07-08-2017, 04:03 PM
1.ഒരു ന്യൂനമർദ്ദ പ്രദേശത്തോട് ബന്ധപ്പെട്ടാണ് ചക്രവാതവൃഷ്ടി ഉണ്ടാകുന്നത്.കൊടുങ്കാറ്റ് അടിക്കുന്ന മേഖലകളിലാണ് കാറ്റിന് അകമ്പടിയായി ചക്രവാതവൃഷ്ടി ഉണ്ടാകുന്നത്.
2.സമുദ്രത്തിന്റെ സാമീപ്യം നിമിത്തം തീരദേശ പ്രദേശങ്ങളിൽ വ്യാപകമായി പെയ്യുന്ന മഴയാണ്?
*തീരദേശവ്യഷ്ടി
3.അമ്ല സ്വഭാവമുള്ള ജലം വഹിക്കുന്ന മഴയാണ് അമ്ലമഴ.അന്തരീക്ഷത്തിലെ സൾഫർഡൈ ഓക്സൈഡിന്റെയും നൈട്രജൻ ഓക്സൈഡിന്റെയും പ്രവർത്തന ഫലമായിട്ടാണ് അമ്ലമഴയുണ്ടാകുന്നത്. അമ്ലമഴയുടെ pH 5.6 ന് താഴെയാണ്.
4.മേഘങ്ങൾ വൻതോതിൽ തുടർച്ചയായി ഘനീഭവിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പ്രതിഭാസമാണ്.
*വർഷണം (Precipitation)
5.ഒരു പ്രദേശത്ത് ഒരു പ്രത്യേക സമയത്തോ ദിവസത്തിലോ ഉള്ള അന്തരീക്ഷാവസ്ഥയെ സൂചിപ്പിക്കുന്നത്?
*ദിനാന്തരീക്ഷ സ്ഥിതി (Weather)
6.ഒരു പ്രത്യേക പ്രദേശത്ത് നീണ്ട കാലയളവിൽ അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സ്ഥിതിയുടെ ആകെ തുക?
*കാലാവസ്ഥ (Climate)
7.കാലാവസ്ഥാവശ്യങ്ങൾക്കുവേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?
*മെറ്റ്സാറ്റ് 1 (കൽപ്പന 1)
സമുദ്രങ്ങൾ
8.അന്താരാഷ്ട്ര സമുദ്ര ദിനം?
*ജൂൺ 8
9.സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം?
*ഓഷ്യാനോഗ്രാഫി
10.ഭൂമിയിലെ ജലസ്രോതസ്സുകളിൽ ഏറ്റവു പ്രധാനപ്പെട്ടതാണ് സമുദ്രങ്ങൾ.
11.സമുദ്രങ്ങൾ ഏത് മഹാസമുദ്രത്തിൽ നിന്നാണ് ഉടലെടുത്തിട്ടുള്ളത്?
*പന്തലാസ
12.ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ എത്ര ശതമാനമാണ് ജലം?
*71%
13.സമുദ്ര ജലത്തിന്റെ ശരാശരി ഊഷ്മാവ്?
*17OC
14.സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ?
*എക്കോ സൗണ്ടർ, ഫാത്തോ മീറ്റർ, സോണാർ
15.ഏറ്റവും വലിയ പവിഴപ്പുറ്റ്?
*ഗ്രേറ്റ് ബാരിയർ റീഫ് (ആസ്ട്രേലിയ)
ലവണത്വം
16.സമുദ്രത്തിൽ അടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ സാന്ദ്രീകരണം?
*ലവണത്വം
17.100 ഗ്രാം ജലത്തിൽ എത്ര ഗ്രാം ലവണം അടങ്ങിയിരിക്കുന്നു എന്ന കണക്കിലാണ് ലവണത്വം സൂചിപ്പിക്കുന്നത്
18.ലവണാംശം രേഖപ്പെടുത്തുന്ന ഏകകം?
*Parts per thousand (%oo)
19.കടൽ ജലത്തിന്റെ ശരാശരി ലവണാംശം?
*35%00 (അതായത് 1000 ഗ്രാം ജലത്തിൽ 35 ഗ്രാം ലവണം ഉണ്ട്)
Info plus
20.2015-ലെയും 2016-ലെയും സമുദ്രദിനത്തിന്റെ പ്രമേയം?
*Healthy Oceans, Healthy Planet
സമുദ്രത്തിലെ അളവുകൾ
21.സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ്?
*നോട്ടിക്കൽ മൈൽ
>1 നോട്ടിക്കൽ മൈൽ 1.85 km
22.സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ്?
*ഫാത്തം
>1 ഫാത്തം-6 അടി (1.8 മീറ്റർ)
23.കപ്പലുകളുടെ വേഗത അളക്കുന്ന യൂണിറ്റ്?
*നോട്ട് (Knot)
>1 നോട്ട് 1.852 km/hr.