07-08-2017, 04:31 PM
1.സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലാവണം?
*സോഡിയം ക്ലോറൈഡ്
2.ലവണത്വം ഏറ്റവും കുറഞ്ഞ ജലാശയങ്ങൾ?
*ആർട്ടിക്,ആന്റാർട്ടിക് സമുദ്രങ്ങൾ
3.കരയിലെ ഏറ്റവും താഴ്ന്ന ജലാശയം?
*ചാവുകടൽ (238%00)
4.ലവണത്വം ഏറ്റവും കൂടുതലുളള കടൽ?
*ചെങ്കടൽ
5.ലവണത്വം ഏറ്റവും കുറവുളള കടൽ?
*ബാൾട്ടിക് കടൽ
പസഫിക് സമുദ്രം (ശാന്ത സമുദ്രം)
6.ഏറ്റവും വലിയ സമുദ്രം?
*പസഫിക്സ് സമുദ്രം
7.മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രം?
*പസഫിക് സമുദ്രം
8.ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന സമുദ്രം?
*പസഫിക് സമുദ്രം
9.ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ള സമുദ്രം?
*പസഫിക് സമുദ്രം
10.ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന സമുദ്രം?
*പസഫിക് സമുദ്രം
11.പസഫിക് സമുദ്രം കണ്ടെത്തിയത്?
*വാസ്കോ ന്യൂനസ് ബെൽബോവ
12.പസഫിക് സമുദ്രത്തിന് ശാന്തസമുദ്രം എന്ന പേര് നൽകിയ വ്യക്തി?
*ഫെർഡിനാന്റ് മഗല്ലൻ
13.ഇംഗ്ലീഷ് ഭാഷയിലെ ‘Passive’ എന്ന് പദത്തിൽ നിന്നാണ് പസഫിക് എന്ന പേര് വന്നത്
14.പസഫിക്സ് സമുദ്രത്തിന്റെ വിസ്തൃതി?
*165.2 ലക്ഷം ചതുരശ്ര കിലോമീറ്റർ
15.പസഫിക്സ് സമുദ്രത്തിന്റെ വിസ്തൃതി ലോകത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ഭാഗമാണ്?
*മൂന്നിലൊന്ന് ഭാഗം
16.പസഫിക് സമുദ്രത്തിന്റെ ശരാശരി ആഴം?
*4280 മീറ്റർ
17.ലോകത്തിൽ ഏറ്റവുമധികം അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകുന്ന മേഖലയായ 'റിങ് ഓഫ് ഫയർ’ കാണപ്പെടുന്നത്?
*പസഫിക് സമുദ്രത്തിൽ
18.ഗ്വാം, മരിയാന എന്നീ ദ്വീപുകൾക്കിടയിലാണ് മരിയാന ട്രഞ്ച് സ്ഥിതി ചെയ്യുന്നത്
19.പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം?
*ചലഞ്ചർ ഗർത്തം
20.ചലഞ്ചർ ഗർത്തത്തിന്റെ ആഴം?
*11033 m
21.ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത്?
*ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽHMS ചലഞ്ചർ(1951)
22.ചലഞ്ചർ ഗർത്തത്തിൽ ആദ്യമായി എത്തിയ ഗവേഷകർ?
*ജാക്വിസ് പിക്കാർഡ്, ഡോൺ വാൽഷ്
23.ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ മനുഷ്യൻ?
*ജെയിംസ് കാമറൂൺ (പ്രശസ്ത സംവിധായകൻ)
24.ജയിംസ് കാമറോണിനെ ചലഞ്ചർ ഗർത്തത്തിൽ എത്തിച്ച അന്തർവാഹിനി?
*ഡീപ് സീ ചലഞ്ചർ
25.അമേരിക്കയുടെ അമ്പതാമത്തെ സംസ്ഥാനമായ ഹവായ് സ്ഥിതിചെയ്യുന്നത്?
*ഉത്തര പസഫിക്
അറ്റ്ലാന്റിക് സമുദ്രം
26.ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം?
*അറ്റ്ലാന്റിക് സമുദ്രം
27.ആഴത്തിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രം?
*അറ്റ്ലാന്റിക് സമുദ്രം
28.ലോകത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ഭാഗമാണ് അറ്റ്ലാന്റിക് സമുദ്രം?
*ആറിലൊന്ന് ഭാഗം
29.ഗ്രീനിച്ച് രേഖയും ഭൂമധ്യരേഖയും സംഗമിക്കുന്ന സമുദ്രം?
*അറ്റ്ലാന്റിക് സമുദ്രം
30.അറ്റ്ലാന്റിക് സമുദ്രത്തിലെഏറ്റവും ആഴമുള്ള ഭാഗം?
*പ്യൂർട്ടോറിക്ക ട്രഞ്ചിലെ മിൽവോക്കി ഡീപ്പ്
31.പ്യൂർട്ടോറിക്ക ട്രഞ്ചിന്റെ ആഴം?
*8648 മീറ്റർ
വിചിത്ര ആകൃതികൾ
32.ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം ?
*പസഫിക് സമുദ്രം
33.ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' ആകൃതിയിലുള്ള സമുദ്രം ?
*അറ്റ്ലാന്റിക് സമുദ്രം
34.ഇംഗ്ലീഷ് അക്ഷരമാലയിലെ ‘D' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
*ആർട്ടിക് സമുദ്രം