07-08-2017, 03:21 PM
1.നേർത്ത പാടപോലെ ആകാശത്തെ മൂടി കാണപ്പെടുന്ന മേഘങ്ങൾ?
*ആൾട്ടോ സ്ട്രാറ്റസ്
2.ആകാശത്തിന് നീല, ചാര നിറങ്ങൾ നൽകുന്ന മേഘങ്ങൾ?
*ആൾട്ടോ സ്ട്രാറ്റസ്
3.ആകാശത്ത് തിരമാലകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ?
*ആൾട്ടോ ക്യൂമുലസ്
4.കൊടുങ്കാറ്റിന്റെ സൂചനയായി പരിഗണിക്കപ്പെടുന്ന മേഘങ്ങൾ?
*ആൾട്ടോ ക്യുമുലസ്
5.നിമ്നതല മേഘങ്ങൾക്ക് ഉദാഹരണങ്ങൾ?
*ക്യൂമുലസ്, സ്ട്രാറ്റസ്, ക്യൂമുലോ നിംബസ്,നിംബോ സ്ട്രാറ്റസ്
6.സ്ട്രാറ്റോസ്ഫിയറിൽ കാണപ്പെടുന്ന മേഘങ്ങൾ?
*നാക്രിയസ്
7.2010-ൽ മേഘ സ്ഫോടനം നടന്ന സ്ഥലം?
*ലേ (ലഡാക്ക് )
8.2016-ന് മേഘ വിസ്ഫോടനം നടന്ന ഇന്ത്യൻ പ്രദേശം?
*കർണപ്രയാഗ്(ചമേലി ജില്ല, ഉത്തരാഖണ്ഡ്)
9.വിമാനങ്ങളുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന മേഘകൂട്ടങ്ങൾ അറിയപ്പെടുന്നത്?
*എയർ പോക്കറ്റുകൾ
10.ദക്ഷിണ ഏഷ്യൻ രാജ്യങ്ങൾക്ക് മുകളിൽ രൂപം കൊള്ളുന്ന അന്തരീക്ഷ മലിനീകരണ പുതപ്പ് എന്നറിയപ്പെടുന്ന മേഘങ്ങൾ?
*ബ്രൗൺ ക്ലൗഡ്
11.ലെൻസിന്റെ ആകൃതിയിലുള്ള മേഘങ്ങൾ?
*ലെന്റിക്യുലർ മേഘങ്ങൾ
12.ഉയർന്ന മലകൾക്കും പർവ്വതങ്ങൾക്കും മുകളിലായി കാണപ്പെടുന്ന മേഘങ്ങൾ?
*ബാനർ മേഘങ്ങൾ
13.താഴ്ന്നു വീശുന്ന കാറ്റിനു സമാന്തരമായി രൂപപ്പെടുന്ന ക്യൂമുലസ് മേഘങ്ങളുടെ നിര?
*ക്ലൗഡ് സ്ട്രീറ്റ്സ്
14.ക്ലൗഡ് ഫീൽഡ് എന്നാലെന്ത്?
*ഒരു കൂട്ടം മേഘങ്ങൾ
15.തറ നിരപ്പിനടുത്ത് സ്ഥിതിചെയ്യുന്ന മേഘങ്ങൾ?
*ഫോഗ് (Fog)
വർഷണം
16.ഭൗമോപരിതലത്തിലെ ജലം പ്രധാനമായും സൂര്യതാപത്താൽ ബാഷ്പമായി മുകളിലേയ്ക്കുയർന്ന് മേഘങ്ങളായി മാറുകയും അവ ഘനീഭവിച്ച് ജലകണികകളായി താഴേയ്ക്ക് പതിക്കുകയും ചെയ്യുന്ന പ്രക്രിയ?
*വർഷപാതം (Rainfall)
17.മഴയെക്കുറിച്ചുള്ള പഠനം?
*Ombrology
18.വർഷപാതം നാല് വിധം?
*സംവഹനവൃഷ്ടി (Convectional rainfall)
*പർവ്വത വൃഷ്ടി (Orographic rainfall)
*ചക്രവാതവൃഷ്ടി (Cyclonics frontal rainfall)
*തീരദേശവൃഷ്ടി (Coastal rainfall)
19.ഭൗമോപരിതലത്തിലെ ജലം പ്രധാനമായും സൂര്യതാപത്താൽ ബാഷ്പമായി മുകളിലേയ്ക്കുയർന്ന് കൂടിചേർന്ന് മേഘങ്ങളാകുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് മഴയുണ്ടാകുന്നു.ഇങ്ങനെയുണ്ടാകുന്ന മഴയെ സംവഹനവൃഷ്ടിഎന്നു പറയുന്നു
20.ഉച്ചലിത വൃഷ്ടി (4’o Clock rain) എന്നറിയപ്പെടുന്നത് ?
*സംവഹനവൃഷ്ടി
21.സമുദ്രത്തിൽ നിന്നും കരയിലേയ്ക്ക് വീശുന്ന ഈർപ്പ
മടങ്ങിയ കാറ്റിന്റെ സഞ്ചാരത്തിന് തടസ്സമായി പർവ്വതങ്ങളോ; പീഠഭൂമികളോപോലെയുള്ള ഭൂഭാഗങ്ങൾ വരുമ്പോൾ കാറ്റ് മുകളിലേയ്ക്ക് ഉയരുകയും ആ പ്രദേശങ്ങളിൽ മഴയുണ്ടാകുകയും ചെയ്യുന്നു. ഇതാണ് പർവ്വതവ്യഷ്ടി എന്നറിയപ്പെടുന്നത്. പർവ്വതവൃഷ്ടിയ്ക്കുശേഷം ഈർപ്പരഹിതമായ കാറ്റ് പർവ്വതത്തിന്റെ മറുവശത്ത് താണിറങ്ങുന്നു കാറ്റിനെതിർവശമുള്ള പർവ്വതങ്ങളും ചരിവുകളും തുടർന്നുള്ള സ്ഥലങ്ങളുമാണ് മഴനിഴൽ പ്രദേശങ്ങൾ
ഒന്നാം റാങ്കിലേയ്ക്ക്
22.എ.ഡി. 45-ൽ മൺസൂൺ കാറ്റിന്റെ ഗതി കണ്ടെത്തിയ ഗ്രീക്ക് നാവികൻ?
*ഹിപ്പാലസ്
23.സഹാറാ മരുഭൂമിയിൽ രൂപംകൊള്ളുന്ന ചക്രവാതം?
*സൈമൂൺസ്
24.ടൊർണാഡോയുടെ തീവ്രത അളക്കാനുപയോഗിക്കുന്നത്?
*ഫുജിതാ സ്കെയിൽ
25.'മഞ്ഞ് തിന്നുന്നവൻ' എന്നറിയപ്പെടുന്ന പ്രാദേശികവാതം?
*ചിനൂക്ക്
26.‘ഡോക്ടർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശികവാതം?
*ഹർമാട്ടൻ
27.ആന്റീസ് മലനിരകളുടെ കിഴക്കൻ തീരങ്ങളിൽ വീശുന്ന കാറ്റ്?
*സൊൻഡ് (Zonda)
28.ആപേക്ഷിക ആർദ്രത കണ്ടുപിടിക്കുന്ന ഉപകരണം?
*ഹൈഗ്രോമീറ്റർ
29.മേഘങ്ങളെ ആദ്യമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?
*ലൂക്ക് ഹെവാൾഡ്
30.ജെറ്റ് വിമാനങ്ങൾ കടന്നു പോകുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന സിറസ് മേഘമാണ്?
*കോൺട്രയിൽസ്
31.ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് വർഷിക്കപ്പെട്ട സമയത്ത് രൂപം കൊണ്ട മേഘപടലങ്ങൾ?
*കൂൺ മേഘങ്ങൾ (Mushroom clouds)