15-07-2017, 10:57 AM
1.മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല?
*പത്തനംതിട്ട
2.ഏതു നദീതീരത്താണ് മാരാമൺ കൺവെൻഷൻ നടക്കുന്നത്?
*പമ്പ
3.ഏഷ്യയിലെ ഏറ്റവും വലിയ (ലോകത്തിലെ രണ്ടാമത്തെ) ക്രൈസ്തവ സമേളനം?
*മാരാമൺ കൺവെൻഷൻ
4.മാരാമൺ കൺവെൻഷൻ നടക്കുന്നത്?
*ഫെബ്രുവരിയിൽ
5.മാരാമൺ കൺവെൻഷൻ സംഘടിപ്പിക്കുന്നത്?
*മാർത്തോമാ ചർച്ച്
6.മാരാമൺ കൺവെൻഷൻ ആദ്യമായി നടന്ന വർഷം?
*1895
7.കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം?
*ചെറുകോൽപ്പുഴ
8.ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത് ഏത് നദിയുടെ തീരത്താണ്?
*പമ്പ
9.ആറന്മുള കണ്ണാടി നിർമ്മിച്ചിരിക്കുന്നത്?
*ലോഹക്കൂട്ട് ഉപയോഗിച്ച്
10.വാസ്തുവിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത്?
*ആറന്മുള
11.പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
*പത്തനംതിട്ട
12.ഓർമ്മപ്പെരുന്നാൾ നടക്കുന്ന പത്തനംതിട്ട ജില്ലയിലെ ക്രിസ്തീയ ദേവാലയം?
*മാർഗ്രിഗോറിയസ് ദേവാലയം
13.പത്തനംതിട്ട ജില്ലയുടെ ആസ്ഥാനം ഏതു തീരത്താണ്?
*അച്ചൻ കോവിലാർ
14.ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്?
*ശബരിമല മകരവിളക്ക്
15.ഇന്ത്യയിൽ സീസണിൽ വരുമാനം ഏറ്റവും കൂടുതലുള്ള ക്ഷേത്രം?
*ശബരിമല ക്ഷേത്രം
16.ശബരിമല സ്ഥിതി ചെയ്യുന്ന താലൂക്ക്?
*റാന്നി
17.കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവി ഷൻ?
*റാന്നി
18.വേലുത്തമ്പിദളവയുടെ അന്ത്യം കൊണ്ട് ചരിത്ര പ്രസിദ്ധമായ സ്ഥലം?
*മണ്ണടി (പത്തനംതിട്ട)
19.സരസകവി മുലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?
*ഇലവും തിട്ട
20.ചെങ്ങറ ഭൂസമരം നടന്ന ജില്ല?
*പത്തനംതിട്ട
21.മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത്?
*പത്തനംതിട്ട
22.പത്തനംതിട്ട ജില്ലയിലെ ഏക ഹിൽസ്റ്റേഷൻ?
*ചരൽക്കുന്ന്
ആവർത്തന ചോദ്യങ്ങൾ
23.ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി ?
*പമ്പ
24.ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?
*പമ്പ
Rare info
25.കേരളത്തിലെ ഏക പക്ഷിയോഗ നിർണ്ണയ ലാബ്?
*മഞ്ചാടി
26.മധ്യതിരുവിതാംകൂറിന്റെ ജീവരേഖ എന്നറിയപ്പെടുന്ന റോഡ്?
*T.K. റോഡ്(തിരുവല്ല കുമ്പഴ റോഡ്)
27.വർഷം മുഴുവൻ പൂത്തുനിൽക്കുന്ന കണിക്കൊന്നമരമുള്ള പത്തനംതിട്ടയിലെ പുരാതനക്ഷേത്രം?
*ആനിക്കാട്ടിലമ്മ ക്ഷേത്രം