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ?
*ക്യൂമുലസ് (cumulus)
22.പ്രസന്നമായ കാലാവസ്ഥ പ്രദാനം ചെയ്യുന്ന മേഘങ്ങൾ?
*ക്യൂമുലസ് മേഘങ്ങൾ
ഇടിമേഘങ്ങൾ
23.'ഇടി' മേഘങ്ങൾ' എന്നറിയപ്പെടുന്നത്?
*നിംബസ്
24.മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾ?
*നിംബസ്
25.ചാരനിറത്തിലോ കറുപ്പു നിറത്തിലോ കാണപ്പെടുന്ന മഴമേഘങ്ങൾ?
*നിംബസ് (Nimbus)